കാൻപുര്‍∙രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (594 ഇന്നിങ്സ്) 27000 റൺസ് പിന്നിടുന്ന താരമായി വിരാട് കോലി. 623 ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻപുര്‍∙രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ (594 ഇന്നിങ്സ്) 27000 റൺസ് പിന്നിടുന്ന താരമായി വിരാട് കോലി. 623 ഇന്നിങ്സുകളിൽ ഈ നേട്ടം സ്വന്തമാക്കിയ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു ഇന്ത്യൻ ഇതിഹാസ താരത്തിന്റെ റെക്കോർഡ് കോലി പഴങ്കഥയാക്കിയത്.

സച്ചിനും (34357 റൺസ്) കോലിക്കും പുറമേ, ശ്രീലങ്കയുടെ കുമാർ സംഗക്കാര (28016) ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ് (27483 ) എന്നിവരാണ് 27000 രാജ്യാന്തര റൺസ് കടന്ന മറ്റു താരങ്ങൾ. ആദ്യ ഇന്നിങ്സിൽ 35 പന്തുകൾ നേരിട്ട കോലി 47 റൺസെടുത്താണു പുറത്തായത്. ഷാക്കിബ് അൽ ഹസന്റെ പന്തിൽ താരം ബോൾഡാകുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 52 റൺസ് ലീഡാണു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

ADVERTISEMENT

യശസ്വി ജയ്സ്വാളും (51 പന്തിൽ 72), കെ.എൽ. രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി തികച്ചു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 233 ന് ഓൾഔട്ടായിരുന്നു. മഴ കാരണം കാൻപുരിൽ രണ്ടും മൂന്നും ദിവസങ്ങളിൽ കളി നടന്നിരുന്നില്ല. അവസാന ദിവസം തകർപ്പൻ പ്രകടനത്തിലൂടെ കളി വിജയിക്കാനാണ് ടീം ഇന്ത്യയുടെ ശ്രമം.

English Summary:

Virat Kohli Shatters Sachin Tendulkar's Record