ന്യൂസീലൻഡിനെതിരെ 60 റൺസ് വിജയം, വനിതാ ലോകകപ്പിൽ കുതിപ്പ് തുടർന്ന് ഓസ്ട്രേലിയ
ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് എയിലെ രണ്ടാം വിജയത്തോടെ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നാലു പോയിന്റായി. രണ്ടാം മത്സരത്തിൽ 60 റൺസ് വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത

ഷാർജ∙ ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പ് എയിലെ രണ്ടാം വിജയത്തോടെ ഒന്നാമതുള്ള ഓസ്ട്രേലിയയ്ക്ക് നാലു പോയിന്റായി. രണ്ടാം മത്സരത്തിൽ 60 റൺസ് വിജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 149 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19.2 ഓവറിൽ 88 റൺസെടുത്തു പുറത്തായി.
3.2 ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ പേസർ മേഗൻ ഷൂട്ടാണ് കളിയിലെ താരം. മറുപടി ബാറ്റിങ്ങിൽ അമേലിയ കേർ (31 പന്തിൽ 29), സൂസി ബേറ്റ്സ് (27 പന്തിൽ 20), ലീ തഹുഹു (10 പന്തിൽ 11) എന്നിവർ മാത്രമാണ് കിവീസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. ഓസീസിനായി അനബെല്‍ സതര്‍ലൻഡ് മൂന്നും സോഫി മോളിനുക്സ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഗ്രൂപ്പ് എയിൽ മൂന്നാമതുള്ള കിവീസിനു രണ്ടു പോയിന്റുണ്ട്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണു നേടിയത്. 32 പന്തിൽ 40 റൺസെടുത്ത ഓപ്പണർ ബെത് മൂണിയാണ് ഓസീസിന്റെ ടോപ് സ്കോറർ. എലിസ് പെറി (24 പന്തിൽ 30), അലിസ ഹീലി (20 പന്തിൽ 26), ഫോബെ ലിച്ച്ഫീൽഡ് (18 പന്തിൽ 18) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. ന്യൂസീലൻഡിനു വേണ്ടി സ്പിന്നർ അമേലിയ കേർ നാലു വിക്കറ്റുകൾ വീഴ്ത്തി.