ബംഗ്ലദേശ് ഓപ്പണറെ പുറത്താക്കാന്‍ കോലിയുടെ ഉപദേശം, അടുത്ത പന്തിൽ അശ്വിന് വിക്കറ്റ്- വിഡിയോ
കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ സാക്കിര്‍ ഹസനെ പുറത്താക്കാൻ ആർ. അശ്വിനു ബുദ്ധി ഉപദേശിച്ച് വിരാട് കോലി. രണ്ടാം ഇന്നിങ്സിൽ മികച്ച ഫോമിൽ പന്തെറിയുന്ന അശ്വിൻ ഇതിനകം മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നാലാം ദിനം മത്സരത്തിനിടെയാണ് പന്തെറിയുന്നതിൽ

കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓപ്പണർ സാക്കിര്‍ ഹസനെ പുറത്താക്കാൻ ആർ. അശ്വിനു ബുദ്ധി ഉപദേശിച്ച് വിരാട് കോലി. രണ്ടാം ഇന്നിങ്സിൽ മികച്ച ഫോമിൽ പന്തെറിയുന്ന അശ്വിൻ ഇതിനകം മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നാലാം ദിനം മത്സരത്തിനിടെയാണ് പന്തെറിയുന്നതിൽ കോലിയും അശ്വിനും ഏറെ നേരം സംസാരിച്ചത്. തൊട്ടടുത്ത പന്തിൽ തന്നെ അശ്വിൻ സാക്കിർ ഹസനെ പുറത്താക്കുകയും ചെയ്തു.
15 പന്തിൽ 10 റൺസെടുത്ത സാക്കിർ ഹസൻ അശ്വിന്റെ എട്ടാം ഓവറിലെ ആദ്യ പന്തിൽ എൽബിഡബ്ല്യു ആകുകയായിരുന്നു. ബംഗ്ലദേശിന്റെ മുൻനിര ബാറ്റർമാരായ ഹസൻ മഹ്മൂദ്, മൊമിനുൽ ഹഖ് എന്നിവരുടെ വിക്കറ്റുകളും അശ്വിനാണ്. ആദ്യ ഇന്നിങ്സിൽ 15 ഓവറുകൾ പന്തെറിഞ്ഞ അശ്വിൻ 45 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.
95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ.