ഇഷാൻ, ശ്രേയസ്, ഋതുരാജ് പുറത്തുതന്നെ; ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനു പിന്നാലെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ദുലീപ് ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇഷാൻ കിഷൻ,

ചെന്നൈ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നേടിയ തകർപ്പൻ വിജയത്തിനു പിന്നാലെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ദുലീപ് ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയവരെ പരിഗണിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും, സിലക്ടർമാർ ഒന്നാം ടെസ്റ്റിൽ കളിച്ച ടീമിനെത്തന്നെ നിലനിർത്താൻ തീരുമാനിച്ചു. സെപ്റ്റംബർ 27 മുതൽ കാൻപുരിലാണ് രണ്ടാം ടെസ്റ്റ് നടക്കുക.
ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് അവസാനിച്ച ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 280 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്. തമിഴ്നാട് താരം രവിചന്ദ്രൻ അശ്വിൻ സെഞ്ചറിയും ആറുവിക്കറ്റുമായി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച മത്സരത്തിലാണ് ഇന്ത്യ അനായാസം ജയിച്ചു കയറിയത്. 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ്, നാലാം ദിനം ആദ്യ സെഷനിൽത്തന്നെ 234 റൺസിന് എല്ലാവരും പുറത്തായി.
ഒന്നാം ടെസ്റ്റിൽ കളിച്ച ടീമിനെ നിലനിർത്താൻ തീരുമാനിച്ചതോടെ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളുടെ വിദൂരപ്രതീക്ഷയും നഷ്ടമായി. ദുലീപ് ട്രോഫിയിൽ അയ്യർ രണ്ട് അർധസെഞ്ചറികളും സഞ്ജു സെഞ്ചറിയും നേടിയിരുന്നു. രണ്ട് സെഞ്ചറികൾ വീതം നേടിയ അഭിമന്യു ഈശ്വരൻ, റിക്കി ഭുയി തുടങ്ങിയ താരങ്ങൾക്കും പ്രതീക്ഷയ്ക്ക് വകയില്ലാതായി.