ഒരോവറിൽ ആറു സിക്സുകൾ ഇനി അഭ്രപാളിയിൽ കാണാം, യുവരാജിന്റെ ജീവിതം സിനിമയാകുന്നു
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരിസ് നിർമിക്കുന്ന ബയോ പിക്കിന് ഇതുവരെ പേരിട്ടിട്ടില്ല. സച്ചിൻ എ ബില്യൻ ഡ്രീംസ് സിനിമ നിർമിച്ച രവി ബാഗ്ചന്ദ്കയും ചേർന്നാണ് ബയോപിക്കിന്റെ നിർമാണം.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ജീവിതം സിനിമയാകുന്നു. ടി സീരിസ് നിർമിക്കുന്ന ബയോ പിക്കിന് ഇതുവരെ പേരിട്ടിട്ടില്ല. സച്ചിൻ എ ബില്യൻ ഡ്രീംസ് സിനിമ നിർമിച്ച രവി ബാഗ്ചന്ദ്കയും ചേർന്നാണ് ബയോപിക്കിന്റെ നിർമാണം. യുവരാജ് ക്രിക്കറ്റിനു നൽകിയ സംഭാവനകളും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളുമാണ് സിനിമയിൽ ഇതിവൃത്തമാകുക.
13–ാം വയസ്സിൽ ക്രിക്കറ്റ് കരിയർ തുടങ്ങിയ യുവരാജ് സിങ്, 2007ൽ ട്വന്റി20 ലോകകപ്പിൽ ഒരോവറിൽ ആറു പന്തുകളിലും സിക്സറുകൾ നേടിയതടക്കം ക്രിക്കറ്റ് ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ സിനിമയിൽ ചിത്രീകരിക്കും. ഇതൊരു വലിയ ബഹുമതിയായി കാണുന്നുവെന്നും മറ്റുള്ളവർക്കു തന്റെ ജീവിതം പ്രചോദനമാകുമെന്നു കരുതുന്നതായും യുവരാജ് സിങ് പ്രതികരിച്ചു.
ആരാണു യുവരാജ് സിങ്ങായി സിനിമയിൽ അഭിനയിക്കുന്നതെന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിയുടെ ജീവിതം പ്രമേയമാക്കിയ ‘എം.എസ്. ധോണി, ദ് അൺടോൾഡ് സ്റ്റോറി’ എന്ന സിനിമ 2016ൽ പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്താണ് സിനിമയിൽ ധോണിയായി വേഷമിട്ടത്. ഹെറി താങ്ഗ്രിയാണ് ഈ സിനിമയിൽ യുവരാജ് സിങ്ങായി അഭിനയിച്ചത്.