ഗംഭീർ സഞ്ജുവിന്റെ ഫാൻ, മുൻപ് സഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾക്കായി കാത്തിരുന്ന് ട്വീറ്റ് ചെയ്തിരുന്നു: ചോപ്ര
മുംബൈ∙ സഞ്ജു സാംസണിന്റെ ആരാധകനായിരുന്നു ഇപ്പോഴത്തെ പരിശീലകൻ ഗൗതം ഗംഭീർ എന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററല്ല, യുവ ബാറ്റർ തന്നെയാണെന്ന് വർഷങ്ങൾക്കു മുൻപ് ഗംഭീർ ട്വീറ്റ് ചെയ്ത കാര്യം ചോപ്ര ഓർമിപ്പിച്ചു. സഞ്ജുവിന്റെ മികച്ച

മുംബൈ∙ സഞ്ജു സാംസണിന്റെ ആരാധകനായിരുന്നു ഇപ്പോഴത്തെ പരിശീലകൻ ഗൗതം ഗംഭീർ എന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററല്ല, യുവ ബാറ്റർ തന്നെയാണെന്ന് വർഷങ്ങൾക്കു മുൻപ് ഗംഭീർ ട്വീറ്റ് ചെയ്ത കാര്യം ചോപ്ര ഓർമിപ്പിച്ചു. സഞ്ജുവിന്റെ മികച്ച പ്രകടനങ്ങൾക്കായി കാത്തിരുന്ന് ട്വീറ്റ് ചെയ്യുന്ന രീതി അന്ന് ഗംഭീറിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ ബാറ്റിങ് പ്രകടനം നോക്കിയാൽ, ഗംഭീർ ഇപ്പോഴും സഞ്ജുവിന്റെ ആരാധകനായിരിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
‘‘നമുക്ക് സഞ്ജു സാംസൺ എന്ന പ്രതിഭാസത്തെക്കുറിച്ച് സംസാരിക്കാം. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ മാത്രമല്ല, യുവതാരം കൂടിയാണ് സഞ്ജു സാംസൺ എന്ന് ഏതാനും വർഷം മുൻപ് ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു. ഒരിക്കൽ ഞാൻ സഞ്ജുവുമായി അഭിമുഖം നടത്തുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഗൗതം ഗംഭീറിനെക്കൊണ്ട് ട്വീറ്റ് ചെയ്യിക്കുക എന്നതായിരിക്കണം സഞ്ജുവിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
‘‘മുൻപ് ട്വീറ്റ് ചെയ്യുന്നതിനായി സഞ്ജുവിന്റെ മികച്ച പ്രകടനത്തിനായി കാത്തിരിക്കുന്ന പതിവ് ഗൗതം ഗംഭീറിനുണ്ടായിരുന്നു. ഗംഭീർ ഒരു സഞ്ജു ആരാധകനായിരുന്നു. സഞ്ജുവിന്റെ കഴിഞ്ഞ ദിവസത്തെ ബാറ്റിങ് വച്ചു നോക്കുമ്പോൾ അദ്ദേഹം ഇപ്പോഴും ഒരു സഞ്ജു ആരാധകൻ തന്നെയാകാനാണ് സാധ്യത. ആദ്യം സഞ്ജു ഒരു ഓവറിൽ അഞ്ച് സിക്സടിച്ചു. ക്രീസിൽനിന്ന് മാറിനിന്ന് യഥേഷ്ടം സിക്സും ഫോറും നേടിയാണ് സഞ്ജു കുതിച്ചത്.
‘‘സഞ്ജുവിന്റെ ബാറ്റിങ്ങിൽ എപ്പോഴും ആ സൗന്ദര്യം നമുക്കു കാണാം. കണ്ണുകൾക്ക് ഇമ്പമുള്ള കാഴ്ചയാണ് സഞ്ജുവിന്റെ ബാറ്റിങ്. അതേപടി നിന്ന് കരുത്തുറ്റ സിക്സറുകൾ പായിക്കാൻ സഞ്ജുവിനാകും. മുസ്താഫിസുർ റഹ്മാനെതിരെ ബാക്ക്ഫൂട്ടിൽ കവറിലൂടെ നേടിയ സിക്സർ നാം കണ്ടു. അതുകണ്ട് സത്യത്തിൽ അന്തിച്ചുപോയി.’’
‘‘സഞ്ജു സെഞ്ചറി നേടി എന്നത് ടീമിനെ സംബന്ധിച്ച് വളരെ പോസിറ്റീവായ കാര്യമാണ്. എതിർ ടീം ബോളർമാർ കാര്യമായ ഭീഷണി സൃഷ്ടിക്കാതെ ഇത്തരം ബാറ്റിങ് വിക്കറ്റുകളിൽ ഓപ്പണറായി തുടർച്ചയായി അവസരം കിട്ടുന്നത് എപ്പോഴും സംഭവിക്കില്ല. ഇത്തരം അവസരങ്ങളിൽ കാര്യമായ റൺസ് നേടാനാകാതെ പരമ്പര പൂർത്തിയാക്കേണ്ടി വന്നാൽ അത് കനത്ത സമ്മർദ്ദമുണ്ടാക്കും. പ്രത്യേകിച്ചും സഞ്ജുവിന്റെ കാര്യത്തിൽ.’’
‘‘അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് അത്തരത്തിലായിരുന്നു എന്നതാണു വാസ്തവം. അദ്ദേഹത്തിന് ഒരിക്കലും തുടർച്ചയായി അവസരങ്ങൾ കിട്ടിയിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. എന്തു സംഭവിച്ചെന്ന് പറഞ്ഞാലും ഒരു ഘട്ടത്തിൽ യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്മൻ ഗിൽ തുടങ്ങിയവർ തിരികെ ടീമിലെത്തും. അതുകൊണ്ടുതന്നെ ഈ ഇന്നിങ്സ് വളരെ പ്രധാനപ്പെട്ടതാണ്. സഞ്ജുവിന് എല്ലാ അഭിനന്ദനങ്ങളും’’ – ചോപ്ര പറഞ്ഞു.