തിരുവനന്തപുരം∙ കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ്

തിരുവനന്തപുരം∙ കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരളത്തിന്റെ ക്രിക്കറ്റ് ലീഗിൽ റൺമഴ പെയ്യുന്നില്ലെന്ന് ഇനി ആരും പരാതി പറയരുത്! ട്വന്റി20 ക്രിക്കറ്റിനെ ആവേശകരമാക്കുന്ന ബാറ്റിങ് വെടിക്കെട്ടുകൾക്ക് ക്ഷാമമാണെന്നും പറയരുത്. എല്ലാ പരാതികളും ഇതാ ഒറ്റ മത്സരത്തോടെ പരിഹരിക്കപ്പെട്ടിരിക്കുന്നു! കേരള ക്രിക്കറ്റ് എന്നല്ല, ഇന്ത്യൻ ക്രിക്കറ്റ് തന്നെ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും സ്ഫോടനാത്മകമായ ട്വന്റി20 ഇന്നിങ്സുകളിൽ ഒന്നിനാണ് ഇന്നലെ കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഐക്കൺ താരം വിഷ്ണു വിനോദ് വിശ്വരൂപം പൂണ്ട മത്സരത്തിൽ ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസ് ജയിച്ചു കയറിയത് എട്ടു വിക്കറ്റിന്. ആദ്യം ബാറ്റു ചെയ്ത ആലപ്പി നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 181 റൺസ്.‌

ലീഗിലെ തന്നെ ഉയർന്ന സ്കോറുകളിലൊന്നാണ് ആലപ്പി പടുത്തുയർത്തിയതെങ്കിലും, തൃശൂർ ഈ വിജയലക്ഷ്യം മറികടന്നത് വെറും 76 പന്തിൽ! രണ്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് അവർ മത്സരം ‘ക്ലോസ്’ ചെയ്തു! കെസിഎലിലെ രണ്ടാം സെഞ്ചറി കുറിച്ച തൃശൂർ ഓപ്പണർ വിഷ്ണു വിനോദ്, 45 പന്തിൽ 139 റൺസെടുത്ത് പുറത്തായി. അ‍ഞ്ച് ഫോറും 17 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന മാസ്മരിക ഇന്നിങ്സ്!

ADVERTISEMENT

ഇത്തവണ കെസിഎലിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നു കളിച്ചിട്ടും ആലപ്പി റിപ്പിൾസിനൊപ്പം ‘തോൽവി’ എന്നു ചേർക്കേണ്ടി വരുന്നതിനു പിന്നിൽ ഒറ്റപ്പേരു മാത്രം – വിഷ്ണു വിനോദ്. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഒരിക്കൽക്കൂടി സെഞ്ചറിയുടെ വക്കിലെത്തിയ ഇന്നിങ്സുമായി മുന്നിൽ നിന്നു പടനയിച്ചതോടെയാണ് ആലപ്പി കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. അസ്ഹറുദ്ദീൻ 53 പന്തിൽ ഏഴു ഫോറും ആറു സിക്സും സഹിതം അടിച്ചെടുത്തത് 90 റൺസ്. സഹ ഓപ്പണർ കൃഷ്ണ പ്രസാദ് 38 പന്തിൽ ആറു ഫോറുകളോടെ 43 റൺസുമെടുത്തു. ഇവർക്കു പുറമേ ആലപ്പി നിരയിൽ രണ്ടക്കത്തിലെത്തിയത് ആൽഫി ഫ്രാൻസിസ് (10 പന്തിൽ 16), അതുൽ ഡയമണ്ട് (12 പന്തിൽ 20) എന്നിവർ. തൃശൂരിനായി മോനു കൃഷ്ണ നാല് ഓവറിൽ 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. എം.ഡി. നിധീഷ്, മുഹമ്മദ് ഇഷാഖ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

182 റൺസെന്ന, ട്വന്റി20 ക്രിക്കറ്റിലെ സാമാന്യം വലിയ വിജയലക്ഷ്യം ഉയർത്തിയ ആലപ്പി റിപ്പിൾസ് ആത്മവിശ്വാസത്തോടെയാണ് ബോളിങ് ആരംഭിച്ചത്. പക്ഷേ, വിഷ്ണു വിനോദ് സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതോടെ തൃശൂർ 44 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജത്തിലെത്തി.

ADVERTISEMENT

∙ വിഷ്ണു ‘വിനോദം’ ഇങ്ങനെ!

ആനന്ദ് ജോസഫ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് വൈഡായിരുന്നു. റീബോളിൽ സിക്സർ നേടി വിഷ്ണു തുടക്കത്തിലേ നയം വ്യക്തമാക്കി. പിന്നാലെ മൂന്നാം പന്തിൽ രണ്ടാം സിക്സ്. അങ്ങനെ ആദ്യ ഓവറിൽ ആകെ 16 റൺസ്. രണ്ടാം ഓവറിൽ അഫ്രാദ് റെഷാബിനതിരെ അവസാന രണ്ടു പന്തുകളിൽ തുടർ ബൗണ്ടറികളുമായി ആകെ 10 റൺസ്. മൂന്നാം ഓവർ എറിയാനെത്തിയ വിശ്വേശ്വർ സുരേഷിനെതിരെയും ഇരട്ട സിക്സറുകൾ സഹിതം 16 റൺസ്. നാലാം ഓവർ എറിയാനെത്തിയ, ആലപ്പിയുടെ കഴിഞ്ഞ മത്സരത്തിലെ ഹീറോ അക്ഷയ് ചന്ദ്രനും വിഷ്ണുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. മൂന്നു സിക്സറുകൾ സഹിതം വിഷ്ണുവക 20 റൺസ്. ഇതിനിടെ 19 പന്തിൽനിന്നും അർധസെഞ്ചറി കടന്നു. ഈ സമയത്ത് സഹ ഓപ്പണർ അഹമ്മദ് ഇമ്രാന് അഞ്ച് പന്തിൽ മൂന്നു റൺസ് മാത്രം! 

