വിക്കറ്റിലേക്കു മാത്രം തുടർച്ചയായി പന്തുകൾ, ബാറ്റർക്കു പിഴച്ചാൽ ഔട്ട്; നാലു വർഷത്തിനു ശേഷമെത്തിയ വാഷിങ്ടേൺ ബ്രില്യൻസ്!
5 ദിവസം മുൻപ്, രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ തമിഴ്നാടിനായി സെഞ്ചറിയടിക്കുന്ന തിരക്കിലായിരുന്നു വാഷിങ്ടൻ സുന്ദർ എന്ന ഇരുപത്തിയഞ്ചുകാരൻ. അവിടെ നിന്നാണ് ഇന്ത്യ– ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കു വാഷിങ്ടനെ വിളിക്കുന്നത്. 4 വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയെങ്കിലും അശ്വിൻ, ജഡേജ, കുൽദീപ്, അക്ഷർ തുടങ്ങിയ സ്പിന്നർമാരുള്ളപ്പോൾ തനിക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്ന് വാഷിങ്ടൻ ഉറപ്പിച്ചിരുന്നു.

5 ദിവസം മുൻപ്, രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ തമിഴ്നാടിനായി സെഞ്ചറിയടിക്കുന്ന തിരക്കിലായിരുന്നു വാഷിങ്ടൻ സുന്ദർ എന്ന ഇരുപത്തിയഞ്ചുകാരൻ. അവിടെ നിന്നാണ് ഇന്ത്യ– ന്യൂസീലൻഡ് രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്കു വാഷിങ്ടനെ വിളിക്കുന്നത്. 4 വർഷത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയെങ്കിലും അശ്വിൻ, ജഡേജ, കുൽദീപ്, അക്ഷർ തുടങ്ങിയ സ്പിന്നർമാരുള്ളപ്പോൾ തനിക്ക് ആദ്യ ഇലവനിൽ അവസരം ലഭിക്കില്ലെന്ന് വാഷിങ്ടൻ ഉറപ്പിച്ചിരുന്നു. എന്നാൽ കുൽദീപിനു പകരം നറുക്കുവീണപ്പോൾ ആ അവസരം ഇരുകയ്യും നീട്ടി സ്വീകരിക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നതുമില്ല. വാഷിങ്ടൻ സുന്ദറിന്റേത് ടെസ്റ്റ് കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടമാണിത്.
എന്തുകൊണ്ട് വാഷിങ്ടൻ ?
ഒന്നാം ടെസ്റ്റിൽ നന്നായി പന്തെറിഞ്ഞ കുൽദീപ് യാദവിനെ മാറ്റി രണ്ടാം ടെസ്റ്റിൽ വാഷിങ്ടനെ പരീക്ഷിക്കാൻ രണ്ടു കാരണങ്ങളാണ് ടീം മാനേജ്മെന്റ് പറഞ്ഞത്. ആദ്യത്തേത് ബാറ്റിങ് നിരയുടെ ശക്തി വർധിപ്പിക്കൽ. രണ്ടാമത്തേത് കിവീസ് നിരയിൽ ഇടംകൈ ബാറ്റർമാരുടെ ധാരാളിത്തം. എന്നാൽ ചൈനാമൻ ബോളർ കുൽദീപ് നിറംമങ്ങിയ സ്ഥലത്ത് വാഷിങ്ടന് എന്തുചെയ്യാനാകുമെന്നായിരുന്നു പലരുടെയും സംശയം. അതിനുള്ള മറുപടിയാണ് ആദ്യ ഇന്നിങ്സിലെ 7 വിക്കറ്റ് നേട്ടത്തോടെ വാഷിങ്ടൻ നൽകിയത്. കുൽദീപിനെക്കാൾ ഫ്ലൈറ്റ് (പന്ത് വായുവിൽ ചെലവഴിക്കുന്ന സമയം) കുറച്ച്, വേഗം കൂട്ടി ടോപ് സ്പിന്നിൽ പന്തിനെ ടേൺ ചെയ്യിക്കുന്നതാണ് വാഷിങ്ടന്റെ രീതി. ഇതിലൂടെ പിച്ചിൽ നിന്ന് എക്സ്ട്രാ ബൗൺസ് കണ്ടെത്താൻ വാഷിങ്ടനു സാധിക്കും. 1.85 മീറ്റർ പൊക്കമുള്ള ഓഫ് സ്പിന്നർക്കു പിച്ചിൽ നിന്നു ലഭിക്കുന്ന സ്വാഭാവിക ബൗൺസും കൂടി ചേരുന്നതോടെ ബാറ്റർമാർ കുഴങ്ങുമെന്നു തീർച്ച.
