‘2 സെഞ്ചറി നേടിയതോടെ കോലിക്കൊപ്പമെത്തിയെന്നാണ് ഭാവം; ദുലീപ് ട്രോഫി കളിക്കാൻ യോഗ്യതയില്ല’: അയ്യർക്ക് വിമർശനം
ഇസ്‌ലാമാബാദ്∙ ലോകകപ്പിൽ രണ്ടു സെഞ്ചറി നേടിയതോടെ, വിരാട് കോലിക്കൊപ്പമെത്തിയെന്നാണ് ശ്രേയസ് അയ്യരുടെ ഭാവമെന്ന് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി. റെഡ് ബോൾ ക്രിക്കറ്റിനോട് ഒരു താൽപര്യവുമില്ലാത്ത സമീപനമാണ് അയ്യരുടേതെന്ന് ബാസിത് അലി കുറ്റപ്പെടുത്തി. ബൗണ്ടറികൾക്കായി മാത്രമാണ് അയ്യർ ദാഹിക്കുന്നത്. താൻ

ഇസ്‌ലാമാബാദ്∙ ലോകകപ്പിൽ രണ്ടു സെഞ്ചറി നേടിയതോടെ, വിരാട് കോലിക്കൊപ്പമെത്തിയെന്നാണ് ശ്രേയസ് അയ്യരുടെ ഭാവമെന്ന് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി. റെഡ് ബോൾ ക്രിക്കറ്റിനോട് ഒരു താൽപര്യവുമില്ലാത്ത സമീപനമാണ് അയ്യരുടേതെന്ന് ബാസിത് അലി കുറ്റപ്പെടുത്തി. ബൗണ്ടറികൾക്കായി മാത്രമാണ് അയ്യർ ദാഹിക്കുന്നത്. താൻ ഇന്ത്യൻ സിലക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നെങ്കിൽ അയ്യർ ദുലീപ് ട്രോഫി ടീമിലെത്തില്ലായിരുന്നുവെന്നും ബാസിത് അലി പറഞ്ഞു.
‘‘ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ അദ്ദേഹത്തെ കാണുമ്പോൾ വിഷമം തോന്നുന്നു. ചില സമയത്ത് അദ്ദേഹത്തിന്റെ ശ്രദ്ധ പൂർണമായും കളിയിലല്ലെന്നു തോന്നും. അദ്ദേഹം ലോകകപ്പിൽ രണ്ടു സെഞ്ചറികൾ നേടിയിട്ടുണ്ട്, ഐപിഎലിൽ കിരീടം നേടിയ ക്യാപ്റ്റനാണ്. എല്ലാം ശരിതന്നെ. ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ 100–200 റൺസെങ്കിലും നേടേണ്ടിയിരുന്നു. അജിൻക്യ രഹാനെയും ചേതേശ്വർ പൂജാരയുമൊന്നും ദുലീപ് ട്രോഫി കളിക്കാനില്ലാത്തത് അയ്യരുടെ ഭാഗ്യം.
‘‘റെഡ് ബോൾ ക്രിക്കറ്റിൽ തുടരാനുള്ള അതിയായ ആഗ്രഹമൊന്നും ശ്രേയസ് അയ്യർക്ക് ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം ബൗണ്ടറികൾക്കായി മാത്രം ദാഹിക്കുന്ന ബാറ്ററാണ്. അപ്പോൾ അതിനു പ്രാധാന്യം നൽകണം. ലോകകപ്പിൽ രണ്ടു സെഞ്ചറി നേടിയതോടെ വിരാട് കോലിക്കൊപ്പമെത്തിയെന്നാണ് അയ്യരുടെ ഭാവം. അത് ശരിയല്ല.
‘‘അയ്യരെ സ്നേഹിക്കുന്ന ഇന്ത്യൻ ആരാധകരുടെ കാര്യത്തിൽ വിഷമമുണ്ടെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ഞാൻ ഇന്ത്യൻ സിലക്ടറായിരുന്നെങ്കിൽ, ശ്രേയസ് അയ്യർ ദുലീപ് ട്രോഫി ടീമിലുണ്ടാകുമായിരുന്നില്ല. അദ്ദേഹത്തിന് കളിയോട് യാതൊരു ബഹുമാനവുമില്ല.’ – ബാസിത് അലി പറഞ്ഞു.