കൊളംബോ ∙ ആദ്യ മത്സരത്തിലെ അപ്രതീക്ഷിത ‘ടൈ’, രണ്ടാം മത്സരത്തിലെ ദയനീയ തോൽവി– ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനായി ഇന്നിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുന്നിലുള്ള വെല്ലുവിളികൾ പലതാണ്. ഇന്നു തോറ്റാൽ പരമ്പര നഷ്ടപ്പെടുമെന്നതിനാൽ മൂന്നാം ഏകദിനം ജയിച്ച് പരമ്പരയിൽ ലങ്കയ്ക്ക് ഒപ്പമെത്തുകയാണ് ഇന്ത്യയുടെ പരമമായ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ∙ വൻ പ്രതീക്ഷകളോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക ചുമതലയേറ്റെടുത്ത ഗൗതം ഗംഭീറിന് നാണംകെട്ട തോൽവിയോടെ ‘ഏകദിന അരങ്ങേറ്റം’. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും തോൽവി വഴങ്ങിയതോടെ, 1997നു ശേഷം ഇതാദ്യമായി അവർക്കെതിരെ ഏകദിന പരമ്പര നഷ്ടമാക്കിയെന്ന നാണക്കേടും സ്വന്തം. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 248 റൺസ്. ഇന്ത്യയുടെ മറുപടി 26.1 ഓവറിൽ 138 റൺസിൽ അവസാനിച്ചു. ഒന്നാം ഏകദിനത്തിൽ ‘ടൈ’യും രണ്ടാം ഏകദിനത്തിൽ 32 റൺസ് തോൽവിയും വഴങ്ങിയ ഇന്ത്യ ഇതോടെ മൂന്നാം ഏകദിനത്തിൽ ഏറ്റുവാങ്ങിയത് കൂറ്റൻ തോൽവി.

ഇത്തവണ 110 റൺസിനാണ് ശ്രീലങ്ക ഇന്ത്യയെ തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2–0ന് അവർ സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരെ ഇതിനു മുൻപ് ശ്രീലങ്ക അവസാനമായി ഒരു ഏകദിന പരമ്പര ജയിച്ചത് 1997ലാണ്. അന്ന് ലങ്കൻ ടീം 3–0ന് ഇന്ത്യയെ തോൽപിച്ചു. എന്നാൽ പിന്നീടു നടന്ന 11 ഏകദിന പരമ്പരകളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 27 വർഷങ്ങൾക്കു ശേഷമാണ് ശ്രീലങ്ക ഇന്ത്യയ്ക്കെതിരെ പരമ്പര വിജയിക്കുന്നത്.

ADVERTISEMENT

ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി രണ്ടക്കം കടന്നത് നാലു താരങ്ങൾ മാത്രം. 20 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽക്കൂടി ഭേദപ്പെട്ട പ്രകടനവുമായി ടോപ് സ്കോററായി. തോൽവി ഉറപ്പിച്ച ഘട്ടത്തിൽ ആഞ്ഞടിച്ച വാഷിങ്ടൻ സുന്ദർ 25 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 30 റൺസെടുത്തു.

18 പന്തിൽ നാലു ഫോർ സഹിതം 20 റൺസെടുത്ത വിരാട് കോലി, 13 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസെടുത്ത റിയാൻ പരാഗ് എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവർ. ഉപനായകനും ഓപ്പണറുമായ ശുഭ്മൻ ഗിൽ (14 പന്തിൽ ആറ്), പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഋഷഭ് പന്ത് (ഒൻപതു പന്തിൽ ആറ്), ശ്രേയസ് അയ്യർ (ഏഴു പന്തിൽ എട്ട്), അക്ഷർ പട്ടേൽ (ഏഴു പന്തിൽ രണ്ട്), ശിവം ദുബെ (14 പന്തിൽ ഒൻപത്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി.

ADVERTISEMENT

അഞ്ച് ഓവറിൽ 27 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദുനിത് വെല്ലാഗലെയാണ് ശ്രീലങ്കൻ ബോളർമാരിൽ തിളങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ തകർത്ത ജെഫ്രി വാൻഡർസേ നാല് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അസിത ഫെർണാണ്ടോ, മഹീഷ് തീക്ഷണ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തേ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 248 റൺസെടുത്തു. ഓപ്പണർ അവിഷ്ക ഫെർണാണ്ടോയും കുശാൽ മെൻഡിസും അർധ സെഞ്ചറി നേടി. 102 പന്തുകൾ നേരിട്ട അവിഷ്ക 96 റൺസെടുത്താണു പുറത്തായത്. 82 പന്തുകളിൽനിന്ന് കുശാൽ മെൻഡിസ് 59 റൺസും നേടി. ഇന്ത്യയ്ക്കായി ഓൾറൗണ്ടർ റിയാൻ പരാഗ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

English Summary:

Sri Lanka vs India, 3rd ODI - Live Cricket Score