ഓസ്ട്രേലിയയിൽ വീണ്ടും നിരാശപ്പെടുത്തി രാഹുൽ (10), സായ് (3), ഗെയ്‌ക്‌വാദ് (11), പടിക്കൽ (1); ഇന്ത്യ എയ്ക്ക് 56 റൺസിനിടെ 5 വിക്കറ്റ് നഷ്ടം
മെൽബൺ∙ ഓസ്ട്രേലിയ എയ്‌ക്കെതിരായ രണ്ടാം അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. കെ.എൽ. രാഹുൽ ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയതോടെയാണ് ഇന്ത്യ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയത്. 56 റൺസ് എടുക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രണ്ടാം ദിനം കളി നിർത്തുമ്പോൾ 31 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ (47 പന്തിൽ 19), നിതീഷ് റെഡ്ഡി (19 പന്തിൽ 9) എന്നിവരാണ് ക്രീസിൽ.

പിരിയാത്ത ആറാം വിക്കറ്റിൽ ജുറേൽ – നിതീഷ് റെഡ്ഡി സഖ്യം 52 പന്തിൽ 17 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 62 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ 11 റൺസിന്റെ മാത്രം ലീഡാണുള്ളത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ നഥാൻ മക്ആൻഡ്രൂ, ബ്യൂ വെബ്സ്റ്റർ എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ടോപ് ഓർഡർ തകർത്തത്. കോറി റോച്ചികിയോലി ഒരു വിക്കറ്റും സ്വന്തമാക്കി.
ഇന്ത്യൻ നിരയിൽ മുൻനിര ബാറ്റർമാരെല്ലാം തുടർച്ചയായ രണ്ടാം ഇന്നിങ്സിലും കൂട്ടത്തോടെ നിരാശപ്പെടുത്തി. ഓപ്പണർമാരായ അഭിമന്യു ഈശ്വരൻ (31 പന്തിൽ രണ്ടു ഫോറുകവോടെ 17), കെ.എൽ. രാഹുൽ (44 പന്തിൽ 10), സായ് സുദർശൻ (എട്ടു പന്തിൽ 3), ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (20 പന്തിൽ ഒരു ഫോർ സഹിതം 11), ദേവ്ദത്ത് പടിക്കൽ (19 പന്തിൽ ഒന്ന്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓപ്പണിങ് വിക്കറ്റിൽ 25 റൺസ് കൂട്ടിച്ചേർത്ത് ഭേദപ്പെട്ട തുടക്കം കുറിച്ച ഇന്ത്യ, പിന്നാലെ 31 റൺസിനിടെ 5 വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തോടെ തകരുകയായിരുന്നു.
∙ ഓസീസ് 223ന് പുറത്ത്
നേരത്തേ, ഒന്നാം ഇന്നിങ്സിൽ 161 റൺസിൽ എറിഞ്ഞൊതുക്കിയ ഓസ്ട്രേലിയ എയ്ക്ക് അവരുടെ തട്ടകത്തിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ എ 223 റൺസിന് അവരെ എറിഞ്ഞിട്ടു. 62.1 ഓവറിലാണ് ഓസ്ട്രേലിയ എ 223 റൺസെടുത്തത്. ഇതോടെ ഓസീസിന് ലഭിച്ചത് 62 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. അർധസെഞ്ചറിയുമായി ഇന്ത്യൻ ബോളിങ്ങിനെ പ്രതിരോധിച്ചുനിന്ന ഓപ്പണർ മാർക്കസ് ഹാരിസാണ് ഓസീസിന്റെ ടോപ് സ്കോറർ. 138 പന്തിൽ 74 റൺസാണ് ഹാരിസിന്റെ സമ്പാദ്യം. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ നാലും മുകേഷ് കുമാർ മൂന്നും വിക്കറ്റ് വീഴ്ത്തി.
ആദ്യം അഞ്ചിന് 84 റൺസ് എന്ന നിലയിലും പിന്നീട് എട്ടിന് 167 റൺസ് എന്ന നിലയിലും തകർന്ന ഓസീസിന്, ഒൻപതാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി കോറി റോച്ചികിയോളി – നഥാൻ മക്ആൻഡ്രൂ സഖ്യമാണ് രക്ഷകരായത്. ഇരുവരും ചേർന്ന് സ്കോർബോർഡിൽ എത്തിച്ചത് 56 റൺസ്. ഒടുവിൽ മുകേഷ് കുമാറാണ് കൂട്ടുകെട്ട് പൊളിച്ചത്. പതിനൊന്നാമനായ മൈക്കൽ നെസർ ഓസീസ് നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയില്ല. കോറി 28 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 35 റൺസെടുത്ത് ഒൻപതാമനായി പുറത്തായി. മക്ആൻഡ്രൂ 36 പന്തിൽ രണ്ടു ഫോറുകൾ സഹിതം 26 റൺസുമായി പുറത്താകാതെ നിന്നു.
ഓസീസ് നിരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ജിമ്മി മക്ആൻഡ്രൂ 70 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 30 റൺസെടുത്തു. ഒലിവർ ഡേവിസ് (20 പന്തിൽ ഒരു ഫോർ സഹിതം 13), ക്യാപ്റ്റൻ കൂടിയായ ഓപ്പണർ നഥാൻ മക്സ്വീനി (30 പന്തിൽ ഒരു ഫോർ സഹിതം 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.
കാമറോൺ ബാൻക്രോഫ്റ്റ് (22 പന്തിൽ 3), സാം കോൺസ്റ്റാസ് (18 പന്തിൽ 3), ബ്യൂ വെബ്സ്റ്റർ (16 പന്തിൽ 5), സ്കോട്ട് ബോളണ്ട് (0) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. 84 റൺസ് എടുക്കുമ്പോഴേയ്ക്കും 5 വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഓസീസിനെ, ആറാം വിക്കറ്റിൽ ജിമ്മി പെയേഴ്സനെ കൂട്ടുപിടിച്ച് അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് മാർക്കസ് ഹാരിസ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 68 റൺസ്. പ്രസിദ്ധ് കൃഷ്ണ 16 ഓവറിൽ 50 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിത്. മുകേഷ് കുമാർ 16.1 ഓവറിൽ 41 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഖലീൽ അഹമ്മദ് 15 ഓവറിൽ 56 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
നേരത്തേ, ബാറ്റിങ്ങിൽ കൂട്ടത്തകർച്ചയെ നേരിട്ട ഇന്ത്യ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലിന്റെ തകർപ്പൻ അർധസെഞ്ചറിയുടെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 പന്തുകൾ നേരിച്ച ജുറേൽ ആറു ഫോറും 2 സിക്സും സഹിതം 80 റൺസെടുത്തു. ദേവ്ദത്ത് പടിക്കൽ (55 പന്തിൽ 26), നിതീഷ് റെഡ്ഡി (35 പന്തിൽ 16), പ്രസിദ്ധ് കൃഷ്ണ (37 പന്തിൽ 14) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഓസീസിനായി മൈക്കൽ നെസർ നാലും വെബ്സ്റ്റർ മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.