എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ മുത്തമിട്ട് അഫ്ഗാൻ; ഇന്ത്യയ്ക്കു പിന്നാലെ ഫൈനലിൽ ശ്രീലങ്കയെയും വീഴ്ത്തി
മസ്കത്ത്∙ എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. അഫ്ഗാനിസ്ഥാൻ 11പന്തും ഏഴു വിക്കറ്റും

മസ്കത്ത്∙ എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. അഫ്ഗാനിസ്ഥാൻ 11പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി അനായാസം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ ഓപ്പണർ സെദീഖുള്ള അടലിന്റെ ഇന്നിങ്സാണ് അഫ്ഗാന് അനായാസ ജയം സമ്മാനിച്ചത്. സെമിയിൽ ഇന്ത്യയെ അട്ടിമറിച്ചാണ് അഫ്ഗാൻ ഫൈനലിൽ കടന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് എത്തുമ്പോഴേയ്ക്കും ക്യാപ്റ്റൻ നുവാനിന്ദു ഫെർണാണ്ടോ ഉൾപ്പെടെ നാലു പേർ പവലിയനിൽ തിരിച്ചെത്തി. ഏഴു പന്തിൽ നാലു റൺസായിരുന്നു ഫെർണാണ്ടോയുടെ സമ്പാദ്യം. ഓപ്പണർ യശോധ ലങ്ക (നാലു പന്തിൽ ഒന്ന്), ലഹിരു ഉഡാര (ഒൻപതു പന്തിൽ അഞ്ച്), അഹാൻ വിക്രമസിംഗെ (ആറു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
പിന്നീട് അർധസെഞ്ചറിയുമായി തിരിച്ചടിച്ച സഹൻ അരാച്ചിഗെയാണ് ശ്രീലങ്കയെ രക്ഷപ്പെടുത്തിയെടുത്തത്. 47 പന്തുകൾ നേരിട്ട സഹൻ ആറു ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. 21പന്തിൽ ഒരു സിക്സ് സഹിതം 20 റൺസെടുത്ത പവൻ രത്‌നനായകെ, 19 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്ത നിമേഷ് വിമുക്തി എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. അഫ്ഗാനായി ബിലാൽ സാമി നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നും അല്ലാ ഗസൻഫർ നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ സുബൈദ് അക്ബാരി പുറത്തായി. സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അർധസെഞ്ചറി നേടിയ താരമാണ് അക്ബാരി.
എന്നാൽ, 55 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത സെദീഖുല്ല അടൽ, 20 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഡാർവിഷ് റസൂൽ, 27 പന്തിൽ 33 റൺസെടുത്ത കരിം ജാനത്ത്, ആറു പന്തിൽ 16 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇഷാഖ് എന്നിവർ ചേർന്ന് അഫ്ഗാനെ കിരീടവിജയത്തിലേക്ക് നയിച്ചു. ശ്രീലങ്കയ്‌ക്കായി സഹൻ അരച്ചിഗെ, ദുഷൻ ഹേമന്ദ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.