അടിച്ച് കേറി വാ....‘ടെസ്റ്റ്’ വിട്ടുകൊടുക്കാൻ മനസ്സില്ലെന്ന് ഇന്ത്യ, ‘ഏകദിന’ ശൈലിയിൽ ബാറ്റിങ്; 49 ഓവറിൽ 231/3
ബെംഗളൂരു∙ ഇല്ല, ഒന്നും അവസാനിച്ചിട്ടില്ല. അസാധാരണമായി സംഭവിച്ച തിരിച്ചടിയെ ഇന്ത്യൻ ബാറ്റർമാരുടെ കഴിവില്ലായ്മയായി പരിഹസിച്ചവർക്ക് ഇനി അൽപം വിശ്രമിക്കാം. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ സംഭവിച്ച തിരിച്ചടിക്ക് രണ്ടാം ഇന്നിങ്സിലെ കരുത്തുറ്റ ബാറ്റിങ്ങിലൂടെ മറുപടി പറയുകയാണ് ഇന്ത്യൻ ബാറ്റർമാർ. ആദ്യ ഇന്നിങ്സിൽ ‘ഡക്ക് ബോയ്സ്’ ആയതിന് പഴി കേട്ട വിരാട് കോലിയും സർഫറാസ് ഖാനും തന്നെയാണ് രണ്ടാം ഇന്നിങ്സിൽ കിവികൾക്കെതിരെ പോരാട്ടത്തിന് ചുക്കാൻ പിടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ അർധസെഞ്ചറിയുമായി മികച്ച തുടക്കം നൽകി.

ന്യൂസീലൻഡിനെതിരായ ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 49 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്നി നിലയിലാണ് ഇന്ത്യ. അർധസെഞ്ചറി നേടിയ സർഫറാസ് ഖാൻ (78 പന്തിൽ 70*) ആണ് ക്രീസിൽ. കളി തീരുന്നതിനു തൊട്ടുമുൻപാണ് വിരാട് കോലി (102 പന്തിൽ 70) പുറത്തായത്. ഒന്നാം ഇന്നിങ്സിൽ 356 റൺസിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നിലവിൽ 125 റൺസ് പിന്നിലാണ്. നാലാം ദിനം പരമാവധി സ്കോർ കണ്ടെത്താനാകും ഇന്ത്യൻ ബാറ്റർമാരുടെ ശ്രമം ഓപ്പണർമാർ ചേർന്ന് മികച്ച തുടക്കമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ യശ്വസി ജയ്‌സ്വാളും രോഹിത്തും ചേർന്ന് 72 റൺസാണ് കൂട്ടിച്ചേർത്തത്. 52 പന്തിൽ 35 റൺസെടുത്താൻ ജയ്‌സ്വാൾ പുറത്തായത്. രോഹിത് ശർമ 52 റൺസെടുത്ത് പുറത്തായി.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സ്കോർ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ‘ഏകദിന’ ശൈലിയിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ്. ഒൻപതു മാസത്തിനു ശേഷമാണ് വിരാട് കോലി ടെസ്റ്റിൽ അർധസെഞ്ചറി നേടുന്നത്. ഡിസംബർ 26ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റിലാണ് ഇതിനു മുൻപ് കോലി 50 റൺസ് പിന്നിട്ടത്. ഇതു കൂടാതെ ടെസ്റ്റിൽ 9000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും കോലി മത്സരത്തിനിടെ സ്വന്തമാക്കി. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്ക്കർ എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.
∙ ‘ലീഡ്’ ചെയ്ത് രചിൻ
ഒന്നാം ഇന്നിങ്സിൽഡ 356 റൺസിന്റെ ലീഡാണ് കിവീട് നേടിയത്. ആദ്യ ഇന്നിങ്സിൽ 402 റൺസിന് ന്യൂസീലൻഡ് ഓൾ ഔട്ടായി. സെഞ്ചറി നേടിയ ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര (157 പന്തിൽ 134), അർധസെഞ്ചറി നേടിയ ഡെവോൺ കോൺവേ (105 പന്തിൽ 91), ടിം സൗത്തി (73 പന്തിൽ 65) എന്നിവരുടെ ബാറ്റിങ്ങാണ് കിവീസിന് മികച്ച ലീഡ് സമ്മാനിച്ചത്. ഹോം ടെസ്റ്റിൽ 12 വർഷത്തിനുശഷമാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 200 റൺസിലധികം ലീഡ് വഴങ്ങുന്നത്. 2012ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 207 റൺസ് ലീഡ് വഴങ്ങിയിരുന്നു. ഒരു കിവീസ് താരം ഇന്ത്യൻ മണ്ണിൽ സെഞ്ചറി നേടുന്നതും 12 വർഷത്തിനു ശേഷമാണ്.
