റാവൽപിണ്ടി ∙ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാണംകെട്ട് തോറ്റെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിച്ച പാക്കിസ്ഥാന്, തുടർച്ചയായ രണ്ടാം ടെസ്റ്റിലും തകർപ്പൻ ജയം. റാവൽപിണ്ടിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 9 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 36 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ മറികടന്നു. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും പാക്കിസ്ഥാൻ സ്വന്തമാക്കി. 2021നു ശേഷം ഇതാദ്യമായാണ് സ്വന്തം നാട്ടിൽ പാക്കിസ്ഥാൻ ടെസ്റ്റ് പരമ്പര ജയിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 47 റണ്‍സിനും തോറ്റ പാക്കിസ്ഥാൻ, രണ്ടാം ടെസ്റ്റിൽ 152 റൺസ് വിജയത്തോടെ പരമ്പര സമനിലയിൽ എത്തിച്ചിരുന്നു. സ്കോർ ഇംഗ്ലണ്ട് – 267 & 112, പാക്കിസ്ഥാൻ – 344 & 37/1

ADVERTISEMENT

ഓപ്പണർ അബ്ദുല്ല ഷഫീഖ് (ഒൻപതു പന്തിൽ 5), ക്യാപ്റ്റൻ ഷാൻ മസൂദ് (ആറു പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 23) എന്നിവർ ചേർന്നാണ് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചത്. ഓപ്പണർ സയിം അയൂബ് (അഞ്ച് പന്തിൽ എട്ട്) പുറത്തായി. ജാക്ക് ലീച്ചിനാണ് വിക്കറ്റ്. നേരത്തെ, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 37.2 ഓവറിൽ 112 റൺസിന് ഓൾഔട്ടായതോടെയാണ് പാക്കിസ്ഥാനു മുന്നിൽ 36 റൺസിന്റെ ദുർബലമായ വിജയലക്ഷ്യം ഉയർന്നത്. 52 പന്തിൽ ഒരു ഫോർ സഹിതം 33 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.

റൂട്ടിനു പുറമേ രണ്ടക്കത്തിലെത്തിയത് ഓപ്പണർ ബെൻ ഡക്കറ്റ് (15 പന്തിൽ 12), ഹാരി ബ്രൂക്ക് (40 പന്തിൽ 26), ഗസ് അറ്റ്കിൻസൻ (17 പന്തിൽ 10), ജാക്ക് ലീച്ച് (14 പന്തിൽ 10) എന്നിവർ മാത്രം. ഒരിക്കൽക്കൂടി പാക്കിസ്ഥാൻ ഒരുക്കിയ സ്പിൻ കെണിയിൽ കുരുങ്ങിയാണ് ഇംഗ്ലണ്ട് വീണത്. പാക്കിസ്ഥാനായി നൊമാൻ അലി 18.2 ഓവറിൽ 42 റൺസ് വഴങ്ങി ആറും, സാജിദ് ഖാൻ 18 ഓവറിൽ 69 റൺസ് വഴങ്ങി നാലും വിക്കറ്റ് വീഴ്ത്തി.

ADVERTISEMENT

നേരത്തേ, ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാനെ തകർച്ചയിൽനിന്ന് കരകയറ്റിയത് സൗദ് ഷക്കീലിന്റെ സെഞ്ചറി പ്രകടനമാണ്. 3ന് 46 എന്ന സ്കോറിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാൻ ഒന്നാം ഇന്നിങ്സിൽ 344 റൺസിനു പുറത്തായി. സൗദ് ഷക്കീലിന്റെ സെഞ്ചറിക്കരുത്തിലായിരുന്നു (134) ആതിഥേയരുടെ തിരിച്ചുവരവ്.

ക്യാപ്റ്റൻ ഷാൻ മസൂദിനൊപ്പം (26) നാലാം വിക്കറ്റിൽ 53 റൺസ്, മുഹമ്മദ് റിസ്‍വാനൊപ്പം (25) അഞ്ചാം വിക്കറ്റിൽ 52, നോമാൻ അലിയ്ക്കൊപ്പം (45) എട്ടാം വിക്കറ്റിൽ 88, സാജിദ് ഖാനൊപ്പം (48 നോട്ടൗട്ട്) ഒൻപതാം വിക്കറ്റിൽ 72 എന്നിങ്ങനെ 4 അർധ സെഞ്ചറി കൂട്ടുകെട്ടുകളിലൂടെയാണ് സൗദ് ഷക്കീ‍ൽ പാക്കിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 267 റൺസിനു പുറത്തായിരുന്നു.

English Summary:

Pakistan vs England, 3rd Test, Day 3 - Live Cricket Score