തിരുവനന്തപുരത്തെ 90 ശതമാനം ആളുകളുടെ കയ്യിലും എനിക്കൊപ്പമുള്ള സെൽഫി കാണും: സഞ്ജു സാംസൺ
സെലിബ്രിറ്റി സ്റ്റാറ്റസ് ഒരിക്കലും കൊണ്ടുനടക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തിരുവനന്തപുരത്തോ, കേരളത്തിന്റെ മറ്റു ഭാഗങ്ങളിലോ സാധാരണക്കാരനെപ്പോലെ തനിക്കു യാത്ര ചെയ്യാൻ സാധിക്കുമെന്നും സഞ്ജു സാംസൺ ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആളുകൾ ദൈവങ്ങളെപ്പോലെയല്ലേ കാണുന്നതെന്ന

മുംബൈ∙ സെലിബ്രിറ്റി സ്റ്റാറ്റസ് ഒരിക്കലും കൊണ്ടുനടക്കാൻ ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. തിരുവനന്തപുരത്തോ, കേരളത്തിന്റെ മറ്റു ഭാഗങ്ങളിലോ സാധാരണക്കാരനെപ്പോലെ തനിക്കു യാത്ര ചെയ്യാൻ സാധിക്കുമെന്നും സഞ്ജു സാംസൺ ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ആളുകൾ ദൈവങ്ങളെപ്പോലെയല്ലേ കാണുന്നതെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.
‘‘ഞാൻ റോഡിലൂടെ നടന്നുപോകാറുണ്ട്. എത്ര വലിയ താരമായാലും വിനയത്തോടെ പെരുമാറണമെന്നാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചിട്ടുള്ളത്. സ്റ്റാർഡത്തിനു വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ല. പുറത്തിറങ്ങുമ്പോൾ ആദ്യമൊക്കെ ആരാധകർ ചുറ്റുമുണ്ടാകും. ആളുകളിൽനിന്ന് എത്ര മാറി നടക്കുന്നുവോ, അത്രയും ബുദ്ധിമുട്ടാകുമെന്ന് അന്ന് എനിക്കു മനസ്സിലായി. ഞാൻ റോഡിലൂടെ നടന്നുപോകാറുണ്ട്. ഓട്ടോയിലും സഞ്ചരിക്കാറുണ്ട്. ഇപ്പോൾ തിരുവനന്തപുരത്തെ 90 ശതമാനം ആളുകളുടെ കയ്യിലും എന്റെ കൂടെയുള്ള സെൽഫി കാണും.’’– സഞ്ജു സാംസൺ പ്രതികരിച്ചു.
‘‘ആദ്യം കാണുമ്പോൾ അതാ സഞ്ജു സാംസൺ എന്നു പറയും. രണ്ടാം തവണ സഞ്ജുവല്ലെ പോകുന്നത് എന്നായിരിക്കും. സാധാരണക്കാരനായി എത്രത്തോളം ജീവിക്കാൻ സാധിക്കുമോ, അങ്ങനെ ജീവിക്കാനാണ് ഇഷ്ടം.’’– സഞ്ജു സാംസൺ പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലദേശിനെതിരായ അവസാന പോരാട്ടത്തിൽ 111 റണ്‍സുമായി പുറത്താകാതെനിന്ന സഞ്ജു തന്നെയാകും ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ. നവംബർ എട്ടിന് ഡർബനിലാണ് ട്വന്റി പരമ്പരയിലെ ആദ്യ മത്സരം. സഞ്ജുവും അഭിഷേക് ശർമയുമാകും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർമാർ.