കാലിക്കറ്റിനെയും തകർത്ത് കൊല്ലം സെയ്ലേഴ്സിന്റെ കുതിപ്പ്, മൂന്ന് വിക്കറ്റ് വിജയം
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന് ഏഴാം വിജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ മൂന്നു വിക്കറ്റ് വിജയമാണ് കൊല്ലം നേടിയത്. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊല്ലം ഏഴു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ലക്ഷ്യം കണ്ടു. 12 പോയിന്റുള്ള കൊല്ലം നേരത്തേ തന്നെ സെമി ഫൈനലിൽ കടന്നിരുന്നു.

മറുപടി ബാറ്റിങ്ങിൽ സ്കോർ നാലിൽ നിൽക്കെ ഓപ്പണർ ചന്ദ്രതേജസിനെ നഷ്ടമായെങ്കിലും മുൻനിര ബാറ്റർമാരുടെ കരുത്തിൽ കൊല്ലം സെയ്‍ലേഴ്സ് മത്സരത്തിലേക്കു തിരികെയെത്തി. അരുൺ പൗലോസ് (24 പന്തിൽ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (31 പന്തിൽ 34), അനന്ദു സുനിൽ (20 പന്തിൽ 24) എന്നിവർ തിളങ്ങി. അവസാന പന്തുകളിൽ തകർത്തടിച്ച ആഷിക് മുഹമ്മദ് (12), അമൽ എ.ജി (17) എന്നിവർ ചേർന്നാണ് കൊല്ലത്തെ വിജയത്തിലെത്തിച്ചത്. 10 പന്തുകൾ നേരിട്ട ഷറഫുദ്ദീൻ 20 റൺസെടുത്തു പുറത്തായി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സാണു നേടിയത്. കാലിക്കറ്റിനായി ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മൽ അർധ സെഞ്ചറി തികച്ചു. 48 പന്തിൽ 61 റൺസാണ് രോഹൻ അടിച്ചെടുത്തത്. ഓപ്പണർ ഒമർ അബൂബക്കർ 28 പന്തിൽ 47 റൺസ് അടിച്ചു. ഓപ്പണിങ് കൂട്ടുകെട്ടിൽ 9.2 ഓവറിൽ 77 റൺസാണ് ഇരുവരും ചേർന്നു കൂട്ടിച്ചേർത്തത്. 26 പന്തിൽ 37 റൺസെടുത്ത സൽമാൻ നിസാറും തിളങ്ങി.