പരമ്പരയിലാകെ പിഴവുകൾ, എന്റെ പ്രകടനം മോശമായി: തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രോഹിത്
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ക്യാപ്റ്റനെന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും, മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ടെസ്റ്റ്

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. ക്യാപ്റ്റനെന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും, മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ലെന്നും രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരവും തോറ്റതോടെയാണു രോഹിത് ശർമ ‘കുറ്റസമ്മതം’ നടത്തിയത്.
‘‘ബെംഗളൂരു ടെസ്റ്റിലെ ടോസ് മുതൽ തന്നെ ഒരുപാടു പിഴവുകൾ സംഭവിച്ചു. പരമ്പരയിലാകെ അതു തുടർന്നു. ഞാൻ ഏറ്റവും മികച്ച പ്രകടനമല്ല നടത്തിയത്. അതാണു പരമ്പര നഷ്ടമാകാൻ കാരണമായത്. ഓസ്ട്രേലിയയിലേക്കു നേരത്തേ പോകാനാണു ഞങ്ങളുടെ തീരുമാനം. ചില താരങ്ങൾക്ക് അവിടെ കളിച്ച് പരിചയം ഉണ്ട്. ചിലർക്ക് ഇല്ല. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം.’’
‘‘ഒരു ബാറ്ററെന്ന നിലയിൽ കഴിഞ്ഞ രണ്ടു പരമ്പരകളിൽ തിളങ്ങാൻ എനിക്കു സാധിച്ചില്ല. എന്റെ ബാറ്റിങ് മെച്ചപ്പെടേണ്ടതുണ്ട്. എന്താണു ചെയ്യാൻ സാധിക്കുന്നതെന്നു നോക്കാം. ഇത്തരം പിച്ചുകളിൽ ഞങ്ങൾ കളിക്കുന്നതാണ്. അതുകൊണ്ടു തന്നെ എന്തു ചെയ്യണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. പക്ഷേ ഇത്തവണ അതു നടപ്പാക്കാൻ സാധിച്ചില്ല.’’– രോഹിത് ശർമ വ്യക്തമാക്കി.