ADVERTISEMENT

വിഷ്ണു തകർത്തടിച്ചതോടെ അഞ്ചാം ഓവർ എറിയാനായി ക്യാപ്റ്റൻ പന്തേൽപ്പിച്ചത് അഞ്ചാമത്തെ ബോളറെ. ആൽഫി ഫ്രാൻസിനെയും വിഷ്ണു നിരാശനാക്കിയില്ല. ആദ്യ നാലു പന്തുകളിൽനിന്ന് ഒറ്റ റൺ മാത്രം വഴങ്ങി മികവു കാട്ടിയെങ്കിലും അവസാന രണ്ടു പന്തും നിലംതൊടാതെ ഗാലറിയിലെത്തിച്ച് ആ ഓവറിലും 13 റൺസ് ഉറപ്പാക്കി. പവർപ്ലേയിലെ അവസാന ഓവറിൽ അസ്ഹർ ആശ്രയിച്ചത് വിശ്വേശ്വർ സുരേഷിനെ. വിഷ്ണുവിന്റെ ആത്മാവ് ബാധിച്ചതുപോലെ ഈ ഓവറിന്റെ ചുമതല അഹമ്മദ് ഇമ്രാൻ ഏറ്റെടുത്തു. അതുവരെ കാഴ്ചക്കാരനായിരുന്ന ഇമ്രാൻ ആറാം ഓവറിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം അടിച്ചുകൂട്ടിയത് 20 റൺസ്. പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 93 റൺസെന്ന നിലയിലായിരുന്നു തൃശൂർ.

അക്ഷയ് ചന്ദ്രന്റെ ഏഴാം ഓവറിൽ ഒരു സിക്സ് സഹിതം 10 റൺസ്. പിന്നാലെ എട്ടാം ഓവറിൽ കിരൺ സാഗറിനെ പന്തേൽപ്പിച്ച അസ്ഹറുദ്ദീന്റെ നീക്കം വിജയിച്ചു. 18 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 24 റൺസുമായി ഇമ്രാൻ പുറത്ത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്ന വിഷ്ണു ക്രീസിലെത്തിയതോടെ വിക്കറ്റിന്റെ സന്തോഷമെല്ലാം തീർന്നു. അവസാന മൂന്നു പന്തിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം ആകെ പിറന്നത് 18 റൺസ്.

കൊടുംചൂടിനിടെ നേരിയ ആശ്വാസം പോലെ വിശേശ്വർ സുരേഷ് എറിഞ്ഞ 9–ാം ഓവർ. ആകെ പിറന്നത് അഞ്ച് റൺസ് മാത്രം. സെഞ്ചറിക്ക് അരികിലെത്തിയത് വിഷ്ണുവിനെ ബാധിച്ചോ എന്ന് സംശയം. അക്ഷയ് ചന്ദ്രൻ എറിഞ്ഞ 10–ാം ഓവറിൽ സംശയം തീർന്നു. രണ്ടാം പന്തിൽ സിക്സറുമായി 33 പന്തിൽ വിഷ്ണുവിന് കെസിഎലിൽ തന്റെ കന്നി സെഞ്ചറി. വിശ്വേശ്വർ സുരേഷിന്റെ 11–ാം ഓവറിൽ മൂന്നു സിക്സറുകളോടെ 23, അക്ഷയ് ചന്ദ്രന്റെ അടുത്ത ഓവറിൽ രണ്ടു സിക്സും ഒരു ഫോറും സഹിതം 19 റൺസ് എന്നിങ്ങനെ വന്നതോടെ 12 ഓവറിൽ തൃശൂർ 179ൽ എത്തി.

ടി.കെ. അക്ഷയ് എറിഞ്ഞ 13–ാം ഓവറിൽ കാര്യവട്ടത്തെ ബാറ്റിങ് വിസ്ഫോടനത്തിന് താൽക്കാലിക വിരാമം. ഓവറിലെ രണ്ടാം പന്തിൽ വിഷ്ണുവിനെ അക്ഷയ് ആനന്ദ് ജോസഫിന്റെ കൈകളിലെത്തിച്ചു. 45 പന്തിൽ അഞ്ച് ഫോറും 17 പടുകൂറ്റൻ സിക്സറുകളുംട സഹിതം 139 റൺസുമായി വിജത്തിനു തൊട്ടരികെ വിഷ്ണുവിനു മടക്കം. ഇതേ ഓവറിലെ നാലാം പന്തിൽ സിക്സർ നേടി അക്ഷയ് മനോഹർ മത്സരം പൂർത്തിയാക്കി. 44 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി തൃശൂർ വിജയതീരത്ത്.

English Summary:

Vishnu Vinod's Blistering Century Propels Thrissur Titans to Victory in KCL Thriller