സ്കോട്‌ലൻഡിനെതിരായ ട്വന്റി20 പരമ്പര ജയിച്ച ഓസീസിന് കപ്പ് കിട്ടി; ‘ഐസ്ക്രീം കപ്പോ ചായക്കപ്പോ’ എന്ന് ആരാധകർ– വിഡിയോ
എഡിൻബറോ∙ സ്കോട്‌ലൻഡിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര തൂത്തുവാരിയ ഓസ്ട്രേലിയയ്‌ക്ക് ലഭിച്ച ‘കപ്പ്’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐസ്ക്രീം കപ്പിനോട് രൂപസാദൃശ്യമുള്ള കപ്പ് ചിരിയോടെ ഏറ്റുവാങ്ങുന്ന ഓസീസ് ടീം നായകൻ മിച്ചൽ മാർഷിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ കപ്പുമായി ഓസീസ് ടീം

എഡിൻബറോ∙ സ്കോട്‌ലൻഡിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പര തൂത്തുവാരിയ ഓസ്ട്രേലിയയ്‌ക്ക് ലഭിച്ച ‘കപ്പ്’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഐസ്ക്രീം കപ്പിനോട് രൂപസാദൃശ്യമുള്ള കപ്പ് ചിരിയോടെ ഏറ്റുവാങ്ങുന്ന ഓസീസ് ടീം നായകൻ മിച്ചൽ മാർഷിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ കപ്പുമായി ഓസീസ് ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സെപ്റ്റംബർ നാല്, ആറ്, ഏഴ് തീയതികളിലായി നടന്ന ടൂർണമെന്റിൽ ഈ കപ്പ് സമ്മാനിച്ചിട്ട് ഏതാനും ദിവസങ്ങളായെങ്കിലും, ഇപ്പോഴാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഐസ്ക്രീം കപ്പ്, ചായക്കപ്പ് തുടങ്ങിയ കമന്റുകളുമായി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
ആദ്യമായി കാണുമ്പോൾ ഐസ്ക്രീം കപ്പു പോലെ തോന്നുമെങ്കിലും, സ്കോട്‌ലൻഡിൽ വളരെ പ്രശസ്തമാണ് ‘ക്വയിക്’ (Quaich) എന്ന് അറിയപ്പെടുന്ന ഈ കപ്പ്. സ്കോട്‌ലൻഡിൽ പരമ്പരാഗതമായി വിസ്കി ഉൾപ്പെടെയുള്ള പാനീയങ്ങൾക്കായി ഉപയോഗിക്കുന്ന ‘കപ്പ്’ തന്നെയാണ് ഇത്.
ഒട്ടൊരു കൗതുകത്തോടെയും ചിരിയോടെയുമാണ് മിച്ചൽ മാർഷ് ആ ‘കൊച്ചു ട്രോഫി’ ഏറ്റുവാങ്ങിയത്. മിച്ചൽ മാർഷ് ട്രോഫി കപ്പ് ഏറ്റുവാങ്ങുന്ന ദൃശ്യം സമീപത്തുണ്ടായിരുന്ന സഹതാരങ്ങളിലും ചിരി പടർത്തി. പിന്നീട് ടീം ഫോട്ടോയ്ക്കായി ഒത്തുകൂടുമ്പോഴും താരങ്ങളുടെ കൗതുകം മാറിയിരുന്നില്ല.
സ്കോട്‌ലൻഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനും രണ്ടാം മത്സത്തിൽ 70 റൺസിനും മൂന്നാം മത്സരത്തിൽ ആറു വിക്കറ്റിനുമാണ് ഓസീസ് ജയിച്ചത്.