ഗംഭീര തോൽവി! ജയിക്കാൻ വെറും 147 റൺസ്; എന്നിട്ടും ഇന്ത്യ തോറ്റു
മുംബൈ ∙ 10 വിക്കറ്റ് കയ്യിലിരിക്കെ, 2 ദിവസം ബാക്കിനിൽക്കെ, ജയിക്കാൻ വേണ്ടിയിരുന്നത് 147 റൺസ് മാത്രം. വിരാട് കോലിയും രോഹിത് ശർമയും ശുഭ്മൻ ഗില്ലുമടക്കം ലോകോത്തര ബാറ്റർമാരുള്ള ടീം ഇന്ത്യയ്ക്ക് അതൊരു നിസ്സാര ലക്ഷ്യമെന്ന് ഉറപ്പിച്ച് ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ 2 തവണ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിസ്റ്റുകളായ ടീം ഇന്ത്യയുടെ ബാറ്റർമാർ സ്കൂൾ ക്രിക്കറ്റർമാരുടെ നിലവാരം പോലുമില്ലാതെ വാങ്കഡെയിൽ നിലംപൊത്തി.

മൂന്നാം ടെസ്റ്റിൽ കിവീസിന്റെ ജയം 25 റൺസിന്. 3 മത്സര പരമ്പരയിൽ, നാട്ടിൽ ആദ്യമായി സമ്പൂർണമായി കീഴടങ്ങിയതോടെ (3–0) ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞത് 91 വർഷത്തോളം ആഴമുള്ള മുറിവ്. 1933ൽ നാട്ടിൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ചുതുടങ്ങിയ ഇന്ത്യൻ ടീമിന്റെ ‘കരിയറിലെ’ ഏറ്റവും വേദനാജനകമായ തോൽവിയാണിത്. പുതിയ പരിശീലകൻ ഗൗതം ഗംഭീറിനു കീഴിലെ രണ്ടാം ടെസ്റ്റ് പരമ്പരയിലാണ് ടീം ‘ഗംഭീര തോൽവി’ യേറ്റുവാങ്ങിയത്. സ്കോർ: ന്യൂസീലൻഡ്– 235, 174. ഇന്ത്യ: 263, 121.
ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റും നേടി വാങ്കഡെയിൽ ഇന്ത്യയെ തുടച്ചുനീക്കിയത് മുംബൈയിൽ കുടുംബവേരുകളുള്ള കിവീസ് സ്പിന്നർ അജാസ് പട്ടേലാണ്. അജാസാണ് പ്ലെയർ ഓഫ് ദ് മാച്ചും. ഇന്ത്യൻ ഇന്നിങ്സിൽ ഋഷഭ് പന്ത് ഒറ്റയ്ക്ക് പൊരുതിയെങ്കിലും (64) ടീമിലെ മറ്റു 10 ബാറ്റർമാർക്ക് ഒരുമിച്ചു നേടാനായത് 57 റൺസ് മാത്രമാണ്.
ആദ്യദിനം മുതൽ സ്പിന്നിനോട് കൂറുകാണിച്ച വാങ്കഡെ സ്റ്റേഡിയത്തിലെ പിച്ച് നാലാംദിനത്തിൽ നന്നായി വിണ്ടുകീറിയിരുന്നു. ആ വിടവിൽനിന്ന് ആവേശത്തിന്റെ ഉറവ പൊട്ടിയൊഴുകിയത് കിവീസ് സ്പിന്നർമാരുടെ മനസ്സിലേക്കാണ്.
9ന് 171 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലൻഡിന്റെ ഇന്നിങ്സ് ‘ക്ലോസ്’ ചെയ്യാൻ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 14 പന്തുകൾ. അജാസ് പട്ടേലിനെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ 174 റൺസിന് ഓൾഔട്ടായ കിവീസ് ഇന്ത്യയ്ക്ക് മുന്നിലേക്കുവച്ചത് 147 റൺസ് വിജയലക്ഷ്യം.
ഇന്ത്യ ‘പഠിച്ചില്ല’
ബെംഗളൂരുവിൽ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 46 റൺസിന് ഓൾഔട്ടായി നാണംകെട്ട ഇന്ത്യ ഇന്നലെ വെറും 16 റൺസിനിടെ 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് കളി തുലച്ചത്. ടീം സ്കോർ 13ൽ നിൽക്കെ മാറ്റ് ഹെൻറിക്കെതിരെ പുൾഷോട്ട് കളിച്ച രോഹിത് (11) ഗ്ലെൻ ഫിലിപ്സിന്റെ കൈകളിൽ അവസാനിച്ചു. ഒന്നാം ഇന്നിങ്സിലെ 90 റൺസിന്റെ ആവേശത്തിലെത്തിയ ശുഭ്മൻ ഗില്ലിനെ (1) ക്ലീൻ ബോൾഡാക്കിയാണ് അജാസ് പട്ടേൽ വിക്കറ്റ് വേട്ട തുടങ്ങിയത്.
