പന്ത് ആർസിബിയിൽ ചേരാൻ ശ്രമിച്ചു, താൽപര്യമില്ലാത്തതിനാൽ കോലി ‘വെട്ടി’: വ്യാജവാർത്തയെന്ന് പന്ത്, കമന്റിട്ട് പ്രതികരണം
കാൻപുർ∙ ഐപിഎലിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിലേക്കു മാറാൻ താൻ ശ്രമം നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഫാഫ് ഡുപ്ലേസിക്കു പകരം ആർസിബി ക്യാപ്റ്റനാകാൻ താൽപര്യം അറിയിച്ച് പന്ത് ടീം മാനേജ്മെന്റിനെ ബന്ധപ്പെട്ടെന്നും, അവർ

കാൻപുർ∙ ഐപിഎലിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിലേക്കു മാറാൻ താൻ ശ്രമം നടത്തിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ഫാഫ് ഡുപ്ലേസിക്കു പകരം ആർസിബി ക്യാപ്റ്റനാകാൻ താൽപര്യം അറിയിച്ച് പന്ത് ടീം മാനേജ്മെന്റിനെ ബന്ധപ്പെട്ടെന്നും, അവർ അത് നിരസിച്ചെന്നുമായിരുന്നു വാർത്ത. വിരാട് കോലിക്ക് പന്തിനോടുള്ള താൽപര്യക്കുറവും ആർസിബി ‘ഓഫർ’ നിരസിക്കുന്നതിനു കാരണമായതായി പ്രചരിച്ച വാർത്തയിൽ പറയുന്നു.
‘അടുത്ത സീസണിൽ ബെംഗളൂരു ടീമിന്റെ ഭാഗമാകാൻ താൽപര്യമറിയിച്ച് പന്ത് തന്റെ മാനേജർ മുഖേന ഫ്രാഞ്ചൈസിയെ ബന്ധപ്പെട്ടു. എന്നാൽ വിരാട് കോലിക്ക് ഇതിൽ താൽപര്യം ഇല്ലാത്തതിനാൽ ടീം മാനേജ്മന്റ് ഇതു നിരസിച്ചു – ഇതായിരുന്നു സമഹൂമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഡൽഹി ക്യാപിറ്റൽസിലും പന്ത് സ്വീകരിക്കുന്ന ശൈലിയോടുള്ള വിയോജിപ്പ് നിമിത്തമാണ് കോലിക്ക് താൽപര്യക്കുറവ് എന്നും പ്രചരിച്ച റിപ്പോർട്ടിലുണ്ടായിരുന്നു.
ഇതു ഷെയർ ചെയ്ത ഒരാൾക്കുള്ള മറുപടിയിലാണ് പന്ത് അമർഷം പരസ്യമാക്കിയത്. ‘‘എന്തിനാണ് നിങ്ങൾ ഇത്രയധികം ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. വിശ്വാസയോഗ്യമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കരുത്’’ – പന്ത് കുറിച്ചു.
‘‘ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് ഇത് ആദ്യത്തെ സംഭവല്ല. അവസാനത്തേത് ആകാനും വഴിയില്ല. നിങ്ങൾക്ക് വാർത്ത ലഭിക്കുന്ന പ്രസ്തുത കേന്ദ്രങ്ങളുമായി വാർത്ത ഒന്നുകൂടി അന്വേഷിച്ച് ഉറപ്പാക്കുക. ഓരോ ദിവസം ചെല്ലുന്തോറും ഇത് വഷളായി വരികയാണ്. ഇനിയെല്ലാം നിങ്ങളുടെ കൈകളിലാണ്. ഇത് നിങ്ങൾക്കായി മാത്രമല്ല, വ്യത്യസ്ത ഇടങ്ങളിലിരുന്ന് വ്യാജവാർത്ത പ്രചരിപ്പിക്കുന്ന എല്ലാവർക്കം എതിരെയാണ്’ – പന്ത് കുറിച്ചു.