ഒന്നാം ഇന്നിങ്സിൽ 3ന് 180 എന്ന നിലയിൽ മൂന്നാം ദിനം കളി പുനഃരാരംഭിച്ച ന്യൂസീലൻഡിന് ആദ്യ സെഷനിലെ 15 ഓവറിനുള്ളിൽ നാല് വിക്കറ്റ് നഷ്ടമായിരുന്നു. എട്ടാം വിക്കറ്റിൽ ഒന്നിച്ച രചിൻ–ടിം സൗത്തി സഖ്യമാണ് ന്യൂസീലൻഡിനെ പിന്നീട് മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്ന് 137 റൺസാണ് കൂട്ടിച്ചേർത്തത്. നാല് സിക്സും 11 ഫോറുമാണ് രചിന്റെ ബാറ്റിൽനിന്ന് പിറന്നത്. സൗത്തി നാല് സിക്സും അഞ്ച് ഫോറും അടിച്ചു.
നാലമാനായി എത്തിയ രചിൻ, ഏറ്റവും അവസനമാണ് പുറത്തായത്. ഇതുകൂടാതെ ഡാരിൽ മിച്ചൽ (49 പന്തിൽ 18), ടോം ബ്ലൻഡൽ (8 പന്തിൽ 5), ഗ്ലെൻ ഫിലിപ്സ് (18 പന്തിൽ 14), മാറ്റ് ഹെന്ററി (9 പന്തിൽ 8), ടിം സൗത്തി (73 പന്തിൽ 65), അജാസ് പട്ടേൽ (8 പന്തിൽ 4) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിനു നഷ്ടമായത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും സിറാജ് രണ്ടു വിക്കറ്റും ബുമ്ര, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴത്തി.
∙ തകർന്നടിഞ്ഞ് ഇന്ത്യ
മൂന്നും പേസർമാരെ മാത്രം വിന്യസിച്ചുള്ള കിവീസ് ബോളാക്രമണത്തിൽ തകർന്നടിഞ്ഞ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ, 46 റൺസിന് ഓൾഔട്ടാകുകയായിരുന്നു.
ആഴ്ചകൾക്ക് മുൻപ് ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ അതിവേഗ സ്കോറിങ്ങിന്റെയും മിന്നൽ വിജയത്തിന്റെയും റെക്കോർഡിട്ട ഇന്ത്യ ഇന്നലെ നാണക്കേടിന്റെ ചരിത്രം കുറിച്ചാണ് ക്രീസിൽ നിന്നു മടങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ തങ്ങളുടെ മൂന്നാമത്തെ മോശം ഇന്നിങ്സ് സ്കോർ, നാട്ടിലെ ടെസ്റ്റിലെ മോശം സ്കോർ, ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഒരു ടീമിന്റെ മോശം സ്കോർ, ഏഷ്യയിലെ ടെസ്റ്റ് മത്സരങ്ങളിലെ മോശം സ്കോർ എന്നിവ ഇന്നലെ ഒരു പകലിനുള്ളിൽ ഇന്ത്യൻ ടീമിനൊപ്പമായി. ഇന്ത്യൻ ബാറ്റിങ്ങിൽ 5 പേർ പൂജ്യത്തിന് പുറത്തായപ്പോൾ രണ്ടക്കം കടക്കാനായത് ഋഷഭ് പന്തിനും (20) യശസ്വി ജയ്സ്വാളിനും (13) മാത്രമാണ്. ടീമിലെ ആദ്യ 8 ബാറ്റർമാരിൽ 5 പേർ പൂജ്യത്തിന് പുറത്താകുന്നത് ടെസ്റ്റ് ക്രിക്കറ്റിൽ ഇതു രണ്ടാംതവണ മാത്രമാണ്.