ഇത് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയുടെ ബോയ്ഫ്രണ്ട്? വൈറലായി ഗണേശോത്സവ ദൃശ്യങ്ങൾ– വിഡിയോ
മുംബൈ∙ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ആഘോഷമായ ഗണേശോത്സവുമായി ബന്ധപ്പെട്ട് വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർതാരം സ്മൃതി മന്ഥനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മന്ഥനയുടെ ബോയ് ഫ്രണ്ട് എന്ന് കരുതപ്പെടുന്ന യുവാവിനും മറ്റ് സുഹൃത്തുക്കൾക്കും ഒപ്പമുള്ളതാണ് വിഡിയോ. ബോളിവുഡിൽ സംഗീത മേഖലയിൽ

മുംബൈ∙ മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ആഘോഷമായ ഗണേശോത്സവുമായി ബന്ധപ്പെട്ട് വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ സൂപ്പർതാരം സ്മൃതി മന്ഥനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മന്ഥനയുടെ ബോയ് ഫ്രണ്ട് എന്ന് കരുതപ്പെടുന്ന യുവാവിനും മറ്റ് സുഹൃത്തുക്കൾക്കും ഒപ്പമുള്ളതാണ് വിഡിയോ. ബോളിവുഡിൽ സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന പലാഷ് മുച്ചലിനും സുഹൃത്തുക്കൾക്കുമൊപ്പം വാഹനത്തിൽ ഗണേശ വിഗ്രഹം സ്തുതികളും പാട്ടും നൃത്തവും ചെണ്ടമേളവുമായി ആനയിക്കുന്ന വിഡിയോയാണിത്.
വിഘ്നങ്ങൾ നീങ്ങാനും ഐശ്വര്യം കാംക്ഷിച്ചും പ്രാർഥനകളുമായി വിശ്വാസികൾ ഗണേശനു മുന്നിൽ ൈകകൂപ്പുന്ന ഗണേശോത്സവം വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. ഈ ദിവസങ്ങളിൽ ‘ഗണപതി ബപ്പാ മോറയാ’ സ്തുതികളിലേക്ക് നഗരം മാറും. വീടുകളിലും ഹൗസിങ് സൊൈസറ്റികളിലും മണ്ഡലുകളിലും പൂജിക്കാനുള്ള ഗണേശ വിഗ്രഹങ്ങളെ സ്തുതികളും പാട്ടും നൃത്തവും ചെണ്ടമേളവുമായി ആനയിക്കുന്നതാണ് ഈ ഉത്സവം. ഏറ്റവും ജനപങ്കാളിത്തമുള്ള ഉത്സവം കൂടിയാണിത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ, മന്ഥനയുടെ പുരുഷ സുഹൃത്തുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വീണ്ടും സജീവമായി. ബോളിവുഡിലെ ശ്രദ്ധേയനായ സംഗീത സംവിധായകനും പ്രശസ്ത ഗായിക പലാക് മുച്ചലിന്റെ സഹോദരനുമാണ് പലാഷ് മുച്ചൽ. പലാഷും ഇരുപത്തേഴുകാരിയായ സ്മൃതിയും തമ്മിൽ അഞ്ച് വർഷത്തോളമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഇരുവരും പ്രണയബന്ധത്തിന്റെ അഞ്ചാം വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതെന്ന പേരിൽ ഇക്കഴിഞ്ഞ ജൂലൈയിൽ വിവിധ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.