ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്: വിരാട് കോലി ആദ്യ പത്തിൽ നിന്നു പുറത്ത്, ഋഷഭ് പന്ത് ആദ്യ പത്തിലേക്ക് തിരിച്ചെത്തി
ദുബായ് ∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ബാറ്റർമാരുടെ റാങ്കിങ്ങിൽ വിരാട് കോലി ആദ്യ പത്തിൽ നിന്നു പുറത്തായപ്പോൾ ഋഷഭ് പന്ത് ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ നിരാശപ്പെടുത്തിയ കോലി, 5 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 12–ാം റാങ്കിലേക്ക് താഴ്ന്നു. ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച ഋഷഭ് പന്ത് ആറാം റാങ്കിലെത്തി. 5–ാം റാങ്കിലുള്ള യശസ്വി ജയ്സ്വാളാണ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം. 5 സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (10) ആദ്യ പത്തിൽ സ്ഥാനം നിലനിർത്താനായി. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് രണ്ടാം റാങ്ക്.

ദുബായ് ∙ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് സന്തോഷവും നിരാശയും. ബാറ്റർമാരുടെ റാങ്കിങ്ങിൽ വിരാട് കോലി ആദ്യ പത്തിൽ നിന്നു പുറത്തായപ്പോൾ ഋഷഭ് പന്ത് ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ നിരാശപ്പെടുത്തിയ കോലി, 5 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 12–ാം റാങ്കിലേക്ക് താഴ്ന്നു.
ബംഗ്ലദേശിനെതിരെ സെഞ്ചറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ച ഋഷഭ് പന്ത് ആറാം റാങ്കിലെത്തി. 5–ാം റാങ്കിലുള്ള യശസ്വി ജയ്സ്വാളാണ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം. 5 സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (10) ആദ്യ പത്തിൽ സ്ഥാനം നിലനിർത്താനായി.
ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് ഒന്നാമത്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് രണ്ടാം റാങ്ക്.