എളുപ്പത്തിൽ അർധ സെഞ്ചറി നേടാം, എന്നിട്ടും സഞ്ജു ടീം ആവശ്യപ്പെട്ടപോലെ കളിച്ചു: പിന്തുണച്ച് പരിശീലകൻ
ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും. രണ്ടാം മത്സരത്തിൽ നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ പ്ലേയിങ് ഇലവനിൽനിന്ന് മാറ്റിനിർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സഞ്ജുവിനെ പിന്തുണയ്ക്കുകയാണെന്നും മൂന്നാം മത്സരത്തിലും അദ്ദേഹത്തിന് അവസരം നൽകുമെന്നും

ഹൈദരാബാദ്∙ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിലും മലയാളി താരം സഞ്ജു സാംസൺ കളിച്ചേക്കും. രണ്ടാം മത്സരത്തിൽ നിറം മങ്ങിയ പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ പ്ലേയിങ് ഇലവനിൽനിന്ന് മാറ്റിനിർത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സഞ്ജുവിനെ പിന്തുണയ്ക്കുകയാണെന്നും മൂന്നാം മത്സരത്തിലും അദ്ദേഹത്തിന് അവസരം നൽകുമെന്നും ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെന്‍ ഡോഷേറ്റ് വ്യക്തമാക്കി. ബംഗ്ലദേശിനെതിരായ രണ്ടാം മത്സരത്തിൽ ഏഴു പന്തുകൾ മാത്രം നേരിട്ട സഞ്ജു 10 റണ്‍സെടുത്തു പുറത്തായിരുന്നു.
‘‘ആദ്യ മത്സരത്തില്‍ സഞ്ജുവിന് എളുപ്പത്തിൽ അർധ സെഞ്ചറി നേടാമായിരുന്നിട്ടും അദ്ദേഹം ബൗണ്ടറികൾക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. ടീം മാനേജ്മെന്റും ബൗണ്ടറികൾ നേടാനാണ് സഞ്ജുവിനോട് ആവശ്യപ്പെട്ടത്.’’– അസിസ്റ്റന്റ് കോച്ച് വ്യക്തമാക്കി. ‘‘എത്രത്തോളം താരങ്ങൾക്ക് രാജ്യാന്തര മത്സരങ്ങളിൽ അവസരം നൽകാൻ സാധിക്കുമോ, അതിനു വേണ്ടിയാണു ഞങ്ങള്‍ പരിശ്രമിക്കുന്നത്. സഞ്ജുവിന് ഇനിയും അവസരം നൽകും. പക്ഷേ പകരക്കാര്‍ ടീമിൽ ഏറെയുണ്ട്. പരമ്പര ജയിക്കുക, കുറച്ച് പുതുമുഖങ്ങൾക്കു കൂടി അവസരങ്ങൾ നൽകുക എന്നതാണു ടീമിന്റെ ലക്ഷ്യം.’’– അസിസ്റ്റന്റ് കോച്ച് പ്രതികരിച്ചു.
ഗ്വാളിയോറിൽ നടന്ന ആദ്യ മത്സരത്തില്‍ 19 പന്തുകൾ നേരിട്ട സഞ്ജു 29 റൺസെടുത്തു പുറത്തായിരുന്നു. ട്വന്റി20യിൽ ഇതുവരെ 32 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്ജു 483 റൺസാണ് നേടിയിട്ടുള്ളത്. അവസാനത്തെ 13 ഇന്നിങ്സുകളിൽ 187 റൺസും ഒരു അർധ സെഞ്ചറിയും മാത്രമാണു താരത്തിനു സ്വന്തമാക്കാൻ സാധിച്ചത്. ശനിയാഴ്ച രാത്രി ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽവച്ചാണ് പരമ്പരയിലെ മൂന്നാം മത്സരം.