ലണ്ടൻ∙ വെറൈറ്റിയാണ് ഇംഗ്ലിഷ് താരം ഒലി പോപ്പിന്റെ മെയിൻ – സംശയമുള്ളവർക്ക് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ നോക്കാം. ഇതുവരെ കളിച്ചത് 49 മത്സരം (ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് ഉൾപ്പെടെ), നേടിയത് ഏഴു സെഞ്ചറി. ഈ ഏഴു സെഞ്ചറിയും പിറന്നത് ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ ആറു വേദികളിലായി.

ലണ്ടൻ∙ വെറൈറ്റിയാണ് ഇംഗ്ലിഷ് താരം ഒലി പോപ്പിന്റെ മെയിൻ – സംശയമുള്ളവർക്ക് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ നോക്കാം. ഇതുവരെ കളിച്ചത് 49 മത്സരം (ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് ഉൾപ്പെടെ), നേടിയത് ഏഴു സെഞ്ചറി. ഈ ഏഴു സെഞ്ചറിയും പിറന്നത് ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ ആറു വേദികളിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വെറൈറ്റിയാണ് ഇംഗ്ലിഷ് താരം ഒലി പോപ്പിന്റെ മെയിൻ – സംശയമുള്ളവർക്ക് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ നോക്കാം. ഇതുവരെ കളിച്ചത് 49 മത്സരം (ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് ഉൾപ്പെടെ), നേടിയത് ഏഴു സെഞ്ചറി. ഈ ഏഴു സെഞ്ചറിയും പിറന്നത് ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ ആറു വേദികളിലായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ വെറൈറ്റിയാണ് ഇംഗ്ലിഷ് താരം ഒലി പോപ്പിന്റെ മെയിൻ – സംശയമുള്ളവർക്ക് അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയർ നോക്കാം. ഇതുവരെ കളിച്ചത് 49 മത്സരം (ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് ഉൾപ്പെടെ), നേടിയത് ഏഴു സെഞ്ചറി. ഈ ഏഴു സെഞ്ചറിയും പിറന്നത് ഏഴ് വ്യത്യസ്ത ടീമുകൾക്കെതിരെ ആറു വേദികളിലായി. കെന്നിങ്ടൻ ഓവലിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചറി നേടിയതോടെയാണ് വ്യത്യസ്തത കൊണ്ട് ഒലി പോപ്പ് റെക്കോർഡിട്ടത്. ഈ മത്സരത്തിൽ ഇംഗ്ലണ്ടിനെ നയിക്കുന്നതും ഇരുപത്താറുകാരനായ ഒലി പോപ്പാണ്.

മത്സരത്തിന്റെ ആദ്യ ദിനം ഏകദിന ശൈലിയിൽ തകർത്തടിച്ച താരം, 103 പന്തിൽ 13 ഫോറും രണ്ടു സിക്സും സഹിതം 103 റൺസുമായി പുറത്താകാതെ നിൽക്കുന്നു. ഒന്നാം ദിനം മഴ മൂലം നേരത്തേ കളി അവസാനിപ്പിക്കുമ്പോൾ പോപ്പിന്റെ മികവിൽ 44.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 14 പന്തിൽ എട്ടു  റൺസുമായി ഹാരി ബ്രൂക് പോപ്പിനൊപ്പം ക്രീസിൽ.

ADVERTISEMENT

∙ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ 2020ൽ പോർട്ട് എലിസബത്തിലായിരുന്നു ഒലി പോപ്പിന്റെ കന്നി സെഞ്ചറി. അന്ന് പുറത്താകാതെ നേടിയത് 135 റൺസ്. ആറാം നമ്പറിൽ എത്തിയാണ് അന്ന് പോപ്പ് കന്നി സെഞ്ചറി കുറിച്ചത്. മൂന്നാം നമ്പറിനു പുറത്ത് പോപ്പ് ഇതുവരെ നേടിയ ഏക സെഞ്ചറി കൂടിയാണ് ഇത്.

∙ പോപ്പിന്റെ രണ്ടാം സെഞ്ചറി പിറക്കുന്നത് വീണ്ടും രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്. സ്വന്തം നാട്ടിൽ ന്യൂസീലൻഡിനെതിരെയായിരുന്നു രണ്ടാം സെഞ്ചറി. 2022 ജനുവരിയിൽ നോട്ടിങ്ങാമിൽ നടന്ന മത്സരത്തിൽ 145 റണ്‍സായിരുന്നു പോപ്പിന്റെ സമ്പാദ്യം. വൺഡൗൺ പൊസിഷനിൽ പോപ്പിന്റെ ആദ്യ സെഞ്ചറി കൂടിയായിരുന്നു ഇത്.

