‘ഹാർദിക് പാണ്ഡ്യ 18 കോടിക്ക് അർഹനോ? മുംബൈയിൽ തുടരണോയെന്ന് അദ്ദേഹത്തിനു തീരുമാനിക്കാം’
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ആറു താരങ്ങളെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ, ഫ്രാഞ്ചൈസികൾ ചർച്ചകൾ തുടരുകയാണ്. അഞ്ച് തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസിന് ഇക്കാര്യത്തിൽ തീരുമാനം ബുദ്ധിമുട്ടേറിയതാകും. പ്രധാനപ്പെട്ട പല താരങ്ങളെയും ടീം റിലീസ് ചെയ്തേക്കുമെന്നാണു വിവരം.

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ആറു താരങ്ങളെ നിലനിർത്താമെന്ന് പ്രഖ്യാപിച്ചതോടെ, ഫ്രാഞ്ചൈസികൾ ചർച്ചകൾ തുടരുകയാണ്. അഞ്ച് തവണ ഐപിഎൽ ചാംപ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസിന് ഇക്കാര്യത്തിൽ തീരുമാനം ബുദ്ധിമുട്ടേറിയതാകും. പ്രധാനപ്പെട്ട പല താരങ്ങളെയും ടീം റിലീസ് ചെയ്തേക്കുമെന്നാണു വിവരം. മുംബൈ നിലനിർത്തുന്ന താരങ്ങളിൽ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നവർക്ക് 18 കോടി രൂപ നൽകാൻ തയാറാകണമെന്നാണ് ഓസ്ട്രേലിയ മുൻ താരം ടോം മൂഡിയുടെ നിലപാട്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 18 കോടി രൂപ അർഹിക്കുന്നുണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും മൂഡി വ്യക്തമാക്കി.
ഹാർദിക് പാണ്ഡ്യയ്ക്ക് 14 കോടി വരെ നൽകാമെന്നും ഓസ്ട്രേലിയ മുൻ താരം ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. ‘‘ഞാൻ ബുമ്രയ്ക്കും സൂര്യയ്ക്കും 18 കോടി നൽകും. പാണ്ഡ്യയ്ക്ക് 14 കോടിയും. ടീമിൽ തുടരണമോയെന്നതു പാണ്ഡ്യയുടെ തീരുമാനമാണ്. പാണ്ഡ്യയുടെ ഫോമും ഫിറ്റ്നസും നോക്കി തീരുമാനിക്കേണ്ട കാര്യമാണിത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാൽ ഹാർദിക് പാണ്ഡ്യ 18 കോടിക്ക് അർഹനാണോ? അത്രയും മൂല്യമുണ്ടോ? 18 കോടി ലഭിക്കണമെങ്കിൽ നിങ്ങൾ തീർച്ചയായും മത്സരങ്ങൾ ജയിപ്പിക്കാൻ കെൽപുള്ള താരമായിരിക്കണം. അതു സ്ഥിരമായി തുടരുകയും വേണം.’’
‘‘കഴിഞ്ഞ ഐപിഎല്ലിൽ ഫിറ്റ്നസിലും പ്രകടനത്തിലും പാണ്ഡ്യ വളരെ മോശമായിരുന്നു. യുവതാരം തിലക് വർമയെയും മുംബൈയ്ക്കു നിലനിര്‍ത്താവുന്നതാണ്.’’– ടോം മൂഡി വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റന്റെ റോളിൽ തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചിരുന്നില്ല. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായിരുന്നു മുംബൈ ഇന്ത്യൻസ്. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയാണ് മുംബൈ പാണ്ഡ്യയെ നായകനാക്കിയത്.