ശരീരഭാരത്തിന്റെ പേരിൽ മാത്രം പൃഥ്വി ഷായേപ്പോലൊരു താരത്തെ പുറത്താക്കരുത്, അങ്ങനെയെങ്കിൽ സർഫറാസ് ഖാനോ?: ഗാവസ്കർ
മുംബൈ∙ അമിത വണ്ണത്തിന്റെയും ശരീര ഭാരത്തിന്റെയും പേരിലാണ് മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയതെങ്കിൽ, അത് ശരിയല്ലെന്ന നിലപാടുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ക്രിക്കറ്റിൽ കായികക്ഷമത തീരുമാനിക്കേണ്ടത് ശരീരഭാരമോ വണ്ണമോ നോക്കിയല്ലെന്ന് അദ്ദേഹം

മുംബൈ∙ അമിത വണ്ണത്തിന്റെയും ശരീര ഭാരത്തിന്റെയും പേരിലാണ് മുംബൈ ക്രിക്കറ്റ് ടീമിൽനിന്ന് യുവ ഓപ്പണർ പൃഥ്വി ഷായെ പുറത്താക്കിയതെങ്കിൽ, അത് ശരിയല്ലെന്ന നിലപാടുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ക്രിക്കറ്റിൽ കായികക്ഷമത തീരുമാനിക്കേണ്ടത് ശരീരഭാരമോ വണ്ണമോ നോക്കിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശരീരഭാരം കൃത്യമായി ക്രമീകരിച്ചു മുന്നോട്ടുപോകുന്ന എത്ര പേർക്ക് പൃഥ്വി ഷായേപ്പോലെ 379 റൺസ് നേടാനായിട്ടുണ്ടെന്ന് ഗാവസ്കർ ചോദിച്ചു.2022–23 സീസണിൽ അസമിനെതിരെ രഞ്ജി ട്രോഫിയിൽ പൃഥ്വി ഷാ 379 റൺസ് നേടിയത് പരാമർശിച്ചാണ് ഗാവസ്കറിന്റെ ചോദ്യം.
പൃഥ്വി ഷായെ ടീമിൽനിന്ന് പുറത്താക്കിയ സമയത്തു തന്നെയാണ് ബെംഗളൂരുവിൽ ഏതാണ്ട് അതേപോലിരിക്കുന്ന സർഫറാസ് ഖാൻ സെഞ്ചറി നേടിയതെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. കളിയോടുള്ള സമീപനത്തിന്റെയും ശൈലിയുടെയും പേരിലാണ് പൃഥ്വി ഷായെ പുറത്താക്കിയതെങ്കിൽ അത് വേറെ വിഷയമാണെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.
‘‘ആഭ്യന്തര ക്രിക്കറ്റുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ, ത്രിപുരയ്‌ക്കെതിരെ രഞ്ജി ട്രോഫി മത്സരം കളിക്കുന്ന നിലവിലെ ചാംപ്യൻമാരായ മുംബൈ അവരുടെ സ്ക്വാഡിൽനിന്ന് യുവതാരം പൃഥ്വി ഷായെ പുറത്താക്കി. പൃഥ്വി ഷായെ പുറത്താക്കിയതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും റിപ്പോർട്ടുകളും കണ്ടു. പൃഥ്വി ഷായുടെ സമീപനവും ശൈലിയുമാണ് പ്രശ്നമെങ്കിൽ അതു മനസ്സിലാക്കാം. പക്ഷേ, ഷായുടെ വണ്ണവും ശരീരഭാരവും കൂടിയതിന് പുറത്താക്കുന്നതുമായി ബന്ധമുണ്ടാകാൻ പാടില്ല. 35 ശതമാനം ശരീരഭാരം അധികമാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
‘‘ശരീരവണ്ണത്തേക്കുറിച്ചും ഭാരത്തെക്കുറിച്ചും സ്ഥിരമായി നാം ചർച്ച ചെയ്യുന്ന മറ്റൊരു താരമാണ് സർഫറാസ് ഖാൻ. അടുത്തിടെ ബെംഗളൂരുവിൽ ന്യൂസീലൻഡിനെതിരെ 150 റൺസെടുത്ത അദ്ദേഹത്തിന്റെ പ്രകടനം നാം കണ്ടതല്ലേ? അതായത് ശരീരഭാരമോ വണ്ണമോ അല്ല ക്രിക്കറ്റിൽ ഒരാളുടെ കായികക്ഷമത നിശ്ചയിക്കുന്നത്.
‘‘ക്രിക്കറ്റ് മത്സരത്തിൽ ഒരു ദിവസം മുഴുവൻ ബാറ്റു ചെയ്യാൻ സാധിക്കുമോ എന്നതാണ് പ്രധാനം. അല്ലെങ്കിൽ 150 റൺസ് നേടാനോ ഒരു ദിവസം ഇരുപതിലധികം ഓവറുകൾ ബോൾ ചെയ്യാൻ സാധിക്കുമോ എന്നതൊക്കെയാണ് നോക്കേണ്ടത്. ഇതായിരിക്കണം ക്രിക്കറ്റ് താരത്തിന്റെ കായികക്ഷമതയെ വിലയിരുത്തുമ്പോൾ നാം നോക്കേണ്ടത്. ശരീരഭാരം കൃത്യമായി ക്രമീകരിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന എത്ര താരങ്ങൾക്ക് പൃഥ്വി ഷായേപ്പോലെ 379 റൺസ് നേടാൻ കഴിഞ്ഞിട്ടുണ്ട്? അതുകൊണ്ട് ശരീരഭാരത്തിന്റെ കാര്യത്തിൽ എന്റെ അഭിപ്രായം വ്യത്യസ്തമാണ്’ – ഗാവസ്കർ വ്യക്തമാക്കി.