അഹമ്മദ് ഇമ്രാന് സെഞ്ചറി; ആദ്യ ഇന്നിങ്സ് 7ന് 521 എന്ന നിലയിൽ ഡിക്ലയർ ചെയ്ത് കേരളം
കൃഷ്ണഗിരി (വയനാട്) ∙ സി.കെ.നായുഡു ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളം മികച്ച നിലയിൽ. വരുൺ നായനാർക്കും (122) ഷോൺ റോജറിനും (155) പിന്നാലെ അഹമ്മദ് ഇമ്രാനും സെഞ്ചറി നേടിയതോടെ കേരളം കളം പിടിക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സ് 7ന് 521 എന്ന നിലയിൽ ഡിക്ലയർ ചെയ്ത കേരളം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡിന്റെ 4 വിക്കറ്റുകൾ വീഴ്ത്തി കളി നിയന്ത്രണത്തിലാക്കി. 4ന് 105 എന്ന നിലയിലാണ് ഉത്തരാഖണ്ഡ്.
അഹമ്മദ് ഇമ്രാന്റെ സെഞ്ചറിയാണ് മൂന്നാം ദിവസം കേരള ഇന്നിങ്സിൽ ശ്രദ്ധേയമായത്. അഹമ്മദ് ഇമ്രാൻ 9 ഫോറും 2 സിക്സും സഹിതം 116 പന്തിൽ 101 റൺസുമായി പുറത്താകാതെ നിന്നു. 150 പിന്നിട്ട ഇന്നിങ്സുമായി ഷോൺ റോജറും കേരളത്തിന് കരുത്തായി. 19 ഫോറും മൂന്ന് സിക്സും അടക്കം 155 റൺസാണ് ഷോൺ റോജർ നേടിയത്.