ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ നാലിന് 86 റൺസെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മൻ ഗില്ലും (38 പന്തിൽ 31), ഋഷഭ് പന്തുമാണു ( ഒരു റൺ) പുറത്താകാതെനിൽക്കുന്നത്. വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോലി നാലു റൺസ് മാത്രമെടുത്തു മടങ്ങിയതും ഇന്ത്യയ്ക്കു തിരിച്ചടിയായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ദിനം കളി നിർത്തുമ്പോൾ 19  ഓവറിൽ നാലിന് 86 റൺസെന്ന നിലയിലാണ് ഇന്ത്യ. ശുഭ്മൻ ഗില്ലും (38 പന്തിൽ 31), ഋഷഭ് പന്തുമാണു ( ഒരു റൺ) പുറത്താകാതെനിൽക്കുന്നത്. വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോലി നാലു റൺസ് മാത്രമെടുത്തു മടങ്ങിയതും ഇന്ത്യയ്ക്കു തിരിച്ചടിയായി. 

യശസ്വി ജയ്സ്വാൾ (52 പന്തിൽ 30), രോഹിത് ശർമ (18 പന്തിൽ 18) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. സ്കോർ 25ൽ നിൽക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റ് ഹെൻറി ടോം ലാഥമിന്റെ കൈകളിലെത്തിച്ചു. യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് സ്പിന്നർ അജാസ് പട്ടേലിനാണ്. അവസാന ഓവറുകളിൽ കളിക്കാനായി ഇറങ്ങിയ സിറാജ് ആദ്യ പന്തിൽ തന്നെ എൽബിഡബ്ല്യു ആകുകയായിരുന്നു. കോലി റൺഔട്ടായി. 

ADVERTISEMENT

രവീന്ദ്ര ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്, ന്യൂസീലൻഡ് 235ന് പുറത്ത്

ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 235 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും തകർത്തെറിഞ്ഞപ്പോൾ 65.4 ഓവറിൽ കിവീസ് ഓൾഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദർ നാലു വിക്കറ്റുകളും സ്വന്തമാക്കി.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI
ADVERTISEMENT

129 പന്തിൽ 82 റൺസെടുത്ത ‍ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. വിൽ യങ്ങും (138 പന്തിൽ 71) അർധ സെഞ്ചറി തികച്ചു. ഡെവോൺ കോൺവെ (11 പന്തിൽ നാല്), ടോം ലാഥം (44 പന്തിൽ 28), രചിൻ രവീന്ദ്ര (12 പന്തിൽ അഞ്ച്), ടോം ബ്ലണ്ടൽ (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (28 പന്തിൽ 17), ഇഷ് സോധി (19 പന്തിൽ ഏഴ്), മാറ്റ് ഹെന്‍റി (പൂജ്യം), അജാസ് പട്ടേൽ (16 പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ സ്കോറുകൾ.

72 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വിൽ യങ് കിവീസിന്റെ രക്ഷകനാകുകയായിരുന്നു. 28.1 ഓവറിൽ ന്യൂസീലൻഡ് 100 പിന്നിട്ടു. വിൽ യങ്ങിന്റെ പുറത്താകലിനു പിന്നാലെ അർധ സെഞ്ചറി തികച്ച് ഡാരിൽ മിച്ചലും അവസരത്തിനൊത്ത് ഉയർന്നു. വാലറ്റം പ്രതിരോധങ്ങളില്ലാതെ കീഴടങ്ങിയതോടെ ന്യൂസീലൻഡ് ചെറിയ സ്കോറിൽ ഒതുങ്ങുകയായിരുന്നു.

English Summary:

India vs New Zealand, 3rd Test, Day 1 - Live Cricket Score