ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിലെ ‘നിലനിൽപ്പിന്റെ പോരാട്ട’ത്തിൽ ഇന്ത്യ ശരിക്കും ഇന്ത്യയായി. ആദ്യ രണ്ടു മത്സരങ്ങളിലെ ‘ആശങ്കപ്പെടുത്തിയ’ പ്രകടനങ്ങൾക്കു ശേഷം ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരായ തകർപ്പൻ ജയത്തോടെ ഇന്ത്യ ട്രാക്കിൽ. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ സമ്പൂർണാധിപത്യം പുലർത്തിയ മത്സരത്തിൽ, 82 റൺസിനാണ് ഹർമൻപ്രീതും സംഘവും ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ശ്രീലങ്കയുടെ മറുപടി 19.5 ഓവറിൽ 90 റൺസിൽ അവസാനിച്ചു. ഈ വിജയത്തോടെ റൺറേറ്റിലും നേട്ടമുണ്ടാക്കിയ ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് രണ്ടാമതെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വനിതാ ട്വന്റി20 ലോകകപ്പിലെ ‘നിലനിൽപ്പിന്റെ പോരാട്ട’ത്തിൽ ഇന്ത്യ ശരിക്കും ഇന്ത്യയായി. ആദ്യ രണ്ടു മത്സരങ്ങളിലെ ‘ആശങ്കപ്പെടുത്തിയ’ പ്രകടനങ്ങൾക്കു ശേഷം ട്വന്റി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ സമ്പൂർണാധിപത്യം പുലർത്തിയ മത്സരത്തിൽ, 82 റൺസിനാണ് ഹർമൻപ്രീതും സംഘവും ജയിച്ചുകയറിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 172 റൺസ്. ശ്രീലങ്കയുടെ മറുപടി 19.5 ഓവറിൽ 90 റൺസിൽ അവസാനിച്ചു. ഈ വിജയത്തോടെ റൺറേറ്റിലും നേട്ടമുണ്ടാക്കിയ ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് രണ്ടാമതെത്തി.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (52*), ഓപ്പണർ സ്മൃതി മന്ഥന (50) എന്നിവരുടെ അർധസെഞ്ചറിക്കരുത്തിലാണ് 172 റൺസ് അടിച്ചുകൂട്ടിയത്. ഇതോടെ ട്വന്റി20 ലോകകപ്പിൽ 500 റൺസ് എന്ന നാഴികക്കല്ലും സ്മൃതി മന്ഥന പിന്നിട്ടു. സ്കോർ ബോർഡ് നൽകിയ ആത്മവിശ്വാസത്തിൽ പന്തെറിഞ്ഞ ബോളർമാരും മിന്നിത്തിളങ്ങിയതോടെ, ഇന്ത്യ ശ്രീലങ്കയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കി. മലയാളി താരം ആശ ശോഭന നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അരുദ്ധതി റെഡ്ഡിയും നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. രേണുക സിങ്ങിന് രണ്ടും ശ്രേയങ്ക പാട്ടീൽ, ദീപ്തി ശർമ എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.

ADVERTISEMENT

22 പന്തിൽ ഒരു ഫോർ സഹിതം 21 റൺസെടുത്ത കവിഷ ദിൽഹാരിയാണ് ലങ്കയുടെ ടോപ് സ്കോറർ. അനുഷ്ക സഞ്ജീവനി (22 പന്തിൽ 20), അമാ കാഞ്ചന (22 പന്തിൽ 19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു രണ്ടു പേർ. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. തുടർച്ചയായ മൂന്നാം മത്സരവും തോറ്റ ശ്രീലങ്ക ടൂർണമെന്റിൽനിന്ന് പുറത്തായി.

∙ കരുത്തായി ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ

ADVERTISEMENT

നേരത്തേ, ടൂർണമെന്റിൽ തങ്ങളുടെ ആദ്യ അർധസെഞ്ചറികളുമായി സ്മൃതി മന്ഥനയും (50) ക്യാപ്റ്റൻ ഹർമൻ‌പ്രീത് കൗറും (52*), അർധസെഞ്ചറിയുടെ അരികിലെത്തിയ പ്രകടനവുമായി ഷഫാലി വർമയും കരുത്തുകാട്ടിയതോടെയാണ് ഇന്ത്യ ശ്രീലങ്കയ്‍ക്കു മുന്നിൽ 173 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ഇന്നിങ്സിലെ അവസാന രണ്ടു പന്തുകളിൽ ബൗണ്ടറി കണ്ടെത്തി അർധസെഞ്ചറി പൂർത്തിയാക്കിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹർമൻ 27 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 52 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായി. 38 പന്തുകൾ നേരിട്ട സ്മൃതി, നാലു ഫോറും ഒരു സിക്സും സഹിതം 50 റൺസെടുത്തു.

ടൂർണമെന്റിൽ പ്രതീക്ഷ നിലനിർത്താൻ റൺറേറ്റ് നിർണായകമായതിനാൽ, തുടക്കം മുതലേ അതിന്റെ വെളിച്ചത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറിയുടെ വക്കിലെത്തിയ കൂട്ടുകെട്ടുമായി സ്മൃതി മന്ഥനയും ഷഫാലി വർമയും അതിനു നേതൃത്വം നൽകി. 12.4 ഓവർ ക്രീസിൽനിന്ന ഇരുവരും, ഇന്ത്യൻ സ്കോർബോർഡിൽ എത്തിച്ചത് 98 റൺസ്! ഷഫാലി 40 പന്തിൽ നാലു ഫോറുകളോടെ 43 റൺസെടുത്തു. ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന പ്രായം കുറ‍ഞ്ഞ താരമായും ഷഫാലി മാറി. ഇരുവരും തുടർച്ചയായി പന്തുകളിൽ പുറത്തായെങ്കിലും, ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളംനിറഞ്ഞ ഹർമൻപ്രീത് കൗറിന്റെ പ്രത്യാക്രമണം ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉറപ്പാക്കി. അവസാന രണ്ടു പന്തുകളിൽ തുടർച്ചയായി ബൗണ്ടറി നേടിയാണ് ഹർമൻപ്രീത് അർധസെഞ്ചറി നേടിയത്. 10 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16 റൺസെടുത്ത ജമീമ റോഡ്രിഗസിന്റെ പ്രകടനവും ശ്രദ്ധേയമായി.

ADVERTISEMENT

ശ്രീലങ്കയ്ക്കായി ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടു നാല് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. അമാ കാഞ്ചന മൂന്ന് ഓവറിൽ 29 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യൻ ഓപ്പണർമാരെ പിരിക്കാനായി ശ്രീലങ്കൻ ക്യാപ്റ്റൻ ആകെ ഏഴ് ബോളർമാരെയാണ് മാറിമാറി ഉപയോഗിച്ചത്.

English Summary:

India vs Sri Lanka, Women's Twenty20 World Cup Match Updates

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT