ഓപ്പണിങ് വിക്കറ്റിൽ 84 പന്തിൽ 137, ആകെ 206 റൺസ്; ‘ഉദിച്ചുയരാൻ’ ശ്രമിച്ച ഇന്ത്യൻ യുവനിരയെ അടിച്ചിട്ട് അഫ്ഗാൻ ഫൈനലിൽ- വിഡിയോ
മസ്‌കത്ത് ∙ ‘ഉദിച്ചുയരുന്ന’ ടീമുകളുടെ എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ തിലക് വർമയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയുടെ യുവനിരയെ അട്ടിമറിച്ച് അഫ്‍ഗാനിസ്ഥാൻ ഫൈനലിൽ. ആവേശകരമായി മാറിയ സെമിപോരാട്ടത്തിൽ 20 റൺസിനാണ് അഫ്ഗാൻ ഇന്ത്യയെ അട്ടിമറിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ എ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 206 റൺസ്. ഇന്ത്യയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു.

അവസാന ലീഗ് മത്സരത്തിൽ ദുർബലരായ ഹോങ്കോങ്ങിനോടു പോലും തോറ്റ ശേഷം സെമിക്കു യോഗ്യത നേടിയ ടീമാണ് അഫ്ഗാനിസ്ഥാൻ. സെമിയിൽ ഓപ്പണിങ് ബാറ്റർമാർ ക്ലിക്കായതോടെയാണ് അവർ ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യയാകട്ടെ, ലീഗ് ഘട്ടത്തിൽ എല്ലാ ടീമുകളെയും തോൽപ്പിച്ചാണ് സെമിയിൽ കടന്നത്. നാളെ നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് അഫ്ഗാന്റെ എതിരാളികൾ. ആദ്യ സെമിയിൽ പാക്കിസ്ഥാനെ വീഴ്ത്തിയാണ് ശ്രീലങ്ക ഫൈനലിൽ കടന്നത്.
ഓപ്പണിങ് വിക്കറ്റിലെ തകർപ്പൻ സെഞ്ചറി കൂട്ടുകെട്ടിന്റെ സഹായത്തോടെ തകർത്തടിച്ച് കൂറ്റൻ വിജയലക്ഷ്യമുയർത്തിയ അഫ്ഗാനു മുന്നിൽ, അർധസെഞ്ചറി നേടിയ രമൺദീപ് സിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ പൊരുതി നോക്കിയതാണ്. 34 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 64 റൺസുമായി രമൺദീപ് സിങ് അവസാന പന്തിൽ പുറത്താകും വരെ തിരിച്ചടിച്ചെങ്കിലും, അഫ്ഗാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല.
ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (13 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19), തിലക് വർമ (14 പന്തിൽ മൂന്നു ഫോറുകളോടെ 16), ആയുഷ് ബദോനി (24 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31), നേഹൽ വധേര (14 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 20), നിഷാന്ത് സിദ്ധു (13 പന്തിൽ മൂന്നു ഫോറുകളോടെ 23) എന്നിവരുടെ പോരാട്ടവും വിഫലമായി. അഫ്ഗാനിസ്ഥാനു വേണ്ടി അബ്ദുൽ റഹ്മാൻ, ഗസൻഫർ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഷറഫുദ്ദീൻ അഷ്റഫ് ഒരു വിക്കറ്റും നേടി.
ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ അഫ്ഗാനിസ്ഥാൻ എ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണു നേടിയത്. 137 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് അഫ്ഗാന്റെ വമ്പൻ സ്കോറിനു കരുത്തായത്. സിദിഖുല്ല അടർ 52 പന്തുകളിൽനിന്ന് 83 റണ്‍സെടുത്തു. സുബൈദ് അക്ബരി 41 പന്തിൽ 64 റൺസെടുത്തു പുറത്തായി. പവർപ്ലേയിൽ 61 റൺസാണ് അഫ്ഗാൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. 11.5 ഓവറിൽ (71 പന്തുകൾ) അഫ്ഗാൻ 100 പിന്നിട്ടു.
ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെയെത്തിയ കരിം ജാനത്തും അഫ്ഗാനു വേണ്ടി തിളങ്ങി. 20 പന്തിൽ താരം 41 റൺസെടുത്തു. ക്യാപ്റ്റൻ ദർവിഷ് റസൂലി നേരിട്ട ആദ്യ പന്തിൽ ബോൾഡായി. ഇന്ത്യയ്ക്കായി പേസര്‍ റാസിഖ് സലാം മൂന്നു വിക്കറ്റുകൾ വീഴ്ത്തി.