തിരുവനന്തപുരം∙ തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ, കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം എന്ന നാണക്കേട് ഒറ്റ മത്സരം കൊണ്ട് തിരുത്തിയെഴുതി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് തകർപ്പൻ തുടക്കം കുറിച്ച ആലപ്പി റിപ്പിൾസിനെതിരെ കൂറ്റൻ വിജയവുമായി ബ്ലൂ ടൈഗേഴ്സ് ഇതാദ്യമായി വിജയവഴിയിൽ. കെസിഎലിൽ ഇതുവരെ പിറന്ന ഉയർന്ന സ്കോർ, റൺ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം എന്നീ റെക്കോർഡുകളുടെ അകമ്പടിയോടെയാണ് ബ്ലൂ ടൈഗേഴ്സിന്റെ വിജയക്കുതിപ്പ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ നേടിയത് 218 റൺസ്. മറുപടി ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ആലപ്പി റിപ്പിൾസ്, പിന്നീട് തിരിച്ചടിച്ചെങ്കിലും അവരുടെ പോരാട്ടം 17.3 ഓവറിൽ 154 റൺസിൽ അവസാനിച്ചു. ബ്ലൂ ടൈഗേഴ്സിന്റെ വിജയം 64 റൺസിന്!

ADVERTISEMENT

ബാറ്റെടുത്തവരെല്ലാം തകർത്തടിച്ചതോടെയാണ് ബ്ലൂ ടൈഗേഴ്സ് സീസണിലെ ഉയർന്ന സ്കോർ കുറിച്ച് റെക്കോർഡിട്ടത്. ഓപ്പണർമാരായ ആനന്ദ് കൃഷ്ണൻ (69), ജോബിൻ ജോബി (79) എന്നിവർ അർധസെഞ്ചറി നേടി. 51 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതമാണ് ആനന്ദിന്റെ അർധസെഞ്ചറി. ജോബിൻ 48 പന്തിൽ ആറു ഫോറും അഞ്ച് സിക്സും സഹിതം 79 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 140 റൺസ്! വെറും 88 പന്തിൽ നിന്നാണ് ഇരുവരും 140 റൺസ് അടിച്ചുകൂട്ടിയത്.

പിന്നീട് 22 റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായെങ്കിലും, പിന്നാലെയെത്തിയ യുവതാരം ഷോൺ റോജറും മനു കൃഷ്ണനും ചേർന്ന് ബ്ലൂ ടൈഗേഴ്സിനെ അനായാസം 200 കടത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച ഇരുവരും പിരിയാത്ത മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 56 റൺസ്. വെറും 17 പന്തിൽ നിന്നാണ് ഇവർ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തത്. മനു കൃഷ്ണൻ ഒൻപതു പന്തിൽ അഞ്ച് പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ 34 റൺസെടുത്തും ഷോൺ 14 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 28 റൺസെടുത്തും പുറത്താകാതെ നിന്നു. ബ്ലൂ ടൈഗേഴ്സിന് നഷ്ടമായ 2 വിക്കറ്റുകൾ ഫാസിൽ ഫനൂസ്, കിരൺ സാഗർ എന്നിവർ പങ്കിട്ടു.

ADVERTISEMENT

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പി റിപ്പിൾസിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിൽ തകർന്ന ആലപ്പിക്ക്, ടി.കെ. അക്ഷയ് (47), ആൽഫി ഫ്രാൻസിസ് (42) എന്നിവരുടെ പ്രകടനമാണ് കരുത്തായത്. അക്ഷയ് 33 പന്തിൽ ഒരു ഫോറും 3 സിക്സും സഹിതം 47 റൺസെടുത്തപ്പോൾ, ആൽഫി 22 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 42 റൺസെടുത്തു. എട്ടു പന്തിൽ 13 റൺസെടുത്ത ഫാസിൽ ഫാനൂസ്, 16 പന്തിൽ രണ്ടു ഫോറുകളോടെ 15 റൺസെടുത്ത ഓപ്പണർ കൃഷ്ണപ്രസാദ് എന്നിവരാണ് രണ്ടക്കം കണ്ട മറ്റുള്ളവർ.

ബ്ലൂ ടൈഗേഴ്സിനായി ക്യാപ്റ്റൻ ബേസിൽ തമ്പി 3.3 ഓവറിൽ 33 റൺസ് വഴങ്ങിയും പി.എസ്. ജെറിൻ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സിജോമോൻ ജോസഫ് മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ഷൈൻ ജോൺ ജേക്കബ്, അജയഘോഷ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Kochi Blue Tigers vs Alleppey Ripples, Kerala Cricket League 2024 Match, Live