ദുബായ്∙ ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മെരി മെയ്‌റാണ് ഇന്ത്യയെ തകർത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മേരി മെയ്‌റാണ് ഇന്ത്യയെ തകർത്തത്. ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. ലോകകപ്പിനു മുൻപ് ട്വന്റി20യിൽ തുടർച്ചയായി 10 കളികൾ തോറ്റതിന്റെ നാണക്കേടുമായാണ് കിവീസ് യുഎഇയിലെത്തിയത്.

14 പന്തിൽ രണ്ടു ഫോറുകൾ‍ സഹിതം 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർ സ്മൃതി മന്ഥന (13 പന്തിൽ 12), ജമീമ റോഡ്രിഗസ് (11 പന്തിൽ 13), റിച്ച ഘോഷ് (19 പന്തിൽ 12), ദീപ്തി ശർമ (18 പന്തിൽ 13) എന്നിവരും രണ്ടക്കത്തിലെത്തി. ഓപ്പണർ ഷഫാലി വർമ (2), അരുദ്ധതി റെഡ്ഡി (1), പൂജ വസ്ത്രകാർ (8), ശ്രേയങ്ക പാട്ടീൽ (7), രേണുക ഠാക്കൂർ സിങ് (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. മലയാളി താരം ആശ ശോഭന 10 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.

ADVERTISEMENT

സ്കോർ ബോർഡിൽ 11 റൺസ് മാത്രമുള്ളപ്പോൾ ഷഫാലിയുടെ വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക്, ചേസിങ്ങിൽ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ന്യൂസീലൻഡ് താരങ്ങൾ അക്ഷരാർഥത്തിൽ ഇന്ത്യയെ വലിഞ്ഞുമുറുക്കി. രണ്ടാം വിക്കറ്റിൽ സ്മൃതി മന്ഥന – ഹർമൻപ്രീത് കൗർ സഖ്യം 21 പന്തിൽ കൂട്ടിച്ചേർത്ത 17 റൺസാണ് ഇന്ത്യൻ ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്!

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 160 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈനാണ് ന്യൂസീലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 36 പന്തുകൾ നേരിട്ട സോഫി ഡിവൈൻ ഏഴു ഫോറുകൾ സഹിതമാണ് 57 റൺസെടുത്തത്. ഇന്ത്യയ്ക്കായി മലയാളി താരം ആശ ശോഭന നാല് ഓവറിൽ 22 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

ഓപ്പണർമാരായ ജോർജിയ പ്ലിമ്മർ (23 പന്തിൽ 34), സൂസി ബേറ്റ്സ് (24 പന്തിൽ 27), ബ്രൂക് ഹാലിഡേ (12 പന്തിൽ 16), അമേലിയ ഖേർ (13 പന്തിൽ 22) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയ്ക്കായി രേണുക ഠാക്കൂർ സിങ് നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആശ ശോഭന നാല് ഓവറിൽ 22 രൺസ് വഴങ്ങിയും അരുദ്ധതി റെഡ്ഡി നാല് ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു.

ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി സൂസി ബെയ്റ്റ്സ് – ജോർജിയ പ്രിമ്മർ സഖ്യം മികച്ച തുടക്കമാണ് കിവീസിന് സമ്മാനിച്ചത്. 46 പന്തിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 67 റൺസ്. ഇരുവരും തുടർച്ചയായ ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്കു തിരിച്ചുവന്നെങ്കിലും സോഫി ഡിവൈന്റെ അർധസെഞ്ചറി പ്രകടനം കിവീസിനു തുണയായി. നാലാം വിക്കറ്റിൽ ബ്രൂക് ഹാലിഡേയ്ക്കൊപ്പം 26 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്താണ് ഡിവൈൻ ന്യൂസീലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ADVERTISEMENT

∙ ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസ ജയം

അബുദാബി∙ വനിതാ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻ‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് അനായാസ ജയം. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിൻഡീസിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് വനിതകൾ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 118 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 13 പന്തും 10 വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി.

അർധസെഞ്ചറി നേടിയ ഓപ്പണറും ക്യാപ്റ്റനുമായ ലോറ വോൾവാർത് (59*), സഹ ഓപ്പണർ തസ്മിൻ ബ്രിട്സ് (57*) എന്നിവരുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ അനായാസ വിജയത്തിലേക്കു നയിച്ചത്. 54 പന്തുകൾ നേരിട്ട ലോറ ഏഴു ഫോറുകൾ സഹിതമാണ് 59 റൺസെടുത്തത്. തൻസിൻ 55 പന്തിൽ ആറു ഫോറുകളോടെ 57 റൺസെടുത്തു.

നേരത്തെ, 41 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്ന സ്റ്റെഫാനി ടെയ്‍ലറാണ് വിൻഡീസിനെ ഭേദപ്പെട്ട സ്കോറിലേക്കു നയിച്ചത്. രണ്ടു ഫോറും ഒരു സിക്സും സഹിതമാണ് ടെയ്‍ലർ 44 റൺസെടുത്തത്. ക്യാപ്റ്റൻ ഹെയ്‍ലി മാത്യൂസ് (11 പന്തിൽ 10), ദിയേന്ദ്ര ഡോട്ടിൻ (11 പന്തിൽ 13), ഷെമെയ്ൻ കാംബൽ (21 പന്തിൽ 17), സൈദ ജയിംസ് (13 പന്തിൽ പുറത്താകാതെ 15) എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി.

ദക്ഷിണാഫ്രിക്കൻ നിരയിൽ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ നോൻകുലുലേകോ എംലാബയുടെ പ്രകടനം ശ്രദ്ധേയമായി. മാരിെസയ്ൻ കാപ്പ് നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

English Summary:

India Women vs New Zealand Women, South Africa Women vs West Indies Women, T20 WC Matches- Live Cricket Score