ബാറ്റിങ് സൈക്കോളജി
അണ്ടർ 19 കാലം മുതൽ ഓപ്പണിങ് ബാറ്ററുടെ റോളിലാണ് വാഷിങ്ടൻ കളിച്ചുതുടങ്ങിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇടയ്ക്ക് ഐപിഎലിലും വാഷിങ്ടൻ ഓപ്പണറായി എത്തി. കരിയറിന്റെ തുടക്കം മുതൽ ടോപ് ഓർഡറിൽ കളിച്ചത് പക്ഷേ ഉപകാരപ്പെട്ടത് വാഷിങ്ടന്റെ ബാറ്റിങ്ങിനല്ല, മറിച്ച് ബോളിങ്ങിനായിരുന്നു.
മത്സരത്തിന്റെ ഓരോ സ്റ്റേജിലും ഒരു ബാറ്റർ എങ്ങനെ ചിന്തിക്കുന്നു എന്നു മനസ്സിലാക്കാൻ തന്റെ ബാറ്റിങ് സ്കിൽസ് സഹായിക്കുന്നതായി വാഷിങ്ടൻ പറഞ്ഞിട്ടുണ്ട്. ഇതുവഴി തന്റെ ബോളിങ്ങിൽ ആവശ്യാനുസരണം മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വലംകൈ സ്പിന്നർക്ക് സാധിക്കും. ‘ബാറ്ററുടെ റോളിൽ ചിന്തിച്ച്’ ബോൾ ചെയ്യുന്ന രീതിയാണ് വാഷിങ്ടന്റേത്. സീനിയർ സ്പിന്നർ ആർ.അശ്വിനും ഓപ്പണിങ് ബാറ്ററായി കരിയർ തുടങ്ങിയ ശേഷമാണ് സ്പിന്നറായി രൂപാന്തരപ്പെട്ടത്.
യു മിസ്, ഐ ഹിറ്റ്
ക്രിക്കറ്റിന്റെ ബാലപാഠമായി ബോളർമാർക്കു പറഞ്ഞുകൊടുക്കുന്ന ‘യു മിസ് ഐ ഹിറ്റ്’ തിയറിയാണ് ഇന്നലെ ന്യൂസീലൻഡിനെതിരെ വാഷിങ്ടൻ നടപ്പാക്കിയത്. വിക്കറ്റ് ലൈനിൽ പന്തെറിഞ്ഞുകൊണ്ടേയിരിക്കുക, ബാറ്റർ പിഴവുവരുത്തുമ്പോൾ വിക്കറ്റ് വീഴ്ത്തുക എന്നതാണ് യു മിസ് ഐ ഹിറ്റ് തിയറിയുടെ ചുരുക്കം. മത്സരത്തിൽ വാഷിങ്ടൻ വീഴ്ത്തിയ 7 വിക്കറ്റുകളിൽ അഞ്ചും ബോൾഡ് ആകാൻ കാരണവും ഇതുതന്നെ. അശ്വിനും ജഡേജയും വിക്കറ്റ് ലൈനിനു പുറത്തുനിന്ന് പന്ത് സ്റ്റംപിലേക്ക് ടേൺ ചെയ്യിക്കാൻ ശ്രമിച്ചപ്പോൾ വിക്കറ്റ് ടു വിക്കറ്റ് പന്തെറിയാനാണ് വാഷിങ്ടൻ തീരുമാനിച്ചത്. ഇതിൽ ഭൂരിഭാഗം പന്തുകളും മിഡിൽ സ്റ്റംപിൽ നിന്ന് ഓഫ് സ്റ്റംപിലേക്കാണ് ടേൺ ചെയ്തത്. ഇടംകൈ ബാറ്റർമാർക്കെതിരെ എറൗണ്ട് ദ് വിക്കറ്റ് എത്തി ഇത്തരത്തിൽ പന്തെറിഞ്ഞതോടെ കിവീസ് ബാറ്റർമാർ പ്രതിരോധത്തിലായി.
വലംകൈ ബാറ്റർമാർക്കെതിരെ സാധാരണ ഓഫ് സ്പിന്നർമാർ ഓവർ ദ് വിക്കറ്റാണ് പന്തെറിയാറെങ്കിലും അവിടെയും എറൗണ്ട് ദ് വിക്കറ്റ് എത്തി, ആംഗിളിൽ പന്ത് സ്റ്റംപിലേക്ക് കൊണ്ടുവരാനായിരുന്നു വാഷിങ്ടന്റെ ശ്രമം. ടിം സൗത്തിയുടെ സ്റ്റംപ് തെറിച്ച പന്ത് തന്നെ ഉദാഹരണം.