വനിതാ ലോകകപ്പിന്റെ സമ്മാനത്തുക 225% വർധിപ്പിച്ചു; പുരുഷ ലോകകപ്പിനു തുല്യമാക്കി
ദുബായ് ∙ സ്ത്രീ-പുരുഷ സമത്വത്തിലേക്കു നിർണായക ചുവടുവയ്പുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). വനിതാ ലോകകപ്പ് ജേതാക്കൾക്കും ഇനി പുരുഷ ലോകകപ്പ് ജേതാക്കൾക്കു തുല്യമായ സമ്മാനത്തുക ലഭിക്കുമെന്ന് ഐസിസി അറിയിച്ചു. അടുത്ത മാസം യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുതൽ ഇതു നടപ്പിലാകും. ആകെ സമ്മാനത്തുകയിൽ 225 ശതമാനം വർധന വരുത്തിയാണ് ഐസിസിയുടെ തീരുമാനം. ഇതനുസരിച്ച് 2024 വനിതാ ട്വന്റി20 ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് 23.4 ലക്ഷം യുഎസ് ഡോളർ (19.6 കോടി രൂപ) ലഭിക്കും.

കഴിഞ്ഞ പുരുഷ ട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനു ലഭിച്ചത് 24.5 ലക്ഷം യുഎസ് ഡോളറാണ് (നിലവിലെ കണക്കിൽ 20.52 കോടി രൂപ). സമ്മാനത്തുകയിൽ സമത്വം ഉറപ്പു വരുത്തുമെന്ന് നിശ്ചയിച്ചിരുന്ന 2030നും ആറു വർഷം മുൻപേയാണ് ഐസിസി ലക്ഷ്യം കൈവരിച്ചത്.
സമ്മാനത്തുക വർധന ഇങ്ങനെ
∙ 2023 വനിതാ ട്വന്റി20 ലോകകപ്പിലെ ആകെ സമ്മാനത്തുക 24.5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 20.52 കോടി രൂപ)
∙ 2024 വനിതാ ട്വന്റി20 ലോകകപ്പിലെ ആകെ സമ്മാനത്തുക 79.5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 66.58 കോടി രൂപ)
ജേതാക്കൾ
∙ 2023:10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 8.37 കോടി രൂപ)
∙ 2024: 23.4 ലക്ഷം യുഎസ് ഡോളർ (ഏകദേശം 19.6 കോടി രൂപ)
രണ്ടാം സ്ഥാനം:
∙ 2023: 5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 4.19 കോടി രൂപ)
∙ 2024: 11.7 ലക്ഷം യുഎസ് ഡോളർ (ഏകദേശം 9.8 കോടി രൂപ)
സെമിഫൈനലിസ്റ്റുകൾ:
∙ 2023: 2.1 ലക്ഷം യുഎസ് ഡോളർ (ഏകദേശം 1.75 കോടി രൂപ)
∙ 2024: 6.75 ലക്ഷം യുഎസ് ഡോളർ (ഏകദേശം 5.65 കോടി രൂപ)
∙ സ്ഥാനം അനുസരിച്ച് മറ്റു 6 ടീമുകൾക്ക് ആകെ 13.5 ലക്ഷം യുഎസ് ഡോളർ (ഏകദേശം 11.31 കോടി രൂപ)
∙ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ വിജയത്തിനും 31,154 യുഎസ് ഡോളർ (ഏകദേശം 26 ലക്ഷം രൂപ)
ഫുട്ബോളിൽ അജഗജാന്തരം
2022 പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനു ലഭിച്ചത് 4.2 കോടി യുഎസ് ഡോളറാണ് (ഏകദേശം 352 കോടി രൂപ). എന്നാൽ 2023ൽ വനിതാ ലോകകപ്പ് ജേതാക്കളായ സ്പെയിനു ലഭിച്ചത് 1.05 കോടി യുഎസ് ഡോളർ (ഏകദേശം 88 കോടി രൂപ) മാത്രം. വ്യത്യാസം 264 കോടി രൂപ!