തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കേരള ക്രിക്കറ്റ് ലീഗ് മത്സരം, ലൈവ്

തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കേരള ക്രിക്കറ്റ് ലീഗ് മത്സരം, ലൈവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, കേരള ക്രിക്കറ്റ് ലീഗ് മത്സരം, ലൈവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നേരിടും. വൈകുന്നേരം 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും.

ലീഗിലെ അവസാന മത്സരത്തില്‍ കൊല്ലവും തൃശൂരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊല്ലം ആറു വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരേയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരേയുമാണ് സെമിയില്‍ നേരിടുക.

ADVERTISEMENT

പ്രാഥമിക റൗണ്ടില്‍ ഓരോ ടീമിനും 10 മത്സരങ്ങളാണുണ്ടായിരുന്നത്. 16 പോയിന്റുമായി ഏരീസ് കൊല്ലം സെയ്‌ലേഴ്സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടു മത്സരത്തില്‍ മാത്രമാണ് കൊല്ലം പരാജയപ്പെട്ടത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്.

English Summary:

Thrissur Titans Vs Aries Kollam Sailors, KCL 2024 Match - Live Updates