കൊൽക്കത്തയിൽ നേരിട്ടെത്തി 4 മണിക്കൂർ ടീം ഉടമയുമായി ചർച്ച; എന്നിട്ടും രാഹുൽ പുറത്തേക്ക്? പകരം ക്രുനാലോ പുരാനോ
കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകസ്ഥാനത്തുനിന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ പുറത്തേക്ക് എന്ന് സൂചന. ലക്നൗ സൂപ്പർ ജയന്റ്സുമായി താരം വേർപിരിയുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസം രാഹുൽ കൊൽക്കത്തയിൽ നേരിട്ടെത്തി ടീം ഉടമ സഞ്ജീവ്

കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ നായകസ്ഥാനത്തുനിന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ പുറത്തേക്ക് എന്ന് സൂചന. ലക്നൗ സൂപ്പർ ജയന്റ്സുമായി താരം വേർപിരിയുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ദിവസം രാഹുൽ കൊൽക്കത്തയിൽ നേരിട്ടെത്തി ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായി കൂടിക്കാഴ്ച നടത്തിയത് വ്യത്യസ്ത അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ്, താരത്തെ ടീമിൽ നിലനിർത്തിയാലും നായകസ്ഥാനത്തുനിന്ന് പുറത്താക്കിയേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി രാഹുൽ നായകസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് വിവരം. അതേസമയം, ലക്നൗ ടീമിൽ തുടരാനാണ് താൽപര്യമെന്ന് സഞ്ജീവ് ഗോയങ്കയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. നായകസ്ഥാനത്ത് രാഹുലിനു പകരം ക്രുനാൽ പാണ്ഡ്യയോ വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനോ എത്തിയേക്കുമെന്നാണ് സൂചന.
‘‘സിഇഒ സഞ്ജീവ് ഗോയങ്കയുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ച ഔദ്യോഗികമായിരുന്നു. നായകസ്ഥാനവും പുതിയ സീസണിനു മുന്നോടിയായി താരങ്ങളെ നിലനിർത്തുന്നതുമെല്ലാം ചർച്ചയായി. എങ്കിലും പുതിയ സീസണിൽ രാഹുൽ ടീമിന്റെ നായകസ്ഥാനത്തു തുടരാൻ സാധ്യത വിരളമാണ്. അദ്ദേഹത്തിന് ബാറ്ററെന്ന നിലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലാണ് താൽപര്യം.
‘‘സഞ്ജീവ് ഗോയങ്കയ്ക്ക് രാഹുലിന്റെ കാര്യത്തിൽ പൂർണ വിശ്വാസമുണ്ട്. അദ്ദേഹത്തെ ടീമിൽ നിലനിർത്താനും ഗോയങ്ക തയാറാണ്. പക്ഷേ, നായകസ്ഥാനത്ത് തുടരാൻ സാധ്യതയില്ല’ – ലക്നൗ ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
‘‘നായകസ്ഥാനത്ത് പകരം ആരെ നിയോഗിക്കുമെന്ന കാര്യം ഇപ്പോഴും ചർച്ചയിലാണ്. താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ അന്തിമ തീരുമാനം കൈക്കൊണ്ടാൽ, ഞങ്ങൾക്കു മുന്നിൽ പ്രധാനമായും രണ്ടു പേരുകളാണുള്ളത്. ഒന്ന് ക്രുനാൽ പാണ്ഡ്യ, രണ്ട് നിക്കോളാസ് പുരാൻ’ – റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ചയാണ് കൊൽക്കത്തയിലെത്തി കെ.എൽ. രാഹുൽ ടീം ഉടമയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഏതാണ്ട് നാലു മണിക്കൂറോളം സമയം ചർച്ച നടത്തിയതായാണ് വിവരം. തുടർന്ന് രാഹുൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയി. അവിടെയാണ് ദുലീപ് ട്രോഫിക്കു മുന്നോടിയായുള്ള പരിശീലനം നടക്കുന്നത്. ദുലീപ് ട്രോഫിയിൽ ശുഭ്മൻ ഗിൽ നയിക്കുന്ന എ ടീമിന്റെ താരമാണ് രാഹുൽ.