മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരവും തോറ്റ് പരമ്പര അടിയറവു വച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാരയേയും അജിൻക്യ രഹാനെയേയും ‘തിരഞ്ഞ്’ ആരാധകർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി ദീർഘകാലം നിലയുറപ്പിച്ചിരുന്ന ഇവരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർച്ചയായ രണ്ടാം മത്സരവും തോറ്റ് പരമ്പര അടിയറവു വച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വെറ്ററൻ താരങ്ങളായ ചേതേശ്വർ പൂജാരയേയും അജിൻക്യ രഹാനെയേയും ‘തിരഞ്ഞ്’ ആരാധകർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായി ദീർഘകാലം നിലയുറപ്പിച്ചിരുന്ന ഇവരെ കൂടാതെ ഓസ്ട്രേലിയൻ‌ പര്യടനം നടത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി, രഹാനെയേയും പൂജാരയേയും ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യമുയർത്തുന്നത്. ഇതോടെ, ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തോൽവിക്കു പിന്നാലെ ഇരുവരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുകയും ചെയ്തു.

ദീർഘകാലമായി ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്ത ഇരുവരെയും, ബോർഡർ – ഗാവസ്കർ ട്രോഫിക്കുള്ള ടീമിലേക്കും അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ടർമാർ പരിഗണിച്ചിരുന്നില്ല. അതേസമയം, രോഹിത് ശർമ നായകനും ജസ്പ്രീത് ബുമ്ര ഉപനായകനുമായ ടീമിലേക്ക് പുതുമുഖങ്ങളായ അഭിമന്യു ഈശ്വരൻ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവരെ വിളിക്കുകയും ചെയ്തു.

ADVERTISEMENT

2023 ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലാണ് 36കാരനായ ചേതേശ്വർ പൂജാര ഏറ്റവും ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഇതിനു പിന്നാലെ നടന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ അജിൻക്യ രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായിരുന്നു. അന്ന് ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയായിരുന്നു രഹാനെ. ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ പിടിച്ചുനിൽക്കാനാകാത്ത ഇന്ത്യൻ ബാറ്റർമാർ, ഓസീസിലെ പേസും ബൗൺസുമുള്ള പിച്ചുകളിൽ ഇവരേക്കൂടാതെ എന്തു ചെയ്യുമെന്ന ആശങ്കയാണ് ആരാധകർ പങ്കുവയ്ക്കുന്നത്.

∙ പൂജാരയും രഹാനെയും ഇപ്പോൾ എവിടെ?

ADVERTISEMENT

ആഭ്യന്തര ക്രിക്കറ്റ് സർക്യൂട്ടിൽ രഞ്ജി ട്രോഫിയിലാണ് ഇരുവരും നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ ചാംപ്യൻമാർ കൂടിയായ മുംബൈയുടെ നായകനാണ് മുപ്പത്താറുകാരനായ രഹാനെ. നിലവിൽ അഗർത്തലയിലെ എംബിബി സ്റ്റേഡിയത്തിൽ ത്രിപുരയ്ക്കെതിരായ മത്സരത്തിൽ മുംബൈയെ നയിക്കുന്നത് രഹാനെയാണ്. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ 67 പന്തിൽ 35 റൺസെടുത്ത് രഹാനെ റണ്ണൗട്ടായി.

നീണ്ട ഇടവേളയ്ക്കു ശേഷം മുംബൈ ഇറാനി കപ്പ് കിരീടം ചൂടുമ്പോൾ മുംബൈയെ നയിച്ചത് രഹാനെയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 97 റൺസെടുത്ത് രഹാനെ ടീമിന്റെ വിജയത്തിൽ നിർണായക സംഭാവനയും നൽകി. ഈ വർഷം ഓഗസ്റ്റിൽ കൗണ്ടിയിൽ ഗ്ലാമോർഗനെതിരെ ലെസ്റ്റർഷെയറിനായി രഹാനെ സെഞ്ചറിയും (102) നേടിയിരുന്നു. 

ADVERTISEMENT

രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ റെയിൽവേസിനെതിരായ മത്സരത്തിലാണ് ചേതേശ്വർ പൂജാര കളിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ ഇരട്ടസെഞ്ചറി നേടിയ തിളക്കത്തിലാണ് പൂജാര. ഒന്നാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 578 റണ്‍സെടുത്ത് ഡിക്ലയർ ചെയ്ത ഛത്തീസ്ഗഡിനെതിരെ, തകർപ്പൻ ഇരട്ടസെഞ്ചറിയുമായി പടനയിച്ച പൂജാരയുടെ നേതൃത്വത്തിലാണ് സൗരാഷ്ട്ര പിടിച്ചുനിന്നത്. 383 പന്തുകൾ നേരിട്ട പൂജാര 25 ഫോറും ഒരു സിക്സും സഹിതം 234 റൺസെടുത്താണ് പുറത്തായത്. ഈ വർഷം മേയിൽ കൗണ്ടിയിൽ വിഖ്യാതമായ ലോർഡ്സിൽ പൂജാര സെഞ്ചറിയും (129) നേടിയിരുന്നു.

English Summary:

Agarkar flooded with 'bring back Pujara, Rahane' plea as internet call out BCCI's 'hypocrisy' after 'shameful' NZ loss