പാണ്ഡ്യയുടെ ആ സ്വഭാവം നടാഷയെ ബുദ്ധിമുട്ടിലാക്കി; വിവാഹമോചനത്തിൽ ‘വെളിപ്പെടുത്തൽ’
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തൽ. താനാണ് എല്ലാമെന്ന ഹാർദിക്കിന്റെ സ്വഭാവത്തിൽ മനംമടുത്താണ് നടാഷ ബന്ധം അവസാനിപ്പിക്കാൻ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും സെർബിയൻ മോഡൽ നടാഷ സ്റ്റാൻകോവിച്ചും വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തൽ. താനാണ് എല്ലാമെന്ന ഹാർദിക്കിന്റെ സ്വഭാവത്തിൽ മനംമടുത്താണ് നടാഷ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഹാർദിക് പാണ്ഡ്യയുടെ ഈ സ്വഭാവം കൈകാര്യം ചെയ്യാൻ നടാഷ വളരെയേറെ ബുദ്ധിമുട്ടിയതായും, രണ്ടു വ്യക്തികൾക്കും ഇടയിൽ വലിയ ഭിന്നത വന്നതായുമാണു വിവരം.
പാണ്ഡ്യ കുടുംബത്തിന് അകത്തുനിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പിരിയാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി പാണ്ഡ്യയും നടാഷയും പ്രസ്താവനയിൽ അറിയിച്ചിരുന്നു. 2020 മേയിലാണ് പാണ്ഡ്യയും നടാഷയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹിന്ദു, ക്രിസ്റ്റ്യൻ രീതിയിൽ ഇരുവരും ഒരിക്കൽ കൂടി വിവാഹം കഴിച്ചു.
ഒരുമിച്ചു ജീവിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പിരിയുന്നതാണു നല്ലതെന്നു ബോധ്യമായതിനാലാണു തീരുമാനമെന്ന് വിവാഹമോചനത്തിനു പിന്നാലെ പാണ്ഡ്യ വ്യക്തമാക്കിയിരുന്നു. മകൻ അഗസ്ത്യയ്ക്കൊപ്പം ജന്മനാടായ സെർബിയയിലാണ് നടാഷ സ്റ്റാൻകോവിച് ഇപ്പോഴുള്ളത്. വിവാഹ മോചനത്തിനു പിന്നാലെയാണ് നടാഷ മുംബൈ വിട്ടത്. മകനെ ഒരുമിച്ചു വളർത്താനാണു തീരുമാനമെന്ന് പാണ്ഡ്യയും നടാഷയും വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം വിശ്രമത്തിലാണ് ഹാർദിക് പാണ്ഡ്യ.