ADVERTISEMENT

∙ അതേ വർഷം ഡിസംബറിൽ പാക്കിസ്ഥാൻ പര്യടനത്തിൽ റാവൽപിണ്ടിയിൽ 108 റൺസുമായി ഒലി പോപ്പ് മൂന്നാം സെഞ്ചറി കുറിച്ചു. ആതിഥേയ ബോളർമാരെ അവരുടെ നാട്ടിൽ നിർഭയം നേരിട്ട ഒലി പോപ്പ്, 104 പന്തിലാണ് 108 റൺസെടുത്തത്.

∙ 2023ൽ അയർലൻഡിനെതിരെ ഇരട്ടസെഞ്ചറിയുമായി പോപ്പ് വീണ്ടും കരുത്തുകാട്ടി. വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു പോപ്പിന്റെ ഇരട്ടസെഞ്ചറി നേട്ടം. താരത്തിന്റെ രാജ്യാന്തര കരിയറിൽ ഇതുവരെയുള്ള ഏക ഇരട്ടസെഞ്ചറി കൂടിയാണിത്. 208 പന്തിൽ നിന്നാണ് പോപ്പ് 205 റൺസെടുത്തത്.

ADVERTISEMENT

∙ ഇന്ത്യൻ മണ്ണിൽ ഒരു വിദേശതാരത്തിന്റെ മികച്ച ഇന്നിങ്സുകളിലൊന്ന് എന്ന ഖ്യാതിയുമായി 2024 ജനുവരിയിൽ ഹൈദരാബാദിൽ ഒലി പോപ്പ് അഞ്ചാം സെഞ്ചറി കുറിച്ചു. അന്ന് 196 റൺസെടുത്ത പോപ്പിന് ഇരട്ടസെഞ്ചറി നഷ്ടമായത് നേരിയ വ്യത്യാസത്തിന്. 

∙ ഈ വർഷം വെസ്റ്റിൻഡീസിനെതിരെ പോപ്പ് വീണ്ടും സെഞ്ചറി കുറിച്ചു. നോട്ടിങ്ങാമിൽ 121 റൺസാണ് ഒലി പോപ്പ് നേടിയത്. ന്യൂസീലൻഡിനെതിരെ ഇതേ വേദിയിൽ സെഞ്ചറി നേടിയ ശേഷം പോപ്പ് വീണ്ടും ഇതേ വേദിയിൽ സെഞ്ചറി നേട്ടം കൈവരിച്ചു. ആകെയുള്ള ഏഴു സെഞ്ചറികളിൽ ഒരേ ഗ്രൗണ്ടിൽ പിറന്ന ഏക സെഞ്ചറികളും ഇതു രണ്ടുമാണ്.

∙ ഇതിനു പിന്നാലെയാണ് ഇത്തവണ ശ്രീലങ്കയ്ക്കെതിരെ കെന്നിങ്ടൻ ഓവലിൽ വീണ്ടും സെഞ്ചറി കുറിച്ചത്. ഇത്തവണ ക്യാപ്റ്റനായി മുന്നിൽനിന്ന് പടനയിച്ചാണ് സെഞ്ചറിയിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. 

ശ്രീലങ്കയ്‍ക്കെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് മത്സരം മാറ്റിനിർത്തിയാൽ, 48 ടെസ്റ്റുകളിൽനിന്ന് 34 ശരാശരിയിൽ 2720 റൺസാണ് ഒലി പോപ്പിന്റെ സമ്പാദ്യം. ഇതിൽ ആറു സെഞ്ചറികളും 13 അർധസെഞ്ചറികളും ഉള്‍പ്പെടുന്നു. അയർലൻഡിനെതിരെ നേടിയ 205 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിൽ ഓസ്ട്രേലിയ, ബംഗ്ലദേശ്, സിംബാബ്‍വെ, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കെതിരെയാണ് ഇനി പോപ്പ് സെഞ്ചറി നേടാനുള്ളത്. ഇതിൽ ഓസീസിനെതിരെ ഒഴികെ മറ്റു മൂന്നു ടീമുകൾക്കുമെതിരെ പോപ്പിന് ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല!

English Summary:

Ollie Pope becomes only batter in the world to score first 7 test centures against 7 different teams; First in 147 years of international cricket