കിവീസ് വിരാമമിട്ടത് 4331 ദിവസവും 18 പരമ്പരകളും നീണ്ടുനിന്ന ഇന്ത്യൻ വിജയഗാഥയ്ക്ക്; ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലും സ്വപ്നമായേക്കും!
പുണെ ∙ അദ്ഭുതങ്ങൾ സംഭവിച്ചില്ല, രക്ഷകൻമാർ അവതരിച്ചില്ല, 4331 ദിവസവും 18 പരമ്പരകളും നീണ്ടുനിന്ന ഇന്ത്യൻ വിജയഗാഥ ന്യൂസീലൻഡ് സ്പിന്നർമാർ മംഗളം പാടി അവസാനിപ്പിച്ചു! ഈ തോൽവി പക്ഷേ, ഇന്ത്യയ്ക്ക് തിരിച്ചടിയായത് പലവിധത്തിലാണ്. സ്വന്തം നാട്ടിൽ ന്യൂസീലൻഡിനോട് ചരിത്രത്തിലാദ്യമായി പരമ്പര കൈവിട്ടതിന്റെ നാണക്കേടിനേക്കാൾ, ഈ പരമ്പര തോൽവിക്കു പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റുവെന്നതാണ് പ്രധാനപ്പെട്ട കാര്യം.

പുണെ ∙ അദ്ഭുതങ്ങൾ സംഭവിച്ചില്ല, രക്ഷകൻമാർ അവതരിച്ചില്ല, 4331 ദിവസവും 18 പരമ്പരകളും നീണ്ടുനിന്ന ഇന്ത്യൻ വിജയഗാഥ ന്യൂസീലൻഡ് സ്പിന്നർമാർ മംഗളം പാടി അവസാനിപ്പിച്ചു! ഈ തോൽവി പക്ഷേ, ഇന്ത്യയ്ക്ക് തിരിച്ചടിയായത് പലവിധത്തിലാണ്. സ്വന്തം നാട്ടിൽ ന്യൂസീലൻഡിനോട് ചരിത്രത്തിലാദ്യമായി പരമ്പര കൈവിട്ടതിന്റെ നാണക്കേടിനേക്കാൾ, ഈ പരമ്പര തോൽവിക്കു പിന്നാലെ ഇന്ത്യയുടെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. പരമ്പര തുടങ്ങും മുൻപു വരെ ഇത്തവണയും ഫൈനൽ കളിക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ഇന്ത്യയ്ക്ക്, ഇനി മുന്നേറണമെങ്കിൽ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും.
പുണെ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡ് മുന്നോട്ടുവച്ച 359 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 245 റൺസിൽ വീണു. കിവീസിന് 113 റൺസ് ജയവും പരമ്പരയും. 70 വർഷത്തിനിടെ ഇതാദ്യമായാണ് ന്യൂസീലൻഡ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര നേടുന്നത്. 2012ൽ ഇംഗ്ലണ്ടിനോടേറ്റ പരമ്പര തോൽവിക്കു ശേഷം ഇതാദ്യമായാണ് സ്വന്തം നാട്ടിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ആറ് വിക്കറ്റ് വീഴ്ത്തിയ കിവീസ് സ്പിന്നർ മിച്ചൽ സാന്റ്നറുടെ പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ വിജയപ്രതീക്ഷ തല്ലിക്കെടുത്തിയത്. ആദ്യ ഇന്നിങ്സിലെ 7 വിക്കറ്റ് ഉൾപ്പെടെ മത്സരത്തിൽ 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നർ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും.
13 മത്സരങ്ങളിൽ നിന്ന് 62.82 പോയിന്റ് ശതമാനമുള്ള ഇന്ത്യ തന്നെയാണ് പോയിന്റ് പട്ടികയിൽ മുന്നിലെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഇന്ത്യയെക്കാൾ 0.32 ശതമാനം മാത്രം പിന്നിലാണ്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് 55.56 ശതമാനവും നാലാം സ്ഥാനത്തുള്ള ന്യൂസീലൻഡിന് 50 ശതമാനവും പോയിന്റുണ്ട്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനം ഉൾപ്പെടെ ഇനി ബാക്കിയുള്ള 6 ടെസ്റ്റുകളിൽ 4 എണ്ണമെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഫൈനലിന് യോഗ്യത നേടാനാകൂ. ഇനി നവംബർ 1 മുതൽ മുംബൈയിലാണ് ന്യൂസീലൻഡിനെതിരായ പരമ്പരയിലെ അവസാന മത്സരം.
