മിന്നു മണിയും ആശയും കേരളം വിടുന്നു, അനുമതി നൽകി കെസിഎ; പുതിയ ടീമിനായി കളിക്കും
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ടീം വിടാനൊരുങ്ങി മലയാളി താരം മിന്നു മണി. ഇന്ത്യൻ വനിതാ ടീം അംഗവും എ ടീം ക്യാപ്റ്റനുമായ മിന്നു ആഭ്യന്തര ക്രിക്കറ്റിൽ ഇനി റെയിൽവേയ്ക്കു വേണ്ടി കളിക്കും. റെയിൽവേയില്‍ കളിക്കുന്നതിനായി മിന്നു മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളി താരങ്ങളായ ആശ ശോഭനയും മിന്നു മണിയും ആഭ്യന്തര ക്രിക്കറ്റിൽ ഇത്തവണ കേരളത്തിനായി കളിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥരായ ഇരുവരോടും റെയിൽവേ ടീമിൽ കളിക്കാൻ മാനേജ്മെന്റ് നിർദേശിച്ചതോടെയാണിത്. ഇരുവർക്കും കേരള ക്രിക്കറ്റ് അസോസിയേഷൻ ടീം വിടാനുള്ള അനുമതി ലഭിച്ചു.
10 വർഷത്തോളം കേരള ടീമിൽ കളിച്ച മുൻ ക്യാപ്റ്റനായ ആശ റെയിൽവേയിൽ ജോലി കിട്ടിയതോടെ കേരളം വിട്ടെങ്കിലും കഴിഞ്ഞ 2 സീസണിൽ പുതുച്ചേരി ടീമിലാണു കളിച്ചത്. ഈ സീസണിൽ വീണ്ടും കേരളത്തിനു കളിക്കാൻ അനുമതി വാങ്ങിയിരുന്നു. ഇതിനിടെയാണ് രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങിയ ആശയെ റെയിൽവേ തിരികെ വിളിച്ചത്. ഇപ്പോൾ ഇന്ത്യയുടെ ലോകകപ്പ് ക്യാംപിലാണ്.
തുടക്കം മുതൽ കേരള ടീമിനായി കളിച്ച മിന്നു മണി ഇന്ത്യൻ ടീമിലെത്തിയതിനു പിന്നാലെയാണ് ഏതാനും മാസം മുൻപ് റെയിൽവേയിൽ ജോലി ലഭിച്ചത്.