ജയസൂര്യയ്ക്കു കീഴിൽ വിജയക്കുതിപ്പ് തുടർന്ന് ശ്രീലങ്ക; ടെസ്റ്റിൽ ഇന്ത്യയെ ‘വൈറ്റ്വാഷ്’ ചെയ്ത കിവീസിനെതിരെ ഒന്നാം ട്വന്റി20യിൽ വിജയം
ധാംബുള്ള∙ സനത് ജയസൂര്യയുടെ പരിശീലനത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയുടെ വിജക്കുതിപ്പ് തുടരുന്നു. ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ നാലു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 19.3 ഓവറിൽ 135 റൺസിന് പുറത്തായി. ശ്രീലങ്ക ഒരു ഓവർ ബാക്കിനിൽക്കെ ആറു വിക്കറ്റ്

ധാംബുള്ള∙ സനത് ജയസൂര്യയുടെ പരിശീലനത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയുടെ വിജക്കുതിപ്പ് തുടരുന്നു. ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ നാലു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 19.3 ഓവറിൽ 135 റൺസിന് പുറത്തായി. ശ്രീലങ്ക ഒരു ഓവർ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ, രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ശ്രീലങ്ക 1–0ന് മുന്നിലെത്തി. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ മണ്ണിൽ 3–0ന്റെ വിജയം നേടിയതിന്റെ ആവേശത്തിലെത്തിയ കിവീസിനെ, ക്യാപ്റ്റൻ ചരിത് അസാലങ്കയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക വീഴ്ത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സ്രീലങ്ക സമ്പൂർണ വിജയം നേടിയിരുന്നു. രണ്ടു ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തിൽ 63 റൺസിനും രണ്ടാം മത്സരത്തിൽ ഇന്നിങ്സിനും 154 റൺസിനുമാണ് ശ്രീലങ്ക ജയിച്ചത്. അതിനു മുൻപ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയും ട്വന്റി20 പരമ്പരയും 2–1ന് നേടി. അതിനും മുൻപായിരുന്നു ഇംഗ്ലിഷ് മണ്ണിലെ ചരിത്രം കുറിച്ച ടെസ്റ്റ് വിജയം.
ഇത്തവണ ഒന്നാം ട്വന്റി20യിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിനെ, മൂന്നു വിക്കറ്റ് വീഴ്ത്തിയ ദുനിത് വെല്ലാഗലെ, രണ്ടു വിക്കറ്റ് വീതം പിഴുത നുവാൻ തുഷാര, വാനിന്ദു ഹസരംഗ, മതീഷ് പതിരണ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീലങ്ക 135 റൺസിൽ ഒതുക്കിയത്. മഹീഷ് തീക്ഷണ ഒരു വിക്കറ്റു നേടി.
24 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത മൈക്കൽ ബ്രേസ്‌വെൽ, 16 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 27 റൺസുമായി പുറത്താകാതെ നിന്ന സകാറി ഫോൽക്സ് എന്നിവരാണ് കിവീസിന്റെ ടോപ് സ്കോറർമാർ. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (16 പന്തിൽ 16), ഓപ്പണർ വിൽ യങ് (19 പന്തിൽ 19), ഗ്ലെൻ ഫിലിപ്സ് (13 പന്തിൽ 13), ഇഷ് സോധി (ഒൻപത് പന്തിൽ 10) എന്നിവരുടെ സംഭവാനകൾ കൂടി ചേർന്നതോടെയാണ് കിവീസ് 135ൽ എത്തിയത്.
മറുപടി ബാറ്റിങ്ങിൽ മൂന്നു റൺസ് എടുക്കുമ്പോഴേയ്ക്കും ആദ്യ വിക്കറ്റ് നഷ്ടമാക്കിയെങ്കിലും, ക്യാപ്റ്റൻ ചരിത് അസാലങ്കയുടെ നേതൃത്വത്തിൽ ശ്രീലങ്ക വിജയത്തിലേക്കെത്തി. 28 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 35 റൺസുമായി പുറത്താകാതെ നിന്ന അസാലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഓപ്പണർ പാത്തും നിസങ്ക (14 പന്തിൽ 19), കുശാൽ പെരേര (17 പന്തിൽ 23), കാമിന്ദു മെൻഡിസ് (16 പന്തിൽ 23), വാനിന്ദു ഹസരംഗ (23 പന്തിൽ 22), ദുനിത് വെല്ലാഗലെ (ഏഴു പന്തിൽ പുറത്താകാതെ 11) എന്നിവർ ചേർന്നാണ് ശ്രീലങ്കയെ വിജയത്തിലെത്തിച്ചത്.
ന്യൂസീലൻഡിനായി സകാറി ഫോൽക്സ് മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, ഗ്ലെൻ ഫിലിപ്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.