ന്യൂസീലൻഡ് 168ന് ഓൾ ഔട്ട്, ഇന്ത്യയ്ക്ക് 59 റൺസ് വിജയം; തുടക്കം കലക്കി
ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 59 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് വനിതകൾ 40.4 ഓവറിൽ 168 റൺസെടുത്തു പുറത്തായി. 64 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം തേജൽ ഹസബ്നിസാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

അഹമ്മദാബാദ്∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 59 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് വനിതകൾ 40.4 ഓവറിൽ 168 റൺസെടുത്തു പുറത്തായി. 64 പന്തിൽ 42 റൺസെടുത്ത മധ്യനിര താരം തേജൽ ഹസബ്നിസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. തേജലിന്റെ അരങ്ങേറ്റ മത്സരമാണിത്.
ദീപ്തി ശർമ (51 പന്തിൽ 41), ജെമീമ റോഡ്രിഗസ് (36 പന്തിൽ 35), യാസ്തിക ഭാട്യ (43 പന്തിൽ 37), ഷെഫാലി വർമ (22 പന്തിൽ 33) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. സ്കോർ 12ൽ നിൽക്കെ ക്യാപ്റ്റൻ സ്മൃതി മന്ഥാനയെ (5) നഷ്ടമായ ശേഷമായിരുന്നു ടീം ഇന്ത്യയുടെ തിരിച്ചുവരവ്. അമേലിയ കെർ കിവീസിനായി നാലു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡ് വനിതകൾ 168 റൺസെടുത്തു പുറത്തായി.
ബ്രൂക്ക് ഹാലിഡേയും (54 പന്തിൽ 39), മാഡി ഗ്രീനും (32 പന്തിൽ 31) തിളങ്ങി. ലോറൻ ഡൗൺ (56 പന്തിൽ 26), ജോർജിയ പ്ലിമർ (25 പന്തിൽ 25), അമേലിയ കെർ (23 പന്തിൽ 25) എന്നിവരാണ് കിവീസിന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ മത്സരം കളിക്കുന്ന സൈമ താക്കോർ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. അഹമ്മദാബാദിൽ ഞായറാഴ്ചയാണു പരമ്പരയിലെ രണ്ടാം മത്സരം.