‘ആ നോൺ–ലുക് ഷോട്ടും സ്വാഗും’: ഒറ്റ ഷോട്ടുകൊണ്ട് ‘ഹേറ്റേഴ്സി’നെയും കയ്യിലെടുത്ത് ഗ്വാളിയറിന്റെ രാജകുമാരനായി പാണ്ഡ്യ – വിഡിയോ
ഗ്വാളിയർ∙ ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം നടന്ന ഗ്വാളിയർ മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിന്റെ മനം കവർന്ന് സൂപ്പർതാരം ഹാർദിക് പാണ്ഡ്യ. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ചേസിങ്ങിനിടെ പാണ്ഡ്യ കളിച്ച ഒരു ‘നോ–ലുക്’ ഷോട്ടാണ് താരത്തെ ആരാധകരുടെ കണ്ണിലുണ്ണിയാക്കിയത്. ഈ ഷോട്ടിന്റെ വിഡിയോ

ഗ്വാളിയർ∙ ഇന്ത്യ – ബംഗ്ലദേശ് ഒന്നാം ട്വന്റി20 മത്സരം നടന്ന ഗ്വാളിയർ മാധവ്റാവു സിന്ധ്യ സ്റ്റേഡിയത്തിന്റെ മനം കവർന്ന് സൂപ്പർതാരം ഹാർദിക് പാണ്ഡ്യ. ബംഗ്ലദേശിനെതിരായ മത്സരത്തിൽ ചേസിങ്ങിനിടെ പാണ്ഡ്യ കളിച്ച ഒരു ‘നോ–ലുക്’ ഷോട്ടാണ് താരത്തെ ആരാധകരുടെ കണ്ണിലുണ്ണിയാക്കിയത്. ഈ ഷോട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ലക്ഷക്കണക്കിനു പേരാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എന്താ ഒരു സ്വാഗ്’ എന്നാണ് അതിശത്തോടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പറപറക്കുന്നത്.
മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്നു. 11-ാം ഓവർ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ക്രീസിൽ ഹാർദിക് പാണ്ഡ്യയും (12 പന്തിൽ 25), അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് റെഡ്ഡിയും (14 പന്തിൽ 15). 12–ാം ഓവർ എറിയാനെത്തിയത് പേസ് ബോളർ ടസ്കിൻ അഹമ്മദ്.
ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ ക്രീസിൽ നിൽക്കെ ലെഗ് ബൈയിലൂടെ ഒരു റൺ. അടുത്ത പന്തു നേരിട്ട നിതീഷ് റെഡ്ഡിയും സിംഗിൾ നേടി. ഇതിനു പിന്നാലെ മൂന്നാം പന്തിലായിരുന്നു സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായ ഹാർദിക്കിന്റെ ‘നോ–ലുക് ഷോട്ട്’ ബൗണ്ടറി. ടസ്കിൻ അഹമ്മദിന്റെ പന്ത് പിച്ചിൽ കുത്തിപ്പൊങ്ങുമ്പോൾ പിന്നിലേക്ക് ഒന്നു വളഞ്ഞ ഹാർദിക്, പന്തിന്റെ ഗതിയിലേക്ക് പതിയെ ബാറ്റുവച്ചുകൊടുത്തു. ബാറ്റിൽത്തട്ടിയ പന്ത് വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നു.
ഇതുവരെ എല്ലാം കളിക്കളത്തിൽ നാം കാണുന്ന സ്വാഭാവിക കാഴ്ചകൾ. പന്ത് പാണ്ഡ്യയുടെ ബാറ്റിൽനിന്ന് പുറപ്പെട്ടതു മുതലാണ് ഈ ദൃശ്യങ്ങളെ വൈറലാക്കിയ നിമിഷങ്ങൾ. പന്തിന് ബൗണ്ടറിയിലേക്ക് വഴികാട്ടാൻ വളഞ്ഞുനിന്ന പാണ്ഡ്യ, തൊട്ടുപിന്നാലെ നിവർന്നുനിന്നതല്ലാതെ പന്ത് പോയ വഴിയിലേക്ക് ഒരു നോട്ടം പോലും കൊടുത്തില്ല! ആ പന്ത് ബൗണ്ടറി കടക്കുമെന്ന അസാധാരണമായ ആത്മവിശ്വാസത്തോടെ ആ വഴിക്കുപോലും നോക്കാതെയുള്ള പാണ്ഡ്യയുടെ നിൽപ്പാണ് വൻ തരംഗമായത്.
തൊട്ടടുത്ത പന്തിലും ഫോർ കണ്ടെത്തിയ പാണ്ഡ്യ, അതിനു പിന്നാലെ തകർപ്പൻ സിക്സറിലൂടെ മത്സരം പൂർത്തിയാക്കുകയും ചെയ്തു. 16 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 39 റൺസുമായി പാണ്ഡ്യ പുറത്താകാതെ നിൽക്കുകയും ചെയ്തു. തകർപ്പൻ ഷോട്ടുകളുമായി 19 പന്തിൽ 29 റൺസെടുത്ത മലയാളി താരം സഞ്ജു സാംസണിനെയും 14 പന്തിൽ തനത് ശൈലിയിൽ 29 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും ഒറ്റ ഷോട്ടിൽ പിന്നിലാക്കിയ പാണ്ഡ്യ മാജിക്!