ആദ്യം തകര്‍പ്പൻ സിക്സ്, തൊട്ടടുത്ത പന്തിൽ പുറത്ത്; ദ്രാവിഡിന്റെ മകന്റെ ബാറ്റിങ് വൈറൽ
ബെംഗളൂരു∙ കർണാടകയിലെ മഹാരാജ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ സിക്സടിച്ചതിനു പിന്നാലെ പുറത്തായി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകന്‍ സമീത് ദ്രാവിഡ്. മഹാരാജ ട്രോഫിയില്‍ മൈസുരു വാരിയേഴ്സ് ടീമിന്റെ താരമാണ് സമീത്. വെള്ളിയാഴ്ച ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം മത്സരം

ബെംഗളൂരു∙ കർണാടകയിലെ മഹാരാജ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ സിക്സടിച്ചതിനു പിന്നാലെ പുറത്തായി മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ മകന്‍ സമീത് ദ്രാവിഡ്. മഹാരാജ ട്രോഫിയില്‍ മൈസുരു വാരിയേഴ്സ് ടീമിന്റെ താരമാണ് സമീത്. വെള്ളിയാഴ്ച ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം മത്സരം കളിക്കാനിറങ്ങിയ സമീത്, ഏഴു പന്തുകളിൽനിന്ന് ഏഴു റൺസെടുത്തു പുറത്തായി.
ബെംഗളൂരു ബോളർ ഗണേശ്വർ നവീൻ എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് സമീത് സിക്സർ പറത്തിയത്. നവീന്റെ ഷോർട്ട് പിച്ച് പന്ത് സമീത് ഓഫ് സ്റ്റംപിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. എന്നാൽ നവീന്റെ തൊട്ടടുത്ത പന്തിൽ സമീത് പുറത്തായി. വിക്കറ്റ് കീപ്പർ സൂരജ് അഹൂജ ക്യാച്ചെടുത്താണ് സമീതിനെ പുറത്താക്കിയത്.
മത്സരത്തിൽ 18 ഓവറുകൾ ബാറ്റു ചെയ്ത മൈസൂര്‍ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.1 ഓവറിൽ ആറു വിക്കറ്റിന് ബെംഗളൂരു വിജയത്തിലെത്തി. ആറു ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ആദ്യ രണ്ടു കളികളും ജയിച്ച ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. രണ്ടുപോയിന്റുള്ള മൈസുരു മൂന്നാമതാണ്. 18 വയസ്സുകാരനായ സമീത് ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമാണ്.