ഗംഭീർ ഒട്ടും ‘സേഫല്ല’, ഓസ്ട്രേലിയയിൽ പാളിയാൽ അധികാരങ്ങൾ വെട്ടിക്കുറയ്ക്കും; നിലയ്ക്കുനിർത്താൻ നീക്കം
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയതോടെ പരിശീലകൻ ഗൗതം ഗംഭീറിനെ ‘നിലയ്ക്കുനിർത്താൻ’ ഒരുങ്ങി ബിസിസിഐ. ഗംഭീറിനും അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിക്കുമെതിരെ ബിസിസിഐയുടെ നടപടിയുണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനാണു നീക്കം നടക്കുന്നത്.

മുംബൈ∙ ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയതോടെ പരിശീലകൻ ഗൗതം ഗംഭീറിനെ ‘നിലയ്ക്കുനിർത്താൻ’ ഒരുങ്ങി ബിസിസിഐ. ഗംഭീറിനും അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിക്കുമെതിരെ ബിസിസിഐയുടെ നടപടിയുണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനാണു നീക്കം നടക്കുന്നത്.
നിലവിൽ പരിശീലകനെന്ന നിലയിൽ ടീം സിലക്ഷനിൽ ഗംഭീറിന് പൂര്‍ണ സ്വാതന്ത്ര്യമാണു ബിസിസിഐ നൽകിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ടീമിനെ തിരഞ്ഞെടുക്കാനുള്ള സിലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ ഗംഭീറും പങ്കെടുത്തിരുന്നു. ഗംഭീറിന്റെ നിർദേശപ്രകാരമാണ് നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തിയത്.
ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീം തിളങ്ങിയില്ലെങ്കിൽ താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഗംഭീറിനുള്ള അധികാരങ്ങൾ ബിസിസിഐ വെട്ടിക്കുറച്ചേക്കും. എന്തു സംഭവിച്ചാലും ആക്രമിച്ചു കളിക്കുകയെന്ന ഗംഭീറിന്റെ ശൈലിക്കെതിരെ രൂക്ഷവിമർശനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഈ ശൈലി പൂർണമായും നടപ്പാക്കാൻ സാധിക്കില്ലെന്നാണ് ഗംഭീറിന്റെ വിമർശകരുടെ നിലപാട്.
ഗംഭീർ നിർദേശിക്കുന്നവരെ എടുത്ത് ടീം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി ഒന്നും ചെയ്യുന്നില്ലെന്നും വിമർശനമുയർന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ പ്രകടനങ്ങളും ബിസിസിഐ വിലയിരുത്തുന്നുണ്ട്.