ആറു ടീമുകൾ, 33 മത്സരങ്ങൾ, 114 താരങ്ങൾ; സംസ്ഥാന കായികരംഗത്ത് വിപ്ലവം കുറിക്കാൻ കേരള ക്രിക്കറ്റ് ലീഗ്
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കായിക മേഖലയിൽ പ്രഫഷനലിസത്തിന്റെ മറ്റൊരു പതിപ്പാകാൻ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ). ലോകമെങ്ങും തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്ന പ്രാദേശിക ലീഗ് വരുന്നതോടെ കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകൾക്ക് കൂടുതൽ ശ്രദ്ധയും അവസരവും നേടാനുള്ള സാധ്യതകൾക്കാണു വഴി തുറക്കുന്നത്. സെപ്റ്റംബർ 2നാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് തുടക്കം.

തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 2 മുതൽ 18 വരെ നടക്കുന്ന ലീഗിൽ 6 ടീമുകളിലായി 114 താരങ്ങളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 108 താരങ്ങളെ ലേലത്തിലൂടെയാണ് ടീമുകൾ സ്വന്തമാക്കിയത്. ശരാശരി 34 ലക്ഷം രൂപയാണ് ഓരോ ടീമും താരലേലത്തിൽ മുടക്കിയത്. ഇതിനൊപ്പം ഐക്കൺ താരങ്ങളായി ഓരോ കളിക്കാരെ ടീമുകൾ ആദ്യമേ സ്വന്തമാക്കിയിരുന്നു.
ലേലത്തിൽ ഓരോ ടീമും കൂടിയ തുകയ്ക്ക് സ്വന്തമാക്കിയ കളിക്കാരന്റെ പ്രതിഫലത്തിന്റെ 10% ഉയർന്ന തുകയാണ് ഐക്കൺ താരത്തിനു ലഭിക്കുക. ഇതോടെ ഓരോ ടീമും കളിക്കാർക്കായി മാത്രം ആദ്യ സീസണിൽ 40 ലക്ഷം രൂപയിലേറെ ചെലവഴിക്കും.
ഓണക്കാലത്ത് നടക്കുന്ന ലീഗിൽ സെമിയും ഫൈനലുമടക്കം 33 മത്സരങ്ങളാണുള്ളത്. ഫൈനൽ ദിനമൊഴികെ എല്ലാ ദിവസവും രണ്ട് മത്സരങ്ങൾ വീതം. ടീമുകൾ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. സ്റ്റാർ സ്പോർട്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നു എന്നതാണ് ലീഗിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഒപ്പം ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലും കളി കാണാം. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
∙ പണമൊഴുകും ലീഗ്
കേരളത്തിലെ കായിക സാമ്പത്തിക വ്യവസ്ഥയിലും വലിയൊരു മുന്നേറ്റത്തിനാണ് കെസിഎൽ വഴിയൊരുക്കുന്നത്. സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ഫ്രാഞ്ചൈസി ഫീസ് ഇനത്തിൽ ഓരോ വർഷവും ലഭിക്കുക 14 കോടി രൂപയാണ്. ഒരു കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച ഫ്രാഞ്ചൈസി ലേലത്തിൽ നാലു ടീമുകളെ 2.5 കോടി രൂപയ്ക്കും രണ്ടു ടീമുകളെ 2.01 കോടി രൂപയ്ക്കുമാണ് രാജ്യാന്തര കമ്പനികൾ ഉൾപ്പടെ വിവിധ സംരംഭകർ സ്വന്തമാക്കിയത്.
ട്രിവാൻഡ്രം റോയൽസ് (സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്നുള്ള കൺസോർഷ്യം), കൊച്ചി ബ്ലൂ ടൈഗേഴ്സ് (എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ്), തൃശൂർ ടൈറ്റൻസ് (ഫൈനസ് മാർക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ്), കാലിക്കറ്റ് ഗ്ലോബ്സ്റ്റേഴ്സ് (ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എന്നീ ടീമുകളെയാണ് രണ്ടര കോടി രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
ഏരീസ് കൊല്ലം സെയ്‌ലേഴ്സ് (ഏരീസ് ഗ്രൂപ്പ്), ആലപ്പി റിപ്പിൾസ് (ദ് കൺസോൾ ഷിപ്പിങ് സർവീസസ്) എന്നീ ടീമുകളെ സ്വന്തമാക്കിയത് 2.01 കോടി രൂപയ്ക്കാണ്. 10 വർഷമാണ് ഒരു ഫ്രാഞ്ചൈസി കാലാവധി. ഇതിനു പുറമേ മത്സര സംപ്രേക്ഷണത്തിലെ പരസ്യ വരുമാനത്തിന്റെ പങ്കും കെസിഎയ്ക്കു ലഭിക്കും.
∙ വരുമാനം ഇങ്ങനെ
മത്സരം സംപ്രേഷണം ചെയ്യുമ്പോഴുള്ള പരസ്യ വരുമാനത്തിന്റെ പങ്കും സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന തുകയുമാണ് ടീമുകളുടെ വരുമാനം. ഒരു മത്സരത്തിൽ 2400 സെക്കൻഡ് (40 മിനിറ്റ്) ആണ് പരസ്യത്തിനായി ലഭിക്കുന്നത്. ഇതിൽ പകുതി (1200 സെക്കൻഡ്) സ്റ്റാർ സ്പോർട്സും ബ്രോഡ്കാസ്റ്റ് പ്രൊഡ്യൂസറായ 21 സെഞ്ചറി മീഡിയയും തുല്യമായി പങ്കിടും.
ശേഷിക്കുന്ന 1200 സെക്കൻഡിൽ 440 സെക്കൻഡിന്റെ വീതം പരസ്യ വരുമാനമാണ് ഓരോ മത്സരത്തിലും രണ്ടു ടീമുകൾക്കായി ലഭിക്കുക. 320 സെക്കൻഡിന്റെ വരുമാനം കെസിഎയ്ക്കാണ്. സെമിയിലും ഫൈനലിലും കളിക്കുന്ന ടീമുകൾക്കു മാത്രമല്ല, എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിന്റെയും 120 സെക്കൻഡ് വരുമാനം വീതം ലഭിക്കും. ലീഗ് റൗണ്ടിൽ ഓരോ ടീമും 10 മത്സരം വീതമാണ് കളിക്കുന്നത്. അതായത് ഓരോ ടീമിനും ലീഗിലൂടെ 80 മിനിറ്റിന്റെ വീതം പരസ്യ വരുമാനം ലഭിക്കും.