അജാസിന്റെ അടുത്ത വരവിൽ ഫസ്റ്റ് സ്ലിപ്പിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി കോലിയും (1) ‘ദൗത്യം’ പൂർത്തിയാക്കി. യശസ്വി ജയ്സ്വാളിനെ (5) വിക്കറ്റിനു മുൻപിൽ കുരുക്കി ഗ്ലെൻ ഫിലിപ്സ് വിക്കറ്റ് വേട്ട തുടങ്ങിയപ്പോൾ അജാസിനെതിരെ സ്വീപ് ഷോട്ടിനു ശ്രമിച്ചാണ് സർഫറാസ് ഖാൻ (1) വിക്കറ്റ് കളഞ്ഞത്.
പന്തിന്റെ പോരാട്ടം വിഫലം
29 റൺസിനിടെ 5 വിക്കറ്റ് നഷ്ടമായെങ്കിലും ഋഷഭ് പന്തിന്റെ ഒറ്റയാൻ പോരാട്ടത്തിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യ കാത്തിരുന്നു. 57 പന്തിൽ 64 റൺസ് നേടിയ പന്തിന്റെ ബാറ്റിങ് കണ്ടപ്പോൾ 2021ലെ ഗാബയിലെ അവിസ്മരണീയ ടെസ്റ്റ് വിജയത്തിന്റെ ഓർമകൾ വീണ്ടും ആരാധകരുടെ മനസ്സിലേക്കെത്തി.
രവീന്ദ്ര ജഡേജയ്ക്കൊപ്പം (6) ആറാം വിക്കറ്റിൽ 42 റൺസും വാഷിങ്ടൻ സുന്ദറിനൊപ്പം (12) ഏഴാം വിക്കറ്റിൽ 35 റൺസും നേടി പന്ത് വിജയപ്രതീക്ഷയുണർത്തി. എന്നാൽ ടീം സ്കോർ 106ൽ നിൽക്കെ പന്ത് വീണതോടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു.
അജാസ് പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചിലായിരുന്നു പന്തിന്റെ പുറത്താകൽ. ആദ്യം അംപയർ ഔട്ട് നിഷേധിച്ചതിനെത്തുടർന്ന് ന്യൂസീലൻഡ് റിവ്യൂ തേടി. പന്തിന്റെ ബാറ്റ് പാഡിൽ തട്ടിയാണ് ശബ്ദമുണ്ടായതെന്ന് റീപ്ലേയിൽ സൂചനയുണ്ടായെങ്കിലും ടിവി അംപയർ ഔട്ട് വിധിച്ചു. 15 റൺസ് മാത്രം കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യയുടെ അവസാന 3 വിക്കറ്റുകളും വീണു.
നാണക്കേടിന്റെ ഇന്ത്യൻ റെക്കോർഡുകൾ
∙മൂന്നോ അതിൽ കൂടുതലോ മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ നാട്ടിൽ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങുന്നത് ഇതാദ്യം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ നാട്ടിൽ ഇന്ത്യ സമ്പൂർണ തോൽവി നേരിട്ടത് ഇതിനു മുൻപ് 2 തവണ മാത്രമാണ്. 2000ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിയായിരുന്നു (2–0) അവസാനത്തേത്.
∙ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും മോശം ടെസ്റ്റ് ഇന്നിങ്സ് സ്കോർ പിറന്നതും ഈ പരമ്പരയിൽ. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 46 റൺസിന് ഓൾഔട്ടായി.ഇന്ത്യൻ മണ്ണിൽ ഇന്ത്യയുടെ ഏറ്റവും മോശം ടെസ്റ്റ് ഇന്നിങ്സ് സ്കോർ പിറന്നതും ഈ പരമ്പരയിൽ. ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 46 റൺസിന് ഓൾഔട്ടായി.
∙ഒരു കലണ്ടർ വർഷത്തിൽ നാട്ടിൽ കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ തോൽക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡിൽ (4 തോൽവി) രോഹിത് ശർമ, മൻസൂർ അഖി ഖാൻ പട്ടൗഡിയ്ക്ക് (1964) ഒപ്പമെത്തി.
∙3 ടെസ്റ്റ് പരമ്പരയിൽ കൂടുതൽ ഇന്ത്യൻ ബാറ്റർമാർ പൂജ്യത്തിനു പുറത്തായതും ഇത്തവണ. 14 പേരാണ് ഈ പരമ്പരയിൽ ഡക്കായത്.
∙നാട്ടിൽ 12 വർഷത്തിനുശേഷം ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് പരമ്പര നഷ്ടം. 2012ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇതിനു മുൻപുള്ള പരമ്പര തോൽവി (2–1)