ലീഡ് ഉറപ്പിച്ച് കിവീസ്
5ന് 198 എന്ന നിലയിൽ 301 റൺസിന്റെ രണ്ടാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ കിവീസിന് ലീഡ് 350നു മുകളിൽ എത്തിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. കരുതലോടെ കളിച്ച ടോം ബ്ലെൻഡലും (41) ഗ്ലെൻ ഫിലിപ്സും (48 നോട്ടൗട്ട്) ആ ദൗത്യം ഭംഗിയായി നിർവഹിച്ചു. വാലറ്റത്തെ ചുരുട്ടിക്കെട്ടാൻ ഇന്ത്യൻ സ്പിന്നർമാർക്ക് സാധിച്ചെങ്കിലും ബ്ലെൻഡൽ– ഫിലിപ്സ് സഖ്യം നേടിയ 48 റൺസ് കിവീസ് ലീഡ് 350 കടത്തി. ഇന്ത്യയ്ക്കായി വാഷിങ്ടൻ സുന്ദർ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ രവീന്ദ്ര ജഡേജ മൂന്നും ആർ.അശ്വിൻ രണ്ടും വിക്കറ്റ് നേടി.
359 റൺസ് വിജയലക്ഷ്യം പുണെ പിച്ചിൽ നാലാം ഇന്നിങ്സിൽ ഏറക്കുറെ അസാധ്യമാണെന്ന് അറിയാമെങ്കിലും പൊരുതിനോക്കാൻ ഉറച്ചാണ് ടീം ഇന്ത്യ ഇറങ്ങിയത്. എന്നാൽ ‘പതിവുതെറ്റിക്കാതെ’ ക്യാപ്റ്റൻ രോഹിത് ശർമ (8) തുടക്കത്തിലേ മടങ്ങി. മിച്ചൽ സാന്റ്നർക്കായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്ത യശസ്വി ജയ്സ്വാൾ (77)– ശുഭ്മൻ ഗിൽ (23) സഖ്യമാണ് തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. എന്നാൽ ഇരുവരെയും മടക്കിയ സാന്റ്നർ ഇന്ത്യയെ ഞെട്ടിച്ചു.
നന്നായി തുടങ്ങിയ വിരാട് കോലിയും (17) പിന്നാലെ സാന്റ്നർക്കു മുന്നിൽ വീണതോടെ ഇന്ത്യ തോൽവിയെ മുഖാമുഖം കണ്ടു. ഋഷഭ് പന്തിന്റെ (0) റണ്ണൗട്ട് ഇന്ത്യൻ മുറിവിന്റെ ആഴംകൂട്ടി. പിന്നാലെയെത്തിയ ബാറ്റർമാരിൽ വാഷിങ്ടൻ സുന്ദറും (21) രവീന്ദ്ര ജഡേജയും (42) നടത്തിയ ചെറുത്തുനിൽപുകൾക്ക് ഇന്ത്യയുടെ തോൽവി വൈകിപ്പിക്കാൻ മാത്രമാണ് സാധിച്ചത്. സാന്റ്നർക്കു പുറമേ അജാസ് പട്ടേൽ രണ്ടും ഗ്ലെൻ ഫിലിപ്സ് ഒരു വിക്കറ്റും നേടി.
∙ ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന നാലാമത്തെ ക്യാപ്റ്റനാണ് ന്യൂസീലൻഡിന്റെ ടോം ലാതം. 2000ൽ ദക്ഷിണാഫ്രിക്കയുടെ ഹാൻസി ക്രോണിയ, 2004ൽ ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ്, 2012ൽ ഇംഗ്ലണ്ടിന്റെ അലസ്റ്റയർ കുക്ക് എന്നിവരാണ് ഇന്ത്യയിൽ മുൻപ് ടെസ്റ്റ് പരമ്പരകൾ ജയിച്ച വിദേശ ക്യാപ്റ്റൻമാർ.
∙ 2008 മുതൽ ഇതുവരെ നാട്ടിൽ രണ്ടു ടെസ്റ്റ് പരമ്പരകൾ മാത്രമേ ഇന്ത്യ തോറ്റിട്ടുള്ളൂ. 2012ൽ എം.എസ്.ധോണിയുടെ കീഴിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഈ തോൽവിയും. 2014 മുതൽ 2021 വരെ ക്യാപ്റ്റനായിരുന്ന വിരാട് കോലിയുടെ കീഴിൽ കളിച്ച 11 ഹോം ടെസ്റ്റ് പരമ്പരകളിലും ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല.