വനിതാ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനു പിന്നാലെ പാക്കിസ്ഥാനും വിജയത്തുടക്കം; ശ്രീലങ്കയെ 31 റണ്സിനു തോൽപ്പിച്ചു
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിന്റെ ആദ്യ ദിനം ബംഗ്ലദേശിനു പിന്നാലെ പാക്കിസ്ഥാനും വിജയത്തുടക്കം. ഗ്രൂപ്പ് എയിൽ ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ശ്രീലങ്കയെയാണ് പാക്കിസ്ഥാൻ തോൽപ്പിച്ചത്. 31 റൺസിനാണ് പാക്കിസ്ഥാന്റെ വിജയം. ഇന്നത്തെ ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയിൽ ബംഗ്ലദേശ് സ്കോട്‌ലൻഡിനെ 16 റൺസിനും തോൽപ്പിച്ചു.

ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ വനിതകൾ 20 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. ശ്രീലങ്കയുടെ മറുപടി നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 85 റൺസിൽ അവസാനിച്ചു. മൂന്നു വിക്കറ്റെടുത്ത സാദിയ ഇഖ്ബാൽ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ഫാത്തിമ സന, ഒമൈമ സുഹൈൽ, നഷ്റ സന്ധു എന്നിവർ ചേർന്നാണ് ശ്രീലങ്കയെ ഒതുക്കിയത്. 25 പന്തിൽ 22 റൺസെടുത്ത നീലാക്ഷി ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഓപ്പണർ വിഷ്മി ഗുണരത്‌നെ 34 പന്തിൽ 20 റൺസെടുത്തും പുറത്തായി.
നേരത്തെ, 20 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 30 റൺസെടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നിദ ദാർ (22 പന്തിൽ 23), ഒമൈമ സുഹൈൽ (19 പന്തിൽ 18), സിദ്ര അമീൻ (10 പന്തിൽ 12) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി പ്രബോധനി, സുഗന്ധിക കുമാരി, ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
∙ 10 വർഷത്തിനിടെ ആദ്യ ജയവുമായി ബംഗ്ലദേശ്
ആദ്യ മത്സരത്തിൽ സ്കോട്‌ലൻഡിനെ ബംഗ്ലദേശ് വനിതകൾ തോൽപ്പിച്ചിരുന്നു. ഇരുടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ 16 റൺസിനാണ് ബംഗ്ലദേശിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് വനിതകൾ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 119 റൺസ്. സ്കോട്‌ലൻഡിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 103 റൺസിൽ അവസാനിച്ചു. ട്വന്റി20 ലോകകപ്പിൽ ഒരു പതിറ്റാണ്ടിനിടെ ബംഗ്ലദേശ് വനിതകളുടെ ആദ്യ ജയമാണിത്.
38 പന്തിൽ രണ്ടു ഫോറുകളോടെ 36 റൺസെടുത്ത ശോഭനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഓപ്പണർ ഷാതി റാണി (32 പന്തിൽ 29), ക്യാപ്റ്റൻ നൈജർ സുൽത്താന (18 പന്തിൽ 18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സ്കോട്‌ലൻഡിനായി സാസ്ക്യ ഹോർലി മൂന്നും ക്യാപ്റ്റൻ ബ്രൈസ്, ഒലീവിയ ബെൽ, കാതെറിൻ ഫ്രേസർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡിനായി ഓപ്പണർ സാറാ ബ്രൈസ് അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ബ്രൈസ് 52 പന്തിൽ ഒരു ഫോർ സഹിതം 49 റൺസുമായി പുറത്താകാതെ നിന്നു. ബ്രൈസിനു പുറമേ സ്കോട്‌ലൻഡ് നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ കാതറിൻ ബ്രൈസ് (11 പന്തിൽ 11), ഐൽസ ലിസ്റ്റർ (12 പന്തിൽ 11) എന്നിവർ മാത്രം. ബംഗ്ലദേശിനായി റിതു മോനി രണ്ടും മറൂഫ അക്തർ, നാഹിദ അക്തർ, ഫാഹിമ ഖാത്തൂൻ, റാബിയ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.