‘തലൈവ’ സ്റ്റൈലിൽ ഋഷഭ് പന്ത്, ഡൽഹി വിടാൻ സാധ്യത; നോട്ടം ചെന്നൈയിലെ ധോണിയുടെ സ്ഥാനം?
ന്യൂഡൽഹി∙ ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റൽസ് ടീമിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം. ക്യാപ്റ്റനെന്ന നിലയിൽ പന്തിന്റെ പ്രകടനത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീം മാനേജ്മെന്റ് ഒട്ടും തൃപ്തരല്ലെന്നാണു പുറത്തുവരുന്ന വിവരം. വാഹനാപകടത്തിൽ പരുക്കേറ്റ പന്ത് കഴിഞ്ഞ സീസണിലാണു

ന്യൂഡൽഹി∙ ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഋഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റൽസ് ടീമിൽ കളിച്ചേക്കില്ലെന്ന് അഭ്യൂഹം. ക്യാപ്റ്റനെന്ന നിലയിൽ പന്തിന്റെ പ്രകടനത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീം മാനേജ്മെന്റ് ഒട്ടും തൃപ്തരല്ലെന്നാണു പുറത്തുവരുന്ന വിവരം. വാഹനാപകടത്തിൽ പരുക്കേറ്റ പന്ത് കഴിഞ്ഞ സീസണിലാണു ഐപിഎല്ലിലേക്കു തിരിച്ചുവന്നത്. എന്നാൽ പരിശീലകൻ റിക്കി പോണ്ടിങ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ നേതൃത്വത്തിൽ ഒരു ടീമിനെ പരീക്ഷിക്കാനാണു ഡൽഹി മാനേജ്മെന്റിന്റെ ശ്രമം.
ഡൽഹിക്കായി 111 മത്സരങ്ങൾ കളിച്ച ഋഷഭ് പന്ത് 3284 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ഡൽഹിക്കായി കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ റൺസ് നേടിയ താരവും പന്താണ്. എന്നാൽ എട്ടു സീസണുകളായി ഡൽഹിയിലുള്ള താരം പുതിയൊരു ക്ലബ്ബിനെ തേടുകയാണെന്നാണു പുറത്തുവരുന്ന വിവരം. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിൽ പന്ത് കളിച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. സൂപ്പർ താരം രജനീകാന്തിന്റെ സ്റ്റൈൽ അനുകരിച്ച് ‘തലൈവ’ എന്ന ക്യാപ്ഷനിൽ ഋഷഭ് ഇൻസ്റ്റയിൽ ചിത്രം പങ്കുവച്ചതും അഭ്യൂഹങ്ങൾക്കു ശക്തി പകരുന്നതായി.
പന്തിന്റെ അടുത്ത നീക്കത്തിന്റെ സൂചനയായാണ് അദ്ദേഹം രജനീകാന്തിനെ അനുകരിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചെന്നൈ സൂപ്പർ കിങ്സ് മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ ‘തല’ എന്നാണ് ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള ധോണി അടുത്ത സീസണിൽ ഇംപാക്ട് പ്ലേയറായി ചെന്നൈയിൽ കളിക്കാനാണു സാധ്യത. ഋഷഭ് പന്ത് ചെന്നൈയിലെത്തിയാൽ വിക്കറ്റ് കീപ്പറുടെ റോളിൽ ഇറങ്ങാനും സാധിക്കും.
കഴിഞ്ഞ സീസണിൽ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ആയിരുന്നു ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചത്. ഋഷഭ് പന്ത് ചെന്നൈയിലെത്തിയാൽ ക്യാപ്റ്റൻ സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചേക്കും. ഐപിഎൽ മെഗാലേലത്തിനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ.