തുടക്കക്കാരനു മുന്നില്‍ പൊരുതാതെ വീണ് രോഹിത്, കോലി, ഗിൽ; മൂന്നു വിക്കറ്റുകളും ഹസൻ മഹ്മൂദിന്; വിറപ്പിച്ച് ബംഗ്ലദേശ്
ചെന്നൈ∙ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലദേശ് പേസർ ഹസൻ മഹ്മൂദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ 34 റൺസെടുക്കുമ്പോഴേക്കും മൂന്നു മുൻനിര വിക്കറ്റുകളാണു വീണത്. ക്യാപ്റ്റൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോലി (ആറു പന്തിൽ

ചെന്നൈ∙ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ വിറപ്പിച്ച് ബംഗ്ലദേശ് പേസർ ഹസൻ മഹ്മൂദ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ 34 റൺസെടുക്കുമ്പോഴേക്കും മൂന്നു മുൻനിര വിക്കറ്റുകളാണു വീണത്. ക്യാപ്റ്റൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോലി (ആറു പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്കു നഷ്ടമായത്. പേസർ ഹസൻ മഹ്മൂദിനാണു മൂന്നു വിക്കറ്റുകളും.
മഹ്മൂദ് എറിഞ്ഞ ആറാം ഓവറിൽ രോഹിത് ശർമയെ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്തു പുറത്താക്കി. എട്ടു പന്തുകൾ നേരിട്ട ശുഭ്മന്‍ റണ്ണെടുക്കും മുൻപേ മടങ്ങി. സ്കോർ 28ൽ നിൽക്കെ വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ് ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കിയത്. പിന്നാലെയിറങ്ങിയ വിരാട് കോലിയും അധികം വൈകാതെ ഗ്രൗണ്ട് വിട്ടു. 10–ാം ഓവറിൽ ലിറ്റൻ ദാസ് ക്യാച്ചെടുത്തായിരുന്നു കോലിയുടേയും മടക്കം. ഓപ്പണർ യശസ്വി ജയ്സ്വാളിലും (41 പന്തിൽ 24), ഋഷഭ് പന്തിലുമാണ് (13 പന്തിൽ എട്ട്) ഇനി ഇന്ത്യയുടെ പ്രതീക്ഷ.
റൈറ്റ് ആം ഫാസ്റ്റ് മീഡിയം ബോളറായ ഹസൻ മഹ്മൂദിന്റെ നാലാമത്തെ മാത്രം ടെസ്റ്റ് മത്സരമാണ് ഇത്. 24 വയസ്സുകാരനായ താരം ഏകദിന, ട്വന്റി മത്സരങ്ങളിലാണ് കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഈ വർഷം മാർച്ചിൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. ടെസ്റ്റിൽ ഇതുവരെ 17 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. സ്പിന്നിന് അനുകൂലമായ ചെന്നൈയിലെ പിച്ചിൽ ആദ്യ ദിനം പേസർമാരെ തുണയ്ക്കുമെന്ന് ബംഗ്ലദേശ് ക്യാപ്റ്റൻ മത്സരത്തിനു മുൻപ് പ്രതികരിച്ചിരുന്നു. ഇതു ലക്ഷ്യമാക്കിയായിരുന്നു ബംഗ്ലദേശിന്റെ ബോളിങ് ആക്രമണങ്ങൾ.