അഫ്രീദിയുടെ പന്തുകൾ നേരിടാനാകുന്നില്ല, രോഷത്തിൽ വിക്കറ്റ് തട്ടിത്തെറിപ്പിച്ച് ബാബര്- വിഡിയോ
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ പേസ് ബോളർ ഷഹീൻ അഫ്രീദിയുടെ പന്തുകൾ നെറ്റ്സിൽ നേരിടാൻ സാധിക്കാത്തതിന്റെ ദേഷ്യം വിക്കറ്റിനു മുകളിൽ തീർത്ത് പാക്ക് താരം ബാബർ അസം. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. പരിശീലനത്തിനിടെ പാക്ക് പേസർമാരെ

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ പേസ് ബോളർ ഷഹീൻ അഫ്രീദിയുടെ പന്തുകൾ നെറ്റ്സിൽ നേരിടാൻ സാധിക്കാത്തതിന്റെ ദേഷ്യം വിക്കറ്റിനു മുകളിൽ തീർത്ത് പാക്ക് താരം ബാബർ അസം. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. പരിശീലനത്തിനിടെ പാക്ക് പേസർമാരെ നേരിടാനിറങ്ങിയ ബാബർ അസമിനു പല തവണ അടിപതറി. ഷഹീൻ അഫ്രീദിയാണ് നെറ്റ്സിൽ ബാബറിനെ കൂടുതൽ പ്രതിരോധത്തിലാക്കിയത്. ഇതോടെ രോഷത്തിലായ ബാബർ അസം വിക്കറ്റുകളിലൊന്ന് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ഷാൻ മസൂദാണ് ബംഗ്ലദേശിനെതിരായ ടെസ്റ്റുകളിൽ പാക്കിസ്ഥാനെ നയിക്കുന്നത്. ഷഹീൻ അഫ്രീദിയുമായി ടീം ക്യാംപിൽ ബാബറിന് അത്ര നല്ല ബന്ധമല്ല ഉള്ളതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പരിശീലനത്തിനിടെ ഇരുവരും സംസാരിക്കാറില്ലെന്നും ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്രീദിയെ പാക്കിസ്ഥാൻ ക്യാപ്റ്റനായി നിയമിച്ച പിസിബി ഏതാനും മത്സരങ്ങൾ തോറ്റതോടെ ക്യാപ്റ്റൻ സ്ഥാനം വീണ്ടും ബാബർ അസമിനു തന്നെ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.
ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം കറാച്ചിയിലെ അടച്ചിട്ട സ്റ്റേഡിയത്തിലാണു നടത്തുന്നത്. അടുത്ത വർഷത്തെ ചാംപ്യൻസ് ട്രോഫിക്കു വേണ്ടി കറാച്ചിയിലെ സ്റ്റേഡിയത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടാണ് രണ്ടാം ടെസ്റ്റിൽ കാണികളെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കാത്തത്.