മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിതാ രാജ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ഇഷിത ക്രിക്കറ്റ് താരത്തോടുള്ള താൽപര്യം പരസ്യമാക്കിയത്. ‘‘അദ്ദേഹം മികച്ചൊരു ഓൾ റൗണ്ടറാണ്. ഹാർദിക് പാണ്ഡ്യയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് ബോളിവുഡ് നടി ഇഷിതാ രാജ്. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുന്നതിനിടെയാണ് ഇഷിത ക്രിക്കറ്റ് താരത്തോടുള്ള താൽപര്യം പരസ്യമാക്കിയത്. ‘‘അദ്ദേഹം മികച്ചൊരു ഓൾ റൗണ്ടറാണ്. ഹാർദിക് പാണ്ഡ്യയുടെ ബാറ്റിങ് കാണുന്നതു തന്നെ നല്ല രസമാണ്. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം.’’– ഇഷിത വ്യക്തമാക്കി.

‘പ്യാർ കാ പഞ്ച്നാമ’ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ഇഷിത പ്രശസ്തയാകുന്നത്. യാരം, വൈൽഡ് വൈൽഡ് പഞ്ചാബ്, ഛത്രപതി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പാണ്ഡ്യയുടെ മുൻ ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനെക്കുറിച്ചും ഇഷിത പ്രതികരിച്ചു. ‘നടാഷ സുന്ദരിയാണ്. ഒരുമിച്ച് ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. ഞങ്ങൾ‌ ഒരു മേഖലയിൽ ആയതിനാൽ ഭാവിയിൽ കണ്ടുമുട്ടിയേക്കാം.’’– ഇഷിത രാജ് പ്രതികരിച്ചു.

ADVERTISEMENT

ഗായിക ജാസ്മിൻ വാലിയയുമായി ഹാർദിക് പാണ്ഡ്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഗ്രീസിൽ അവധിക്കാല ആഘോഷങ്ങൾക്കിടയിലെ ഹാർദിക് പാണ്ഡ്യയുടെ ചില ചിത്രങ്ങളാണ് ഈ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. പാണ്ഡ്യയ്ക്കൊപ്പം ജാസ്മിനും ഗ്രീസിലെത്തിയിട്ടുണ്ടെന്നും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചില ചിത്രങ്ങൾ പരിശോധിച്ച് ആരാധകർ ‘കണ്ടെത്തി’. കഴിഞ്ഞ ജൂലൈയിലാണ് ഹാർദികും നടാഷ സ്റ്റാന്‍കോവിച്ചും വിവാഹബന്ധം അവസാനിപ്പിച്ചത്.

താനാണ് എല്ലാമെന്ന ഹാർദിക്കിന്റെ സ്വഭാവത്തിൽ മനം മടുത്താണ് നാട്ടിലേക്കു മടങ്ങിപ്പോകാൻ നടാഷ തീരുമാനിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 2020 മേയിലാണ് പാണ്ഡ്യയും നടാഷയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹിന്ദു, ക്രിസ്റ്റ്യൻ രീതിയിൽ ഇരുവരും ഒരിക്കൽ കൂടി വിവാഹം കഴിച്ചു. പിരിയാനുള്ള തീരുമാനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി പാണ്ഡ്യയും നടാഷയും പ്രസ്താവനയിൽ അറിയിച്ചിരുന്നു.

English Summary:

Ishita Raj Admits Admiration For Hardik Pandya